അഖിലേന്ത്യാ പ്രവർത്തകസമിതി യോഗം ഹൈദരാബാദിൽ ആരംഭിച്ചു
BSNL എംപ്ലോയീസ് യൂണിയൻ അഖിലേന്ത്യാ പ്രവർത്തസമിതി യോഗം ഹൈദരാബാദിൽ ആരംഭിച്ചു. CITU അഖിലേന്ത്യാ പ്രസിഡൻ്റ് സ.കെ.ഹേമലത യോഗം ഉദ്‌ഘാടനം ഉദ്‌ഘാടനം ചെയ്തു.
IDA പുനഃസ്ഥാപിച്ച DPE ഉത്തരവ് BSNL എൻഡോർസ് ചെയ്തു
മരവിപ്പിച്ച 3 ഗഡു IDA പുനഃസ്ഥാപിച്ച DPE ഉത്തരവ് BSNL എൻഡോർസ് ചെയ്തു.
മരവിപ്പിച്ച 3 ഗഡു IDA പുനഃസ്ഥാപിച്ച് DPE ഉത്തരവായി
മരവിപ്പിച്ച 3 ഗഡു IDA പുനഃസ്ഥാപിച്ച് DPE ഉത്തരവായി. 1-7-2021 ന് ലഭിക്കേണ്ട IDA വർദ്ധനവായ 3.1% ഉത്തരവ് പുറപ്പെടുവിച്ചിട്ടില്ല. പുനഃസ്ഥാപിച്ച DA കൾ 01-10-2020 – 165.4%01-01-2021 – 171.7%01-04-2021 – 170.5%
കരാർ തൊഴിലാളികൾക്ക് ഓണത്തിന് മുൻപ് വേതനം നൽകണം
ഓണത്തിന് മുൻപ് കരാർ തൊഴിലാളികൾക്ക് കുടിശിക ഉൾപ്പെടെയുള്ള വേതനം നൽകാൻ ആവശ്യമായ ഫണ്ട് കോർപ്പറേറ്റ് ഓഫീസിൽ നിന്നും ലഭ്യമാക്കുന്നതിന് വേണ്ട നടപടികൾ കൈക്കൊള്ളണമെന്ന് ആവശ്യപ്പെട്ട് CGM ന് നൽകിയ കത്ത്.
GPF Advance
GPF advance ആവശ്യമുള്ളവർ 07.08.2021 ന് മുമ്പായി അപേക്ഷ നൽകണം. അതിനുശേഷം ലഭിക്കുന്ന അപേക്ഷകൾ അടുത്ത അലോട്ട്മെന്റിൽ മാത്രമേ പരിഗണിക്കുകയുള്ളു. ഓണത്തിന് മുമ്പായി അഡ്വാൻസ് ആവശ്യമുള്ളവർ ആഗസ്റ്റ് 7 ന് മുമ്പ് അപേക്ഷിക്കുന്നതായിരിക്കും ഉചിതം.
മെഡിക്കൽ ഇൻഷുറൻസ് പോളിസി നടപ്പിലാക്കി – ബിഎസ്‌എൻഎൽ എംപ്ലോയീസ് യൂണിയൻ്റെ മറ്റൊരു നേട്ടം
താല്പര്യമുള്ള ജീവനക്കാർക്കായി ഒരു മെഡിക്കൽ ഇൻഷുറൻസ് പദ്ധതി നടപ്പാക്കണമെന്ന് ബിഎസ്‌എൻഎൽ എംപ്ലോയീസ് യൂണിയൻ 15.05.2021 ന് ബിഎസ്‌എൻഎൽ മാനേജ്മെന്റിനോട് രേഖാമൂലം ആവശ്യപ്പെട്ടു. തുടർന്ന് ഡയറക്ടർ (HR) മായി ബിഎസ്‌എൻഎൽ എംപ്ലോയീസ് യൂണിയൻ ഇന്നത്തെ സാഹചര്യങ്ങൾ വിശദീകരിച്ചുകൊണ്ട് ജീവനക്കാർക്ക് മെഡിക്കൽ ഇൻഷുറൻസ് പദ്ധതിയുടെ ആവശ്യകതയെ സംബന്ധിച്ച് ചർച്ച നടത്തി. യൂണിയൻ്റെ ആവശ്യം ഡയറക്ടർ (HR) അംഗീകരിക്കുകയും പദ്ധതി നടപ്പാക്കുന്നതിനാവശ്യമായ തുടർ നടപടികൾ വളരെ വേഗത്തിൽ…
ബി എസ് എൻ എൽ സംരക്ഷിക്കാൻ ജീവനക്കാരുടെ ഉപവാസസമരം
കേന്ദ്ര സർക്കാരിൻ്റെയും ബി എസ് എൻ എൽ മാനേജ്മെന്റിന്റെയും പൊതുമേഖലാ വിരുദ്ധ സമീപനത്തിൻ്റെ ഭാഗമായി BSNL അതിഗുരുതരമായ പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്. സ്വകാര്യ ടെലികോം കമ്പനികൾ 5ജി സേവനമടക്കം അത്യാധുനിക സാങ്കേതിക വിദ്യയിലൂടെ അനുദിനം നവീകരിക്കപ്പെടുമ്പോൾ 4ജി പോലും ആരംഭിക്കാൻ കഴിയാതെ പരിതാപകരമായ അവസ്ഥയിലേക്ക് ബി എസ് എൻ എൽ എത്തിച്ചേർന്നിരിക്കുന്നു. ഇതിനിടെയാണ് കമ്പനിയുടെ ഏറ്റവും വിലപിടിപ്പുള്ള ആസ്തികളായ ഒപ്റ്റിക്കൽ ഫൈബറും ടവറുകളും വിറ്റ്…
വെബ്സൈറ്റ് തകരാർ പരിഹരിച്ചു
ചില സാങ്കേതിക കാരണങ്ങളാൽ ജൂലൈ 19 മുതൽ ജൂലൈ 27 വരെ വെബ്സൈറ്റ് അപ്ഡേറ്റ് ചെയ്യുവാൻ കഴിയാത്തതിൽ ഖേദിക്കുന്നു.
ബക്രീദ് അവധി ജൂലൈ 21 ന്
ബക്രീദ് പ്രമാണിച്ചുള്ള ജൂലൈ 20 ൻ്റെ അവധി ജൂലൈ 21 ലേക്ക് മാറ്റിയിരിക്കുന്നു.
കേരളാ ടൂറിസം, PWD വകുപ്പ് മന്ത്രിക്ക് നിവേദനം
BSNL ഇൻസ്‌പെക്ഷൻ ക്വാർട്ടേഴ്സും, ഓഫീസ് കെട്ടിടങ്ങളും വാടകക്ക് നൽകുന്നതുമായി ബന്ധപ്പെട്ട വിശദമായ റിപ്പോർട്ട് കേരളാ CGM ശ്രീ സി.വി.വിനോദ് ITS ബഹുമാനപ്പെട്ട കേരളാ ടൂറിസം, PWD വകുപ്പ് മന്ത്രി ശ്രീ.മുഹമ്മദ് റിയാസിന് ബഹുമാനപ്പെട്ട ജനറൽ മാനേജർ ആർ.സതീഷിൻ്റെ സാന്നിധ്യത്തിൽ നൽകുന്നു.
