പിഴയും പിഴപ്പലിശയും BSNL നൽകണം – BSNL എംപ്ലോയീസ് യൂണിയൻ
ജീവനക്കാരുടെ ശമ്പളത്തിൽ നിന്ന് വിവിധ ലോണുകളുടെ ഭാഗമായി പിടിക്കുന്ന തുക യഥാസമയം ബന്ധപ്പെട്ട സ്ഥാപനങ്ങളിൽ നൽകാത്തതിൻ്റെ ഫലമായി ജീവനക്കാരുടെമേൽ പലിശയും പിഴപ്പലിശയും ചുമത്തുകയാണ്. BSNL ൻ്റെ ഭാഗത്തുനിന്നുള്ള വീഴ്ചയുടെ ഫലമായി ഉണ്ടാകുന്ന സാമ്പത്തിക ബാധ്യത ജീവനക്കാരുടെ തലയിൽ കെട്ടിവയ്ക്കുന്ന നടപടി ശരിയല്ലായെന്നും അത്തരം തുകകൾ BSNL തന്നെ നൽകണമെന്നും BSNL എംപ്ലോയീസ് യൂണിയൻ നേരത്തെതന്നെ ആവശ്യപ്പെട്ടിരുന്നതാണ്. എന്നാൽ ഇതുമായി ബന്ധപ്പെട്ട് ഒരു നടപടിയും…
BSNLEU, AIBDPA, BSNLCCWF സർക്കിൾ കോ-ഓർഡിനേഷൻ കമ്മിറ്റി
BSNLEU, AIBDPA, BSNLCCWF സർക്കിൾ കോ-ഓർഡിനേഷൻ കമ്മിറ്റിയുടെ യോഗം 1.10.2021 (വെള്ളിയാഴ്ച) ഉച്ചക്ക് 2 മണിക്ക് ഓൺലൈനിലൂടെ ചേരുന്നു.
നോൺ-എക്സിക്യൂട്ടീവ് ജീവനക്കാരുടെ ഐഡിഎ കുടിശ്ശിക ഉടൻ വിതരണം ചെയ്യണം
നോൺ-എക്സിക്യൂട്ടീവ് ജീവനക്കാർക്ക് 1.10.2020 മുതലുള്ള ഐഡിഎ മരവിപ്പിച്ചതിനെതിരെ ബിഎസ്എൻഎൽ എംപ്ലോയീസ് യൂണിയൻ ബഹുമാനപ്പെട്ട കേരള ഹൈക്കോടതിയിൽ ഫയൽ ചെയ്ത കേസിനെ തുടർന്ന് നോൺ എക്സിക്യൂട്ടീവ് ജീവനക്കാർക്ക് ഐഡിഎ നൽകണമെന്ന് കോടതി ഉത്തരവിട്ടിരുന്നു. അതിനുശേഷം, ഡിപിഇ 01.10.2020 മുതലുള്ള ഐഡിഎ വർദ്ധനവ് പ്രഖ്യാപിച്ചു. എന്നാൽ രണ്ടുമാസം കഴിഞ്ഞിട്ടും കുടിശിക നല്കാൻ ബിഎസ്എൻഎൽ മാനേജ്മെൻ്റ് തയ്യാറായിട്ടില്ല. ഐഡിഎ കുടിശിക ഉടൻ നൽകണമെന്ന് ബിഎസ്എൻഎൽ എംപ്ലോയീസ് യൂണിയൻ…
നിൽപ്പുസമരം
കാർഷിക നിയമ ഭേദഗതി പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് സംയുക്ത കിസാൻ മോർച്ചയുടെ നേതൃത്വത്തിൽ കേന്ദ്ര ട്രേഡ് യൂണിയനുകളുടെ പിന്തുണയോടെ സംഘടിപ്പിച്ച ഭാരത ബന്ദിന് ഐക്യദാർഢ്യം പ്രകടിപ്പിച്ച് ബിഎസ്എൻഎൽ ജീവനക്കാരും പെൻഷൻകാരും കരാർ തൊഴിലാളികളും രാജ്യവ്യാപകമായി നിൽപ്പുസമരം സംഘടിപ്പിച്ചു. കേരളത്തിൽ എല്ലാ ജില്ലാ കേന്ദ്രങ്ങളിലും പ്രധാന ഓഫീസുകൾക്ക് മുൻപിൽ സമരം നടന്നു.
ഭാരത ബന്ദിന് ഐക്യദാർഢ്യം
സെപ്റ്റംബർ 27 ബന്ദ് ദിവസം രാവിലെ 10.30 മുതൽ 11.00 വരെ പ്രധാന BSNL ഓഫീസിന് മുൻപിൽ BSNL എംപ്ലോയീസ് യൂണിയൻ, AIBDPA, BSNLCCWF എന്നീ സംഘടനകളുടെ കോ-ഓർഡിനേഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ നിൽപ്പുസമരം സംഘടിപ്പിക്കുന്നു. വിവിധ കേന്ദ്രങ്ങളിൽ നടക്കുന്ന സമരത്തിൽ എല്ലാ ജീവനക്കാരും പെൻഷൻകാരും കരാർ തൊഴിലാളികളും പങ്കെടുക്കണമെന്ന് അഭ്യർത്ഥിക്കുന്നു.
തിരുവനന്തപുരം കിംസ് ഹോസ്പിറ്റലിൻ്റെ MoU പുതുക്കി
തിരുവനന്തപുരം കിംസ് ഹോസ്പിറ്റലുമായി MoU ഒപ്പിട്ടു. പുതുക്കിയ MoU പ്രകാരം ജീവനക്കാർക്ക് 19-03-2023 വരെ ചികിത്സ ലഭിക്കും
AUAB യുടെ കൂട്ട ധർണ
AUAB യുടെ നേതൃത്വത്തിൽ നടത്തിവരുന്ന പ്രക്ഷോഭ പരിപാടികളുടെ ഭാഗമായി അടുത്ത ഘട്ട പരിപാടി ആരംഭിച്ചു. സെപ്റ്റംബർ 21 മുതൽ 3 ദിവസത്തെ കൂട്ടധർണ്ണ ഡൽഹി ജന്തർ മന്ദറിൽ.
യങ് വർക്കേഴ്സ് കൺവെൻഷൻ
BSNL ൽ പുതിയതായി കടന്നുവന്ന ജീവനക്കാർക്ക് ട്രേഡ് യൂണിയൻ വിദ്യാഭ്യാസം നൽകുന്നതിൻ്റെ ഭാഗമായി അഖിലേന്ത്യാ യൂണിയൻ്റെ നേതൃത്വത്തിൽ Young Workers Convention സെപ്റ്റംബർ 19 ന് ഓൺലൈനിലൂടെ വളരെ ഫലപ്രദമായി സംഘടിപ്പിച്ചു. 575 ജീവനക്കാർ കൺവെൻഷനിൽ പങ്കെടുത്തു. ഡയറക്ടർ (HR) കൺവെൻഷൻ ഉദ്‌ഘാടനം ചെയ്തുകൊണ്ട് BSNL ഇന്ന് നേരിടുന്ന പ്രതിസന്ധിയെക്കുറിച്ചും ചെറുപ്പക്കാരായ ജീവനക്കാർ വഹിക്കേണ്ട പങ്കിനെക്കുറിച്ചും വളരെ വിശദമായി പ്രതിപാദിച്ചു. ജനറൽ സെക്രട്ടറി…
Salary fund authorisation ലഭിച്ചു
ആഗസ്റ്റ് മാസത്തെ ശമ്പള വിതരണത്തിനാവശ്യമായ fund authorisation കേരളാ സർക്കിളിൽ ലഭിച്ചിട്ടുണ്ട്. ഫണ്ട് നാളെ അനുവദിക്കും. കേരളത്തിൽ നാളെ ബാങ്ക് അവധിയാണ്. സെപ്റ്റംബർ 22 മുതലേ കേരളത്തിൽ ശമ്പളവിതരണം നടക്കുകയുള്ളൂ.
സെപ്റ്റംബർ 19 രക്തസാക്ഷി ദിനാചരണം
1968 സെപ്തംബർ 19 പണിമുടക്കിന്റെ 53-ാം വാർഷികത്തോടനുബന്ധിച്ച് രക്തസാക്ഷി അനുസ്മരണ പരിപാടി BSNLEU, NFPE, AIBDPA, AIPRPA, CGPA, BSNLCCLU, കോൺഫെഡറേഷൻ എന്നീ സംഘടനകളുടെ നേതൃത്വത്തിൽ കേരളത്തിലാകെ സംഘടിപ്പിച്ചു.