മെമ്മോറാണ്ടം സമർപ്പണവും പ്രതിഷേധ പ്രകടനവും വിജയിപ്പിച്ച മുഴുവൻ ജീവനക്കാർക്കും അഭിവാദ്യങ്ങൾ
മെമ്മോറാണ്ടം സമർപ്പണവും പ്രതിഷേധ പ്രകടനവും വിജയിപ്പിച്ച മുഴുവൻ ജീവനക്കാർക്കും അഭിവാദ്യങ്ങൾ
ലക്ഷദ്വീപ് ജനതക്ക് ഐക്യദാർഢ്യം
ലക്ഷദ്വീപ് ജനതക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് BSNL ജീവനക്കാർ ഓഫീസുകൾക്ക് മുൻപിൽ പ്രകടനം നടത്തി
ലക്ഷദ്വീപ് ജനതയ്ക്ക് BSNL ജീവനക്കാരുടെ ഐക്യദാർഢ്യം
ജൂൺ 29 ന് ഓഫീസുകൾക്ക് മുൻപിൽ നടക്കുന്ന ഐക്യദാർഢ്യ പ്രകടനം വിജയിപ്പിക്കുക
AUAB പ്രക്ഷോഭം വൻ വിജയം
BSNL 4G സേവനം ആരംഭിക്കുക, യഥാസമയം ശമ്പളം വിതരണം നടത്തുക, മൂന്നാം ശമ്പള പരിഷ്ക്കരണം നടപ്പിലാക്കുക, ജീവനക്കാരുടെ വിഷയങ്ങൾ പരിഹരിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് BSNL ലെ ആൾ യൂണിയൻസ്/അസോസിയേഷൻസിൻ്റെ നേതൃത്വത്തിൽ രാജ്യവ്യാപകമായി നടന്ന പ്രക്ഷോഭം കേരളത്തിൽ വൻ വിജയമാക്കിയ സഖാക്കൾക്കും സുഹൃത്തുക്കൾക്കും AUAB യുടെയും BSNL എംപ്ലോയീസ് യൂണിയൻ്റെയും അഭിവാദ്യങ്ങൾ
ജൂൺ 25 ൻ്റെ പ്രക്ഷോഭ പരിപാടി വിജയിപ്പിക്കുക
മെയ് മാസത്തെ ശമ്പളം വിതരണം ചെയ്യാത്തതിൽ പ്രതിഷേധിച്ചും, എല്ലാ മാസവും യഥാസമയം ശമ്പളം വിതരണം ചെയ്യണമെന്ന് ആവശ്യപ്പെട്ടുകൊണ്ടും ജൂൺ 25 ന് ഓഫീസുകൾക്ക് മുൻപിൽ AUAB യുടെ നേതൃത്വത്തിൽ നടക്കുന്ന പ്രകടനം വിജയിപ്പിക്കുക
ആൾ യുണിയൻസ്/അസോസിയേഷൻസിൻ്റെ കേന്ദ്ര നേതൃത്വ യോഗം
ആൾ യുണിയൻസ്/അസോസിയേഷൻസിൻ്റെ കേന്ദ്ര നേതൃത്വ യോഗം 21-06-2021 ന് ഓൺലൈനിലൂടെ ചേർന്നു. ചെയർമാൻ സ.ചന്ദേശ്വർ സിംഗ് അധ്യക്ഷത വഹിച്ചു. യോഗം ചർച്ച ചെയ്യപ്പെടേണ്ട വിവിധ പ്രധാന വിഷയങ്ങളെ സംബന്ധിച്ച് കൺവീനർ സ.പി.അഭിമന്യു റിപ്പോർട്ട് ചെയ്തു. BSNLEU/NFTE/AIGETOA/SNEA/AIBSNLEA/FNTO/SEWABSNL/BSNLMS/ BSNLATM/TEPU/BSNLOA തുടങ്ങിയ സംഘടനകളുടെ ജനറൽ സെക്രട്ടറിമാരും പ്രതിനിധികളും യോഗത്തിൽ പങ്കെടുത്തു.
കോവിഡ് ധനസഹായം
കോവിഡ് ബാധിച്ച് മരണപ്പെട്ട കേരളത്തിലെ രണ്ട് BSNL ജീവനക്കാരുടെ ആശ്രിതർക്ക് 10 ലക്ഷം രൂപ വീതം ധനസഹായം അനുവദിച്ച് ഉത്തരവായിരിക്കുന്നു.
പെട്രോൾ-ഡീസൽ വില വർദ്ധനവിനെതിരെ BSNL ജീവനക്കാരുടെ പ്രതിഷേധം
പെട്രോളിയം ഉൽപ്പന്നങ്ങളുടെ വില വർദ്ധനവിൽ പ്രതിഷേധിച്ച് BSNL എംപ്ലോയീസ് യൂണിയൻ്റെ നേതൃത്വത്തിൽ വിവിധ ജില്ലകളിൽ നടന്ന പ്രതിഷേധ പ്രകടനം
സർക്കിൾ പ്രവർത്തകസമിതി യോഗം
BSNL എംപ്ലോയീസ് യൂണിയൻ സർക്കിൾ പ്രവർത്തകസമിതി യോഗം 21-06-2021 തിങ്കളാഴ്ച ഉച്ചക്ക് 2 മണിക്ക് ഓൺലൈനായി ചേരുന്നു.
IDA വിഷയത്തിൽ പുരോഗതി
01-10 -2020 മുതൽക്ക് 5.5% വും 01- 01-2021 മുതൽക്ക് 6.1% വും നിരക്കിൽ നമുക്കു ലഭിക്കേണ്ടിയിരുന്ന IDA ബി എസ് എൻ എൽ മാനേജ്മെൻ്റ് തടഞ്ഞുവെച്ചിരിക്കയാണല്ലോ. ഇതു ലഭിയ്കുന്നതിനു വേണ്ടി നിരന്തരമായ ഇടപെടലാണ് നമ്മുടെ യൂണിയൻ നടത്തിക്കൊണ്ടിരിക്കുന്നത്. കേരള ഹൈക്കോടതിയിൽ നാം കൊടുത്ത കേസിൽ അനുകൂല വിധി നേടി. എന്നാൽ ബിഎസ്എൻഎൽ മാനേജ്മെൻ്റ് DOTയിലും പിന്നീട് DPE യിലും വിഷയം തട്ടിക്കളിച്ചു…