BSNL ൻ്റെ 2.86 ലക്ഷം കിലോമീറ്റർ ദൈർഘ്യമുള്ള ഫൈബർ ശൃങ്കലയും 14917 മൊബൈൽ ടവറുകളും ഉൾപ്പടെയുമുള്ള രാജ്യത്തിൻ്റെ പൊതുസ്വത്തുകൾ  സ്വകാര്യ കോർപ്പറേറ്റുകൾക്ക് ചുളുവിലയ്ക്ക് വിൽക്കാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചിരിക്കുന്നു. ടവറുകളുടെയും ഫൈബറുകളുടെയും വില്പന BSNL ൻ്റെ വൻതകർച്ചക്കാണ് വഴിവയ്ക്കുക. കേന്ദ്ര സർക്കാരിൻ്റെ ഈ നീക്കം BSNL സ്വകാര്യവൽക്കരിക്കാനുള്ള നീക്കത്തിൻ്റെ തുടക്കമാണ്. BSNL ൻ്റെ 4ജി സേവനം അനുവദിക്കുന്നതിന് സർക്കാർ തടസ്സം നിന്നതിൻ്റെ കാരണവും ഇപ്പോൾ വ്യക്തമാണ്. സർക്കാരിൻ്റെ ഈ നീക്കത്തിൽ പ്രതിഷേധിച്ച് BSNL എംപ്ലോയീസ് യൂണിയൻ്റെ നേതൃത്വത്തിൽ രാജ്യവ്യാപകമായി BSNL ഓഫീസ്/എക്സ്ചേഞ്ചുകൾക്ക് മുൻപിൽ ജീവനക്കാർ പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചു.