ജീവനക്കാരുടെ ശമ്പളത്തിൽ നിന്ന് വിവിധ ലോണുകളുടെ ഭാഗമായി പിടിക്കുന്ന തുക യഥാസമയം ബന്ധപ്പെട്ട സ്ഥാപനങ്ങളിൽ നൽകാത്തതിൻ്റെ ഫലമായി ജീവനക്കാരുടെമേൽ പലിശയും പിഴപ്പലിശയും ചുമത്തുകയാണ്. BSNL ൻ്റെ ഭാഗത്തുനിന്നുള്ള വീഴ്ചയുടെ ഫലമായി ഉണ്ടാകുന്ന സാമ്പത്തിക ബാധ്യത ജീവനക്കാരുടെ തലയിൽ കെട്ടിവയ്ക്കുന്ന നടപടി ശരിയല്ലായെന്നും അത്തരം തുകകൾ BSNL തന്നെ നൽകണമെന്നും BSNL എംപ്ലോയീസ് യൂണിയൻ നേരത്തെതന്നെ ആവശ്യപ്പെട്ടിരുന്നതാണ്. എന്നാൽ ഇതുമായി ബന്ധപ്പെട്ട് ഒരു നടപടിയും സ്വീകരിക്കാൻ BSNL മാനേജ്മെൻ്റ് തയ്യാറായിട്ടില്ല. ബന്ധപ്പെട്ട സ്ഥാപനങ്ങൾ ഇപ്പോഴും പിഴ ചുമത്തുന്ന നടപടിയുമായി മുന്നോട്ടുപോകുകയാണ്. അതുകൊണ്ട് ഈ വിഷയം പരിഹരിക്കാൻ അടിയന്തിര നടപടി സ്വീകരിക്കണമെന്ന് CMD യോട് വീണ്ടും ആവശ്യപ്പെട്ടു.