ശമ്പള ഫണ്ട് – ജനുവരി മാസത്തെ ശമ്പളം നൽകുന്നതിനാവശ്യമായ ഫണ്ട് കോർപ്പറേറ്റ് ഓഫീസ് അനുവദിച്ചിട്ടുണ്ട്.

ജനുവരി മാസത്തെ ശമ്പളം നൽകുന്നതിനാവശ്യമായ ഫണ്ട് കോർപ്പറേറ്റ് ഓഫീസ് അനുവദിച്ചിട്ടുണ്ട്.

IDA മരവിപ്പിക്കൽ – ബഹുമാനപ്പെട്ട കേരളാ ഹൈക്കോടതിയുടെ താൽക്കാലിക വിധി

BSNL ലെ നോൺ എക്സിക്യൂട്ടീവ് ജീവനക്കാരുടെ ക്ഷാമബത്ത മരവിപ്പിച്ചതിനെതിരെ BSNL എംപ്ലോയീസ് യൂണിയൻ കേരളാ സർക്കിളിന് വേണ്ടി സർക്കിൾ സെക്രട്ടറി ബഹു:കേരളാ ഹൈക്കോടതിയിൽ നൽകിയ കേസിൽ ഹൈക്കോടതി താൽക്കാലിക വിധി പ്രസ്താവിച്ചു. കോടതി വിധി രണ്ടുഭാഗത്തേയും വാദം കേട്ടു ഒന്നും രണ്ടും പ്രതികൾ (കേന്ദ്ര ഗവണ്മെൻ്റ് , DPE) ഫയൽ ചെയ്ത സ്റ്റേറ്റ്മെന്റുകളും പരിശോധിച്ചതിൻ്റെ അടിസ്ഥാനത്തിലാണ് താൽക്കാലിക വിധി. DPE യുടെ 19-11-2020…

ശമ്പളം ലഭിക്കുക എന്നത് അവകാശം ഓരോ ജീവനക്കാരൻ്റെയും മൗലികാവകാശമാണ്
BSNL മാനേജ്മെൻ്റ് ജീവനക്കാരുടെ മൗലികാവകാശങ്ങൾ ലംഘിക്കുന്നു

ഇന്ത്യൻ ഭരണഘടനയുടെ ആർട്ടിക്കിൾ 21 അനുസരിച്ച് ശമ്പളം ലഭിക്കുന്നതിനുള്ള അവകാശം മൗലികാവകാശമാണെന്ന് ദില്ലി ഹൈക്കോടതി 2021 ജനുവരി 20 ലെ ഉത്തരവിൽ വ്യക്തമാക്കിയിരിക്കുന്നു.എന്നാൽ BSNL മാനേജ്മെൻ്റ് കഴിഞ്ഞ ഒരു വർഷമായി ജീവനക്കാരുടെ ഈ മൗലികാവകാശം ലംഘിക്കുകയാണ്. ഇത് വ്യക്തമാക്കികൊണ്ട് BSNL എംപ്ലോയീസ് യൂണിയൻ ഡെപ്യൂട്ടി ചീഫ് ലേബർ കമ്മീഷണർ (സെൻ‌ട്രൽ)മായി ഇന്നലെ നടത്തിയ ചർച്ചയുടെ തുടർച്ചയായി, BSNL എംപ്ലോയീസ് യൂണിയൻ ഇന്ന് Dy.CLC…

GTI ഓപ്ഷൻ നൽകാനുള്ള തിയതി നീട്ടി

BSNL എംപ്ലോയീസ് യൂണിയൻ ആവശ്യപ്പെട്ട പ്രകാരം GTI യിലേക്ക് ഓപ്ഷൻ നൽകുവാനുള്ള സമയം 19.02.2021 വരെ നീട്ടിയിട്ടുണ്ട്. പരമാവധി പ്രയോജനപ്പെടുത്തുവാൻ അഭ്യർത്ഥിക്കുന്നു

ഉപവാസ സമരം – ഡെപ്യൂട്ടി ചീഫ് ലേബർ കമ്മീഷണറുമായി ചർച്ച 16-02-2021 ന്

വേതന പരിഷ്‌ക്കരണ ചർച്ച പുനരാരംഭിക്കുക, ശമ്പളം യഥാസമയം നൽകുക തുടങ്ങി ജീവനക്കാരുടെ നിരവിധി വിഷയങ്ങൾ ഉന്നയിച്ച് BSNL എംപ്ലോയീസ് യൂണിയൻ്റെ നേതൃത്വത്തിൽ 18-02-2021 ന് ഏകദിന ഉപവാസ സമരം നടത്തുവാൻ തീരുമാനിച്ചു. പരിപാടിയുടെ നോട്ടീസ് BSNL CMD ക്കും ചീഫ് ലേബർ കമ്മീഷണർക്കും കൈമാറി. CLC ക്ക് ലഭിച്ച കത്തിൻ്റെ അടിസ്ഥാനത്തിൽ ഡെപ്യൂട്ടി ചീഫ് ലേബർ കമ്മീഷണർ 16-02-2021 12:00 മണിക്ക് അനുരഞ്ജന…

കേബിൾ ഡാമേജ് – ബഹു: കേരളാ പൊതുമരാമത്ത് വകുപ്പ് മന്ത്രി ശ്രീ.ജി.സുധാകരൻ്റെ നേതൃത്വത്തിൽ BSNL – PWD ഉദ്യാഗസ്ഥരുമായി ചർച്ച 16-02-2021 ന് സർക്കിൾ ഓഫീസ് കോൺഫറൻസ് ഹാളിൽ

BSNL കേബിൾ വ്യാപകമായി നശിപ്പിക്കുന്നതിനെതിരെ BSNL നൽകിയ പരാതിയെ തുടർന്ന് ഗവണ്മെൻ്റ് സെക്രട്ടറി PWD ലെയും BSNL ലെയും ഉന്നത ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചു ചേർത്തിട്ടുണ്ട്. യോഗം ബഹു. പൊതുമരാമത്ത് വകുപ്പ് മന്ത്രി ശ്രീ.ജി. സുധാകരൻ്റെ നേതൃത്വത്തിൽ 16.02.2021 ന് സർക്കിൾ ഓഫീസ് കോൺഫെറൻസ് ഹാളിൽ നടക്കും. ഈ വിഷയത്തിൽ ഒരു പരിഹാരം ഉണ്ടാക്കണമെന്ന് യൂണിയൻ നിരന്തരം അവശ്യപെട്ടുവരികയായിരുന്നു.

© BSNL EU Kerala