ശമ്പളവിതരണത്തിലെ കാലതാമസം – അഖിലേന്ത്യാ യൂണിയൻ ഇടപെടണം
കേരളത്തിലെ BSNL ജീവനക്കാർക്ക് കഴിഞ്ഞ 3 മാസത്തിലേറെയായി ശമ്പളം ലഭിക്കുന്നതിൽ കാലതാമസം ഉണ്ടാകുന്നു. കോർപ്പറേറ്റ് ഓഫീസിൽ നിന്ന് ശമ്പള ഫണ്ട് ലഭിച്ച് മൂന്നോ നാലോ ദിവസം കഴിഞ്ഞാണ് ജീവനക്കാരുടെ അക്കൗണ്ടിൽ ശമ്പളം എത്തുന്നത്. ഇത് പരിഹരിക്കാൻ ആവശ്യമായ ഇടപെടൽ ഉണ്ടാകണമെന്ന് അഖിലേന്ത്യാ യൂണിയനോട് അഭ്യർത്ഥിക്കുന്നു.
ജൂലൈ, ആഗസ്റ്റ് മാസങ്ങളിലെ ശമ്പളം
ജൂലൈ മാസത്തെ ശമ്പളം ഉടൻ വിതരണം ചെയ്യണമെന്നും, ഓണം പ്രമാണിച്ച് കേന്ദ്ര ധനമന്ത്രാലയത്തിൻ്റെ തീരുമാനപ്രകാരം ആഗസ്റ്റ് മാസത്തെ ശമ്പളം ആഗസ്റ്റ് 19 ന് മുൻപ് വിതരണം ചെയ്യണമെന്നും യൂണിയൻ ആവശ്യപ്പെട്ടിരുന്നു. എന്നാൽ ജൂലൈ മാസത്തെ ശമ്പളവിതരണത്തിനാവശ്യമായ ഫണ്ട് ലഭിച്ചിട്ടുണ്ട്. ആഗസ്റ്റ് മാസത്തെ ശമ്പളവും ലഭിക്കുന്നതിനുവേണ്ട സമ്മർദ്ദം തുടരും.
BSNL മെഡിക്കൽ ഇൻഷുറൻസ് പദ്ധതി
BSNL ജീവനക്കാരുടെ മെഡിക്കൽ ഇൻഷുറൻസ് പദ്ധതിയിൽ അംഗമാകുന്നതിനുള്ള സമയപരിധി ആഗസ്റ്റ് 16 ൽ നിന്ന് 19 ലേക്ക് നീട്ടിയിരുന്നു. പിൻവലിക്കാനുള്ള സമയം ആഗസ്റ്റ് 20 ൽ നിന്ന് ആഗസ്റ്റ് 22 ലേക്കും മാറ്റിയിരിക്കുന്നു. മറ്റ് നിബന്ധനകൾക്ക് മാറ്റമില്ല.
BSNL ൻ്റെ 4G സേവനം – തടസ്സങ്ങൾ നീക്കം ചെയ്യാൻ ബഹുമാനപ്പെട്ട വാർത്താ വിനിമയ മന്ത്രി ശ്രീ അശ്വിനി വൈഷ്ണവ് ഇടപെടണം – AUAB
4G ഉപകരണങ്ങൾ ടെണ്ടർ പ്രക്രിയയിലൂടെ വാങ്ങി, BSNL 4G സേവനം ആരംഭിക്കാൻ കുറഞ്ഞത് 3 വർഷമെങ്കിലും സമയമെടുക്കും. അതുകൊണ്ട് നിലവിലുള്ള 4G അനുയോജ്യ BTS നവീകരിച്ച് BSNL 4G സേവനം ആരംഭിക്കണമെന്ന് AUAB ആവശ്യപ്പെടുന്നു. തെക്ക് പടിഞ്ഞാറൻ മേഖലകളിൽ 4G സേവനം ആരംഭിക്കുന്നതിനായി 18,500 BTS കളുടെ നവീകരണത്തിന് BSNL മാനേജ്മെൻ്റ് കമ്മിറ്റി01.07.2021 -ന് അംഗീകാരം നൽകി. ഇതിന് ഏകദേശം 550 കോടി…
എല്ലാ ജീവനക്കാർക്കും ജൂലൈ മാസത്തെ ശമ്പളം ഉടൻ നൽകുക . കേരളത്തിലെ BSNL ജീവനക്കാർക്ക് ഓഗസ്റ്റ് മാസത്തെ ശമ്പളം ആഗസ്റ്റ് 19 നോ അതിനുമുൻപോ നൽകുക – BSNL എംപ്ലോയീസ് യൂണിയൻ
ഓണം പ്രമാണിച്ച് കേരളത്തിൽ ജോലി ചെയ്യുന്ന കേന്ദ്ര സർക്കാർ ജീവനക്കാർക്ക് ഓഗസ്റ്റ് മാസത്തെ ശമ്പളം 19.08.2021 ന് തന്നെ നൽകണമെന്ന് ധനമന്ത്രാലയം ഉത്തരവിറക്കിയിട്ടുണ്ട്. എന്നാൽ ബിഎസ്എൻഎല്ലിൽ ഇതുവരെ ജൂലൈ മാസത്തെ ശമ്പളം പോലും ജീവനക്കാർക്ക് നൽകിയിട്ടില്ല. എല്ലാ ജീവനക്കാർക്കും ജൂലൈ മാസത്തെ ശമ്പളം ഉടൻ നൽകണമെന്നും, കേരളത്തിലെ BSNL ജീവനക്കാർക്ക് കേന്ദ്ര ധനമന്ത്രാലയത്തിൻ്റെ ഉത്തരവ് പ്രകാരം ആഗസ്റ്റ് മാസത്തെ ശമ്പളം 19 നോ…
BSNL എംപ്ലോയീസ് യൂണിയൻ്റെ നേതൃത്വത്തിൽ യങ് വർക്കേഴ്സ് കൺവെൻഷൻ – 2021 സെപ്റ്റംബർ 15 ന്
ജീവനക്കാർക്ക് ട്രേഡ് യൂണിയൻ വിദ്യാഭ്യാസം നൽകണമെന്ന് BSNL എംപ്ലോയീസ് യൂണിയൻ്റെ ഹൈദരാബാദ് CEC യോഗത്തിൽ ഉയർന്നുവന്ന ചർച്ചയുടെ അടിസ്ഥാനത്തിൽ അഖിലേന്ത്യാ തലത്തിൽ തന്നെ യങ് വർക്കേഴ്സ് കൺവെൻഷൻ സംഘടിപ്പിക്കുവാൻ പ്രവർത്തക സമിതി തീരുമാനിച്ചു. 2021 സെപ്റ്റംബർ 15 -ന് “യങ് വർക്കേഴ്സ് കൺവെൻഷൻ” ഓൺലൈനിലൂടെ ചേരും. കൺവെൻഷൻ ഡയറക്ടർ (എച്ച്ആർ) ശ്രീ അരവിന്ദ് വദ്നേക്കർ ഉദ്ഘാടനം ചെയ്യാമെന്ന് സമ്മതിച്ചിട്ടുണ്ട്. ബിഎസ്എൻഎല്ലിൻ്റെ പുനരുജ്ജീവനത്തിനുവേണ്ടിയിട്ടുള്ള ജീവനക്കാരുടെ…
BSNL ലെ മനുഷ്യവിഭവശേഷിയെ സംബന്ധിച്ച് വീണ്ടും ചർച്ച അനിവാര്യമെന്ന് BSNL എംപ്ലോയീസ് യൂണിയൻ
കേഡർ പുനഃസംഘടനയുമായി ബന്ധപ്പെട്ട് TT, Sr.TOA, JE, JTO തുടങ്ങിയ കേഡറുകളിലെ മനുഷ്യവിഭവശേഷിയെ സംബന്ധിച്ച നിർദ്ദേശങ്ങൾ BSNL മാനേജ്മെൻ്റ് നേരത്തെ സമർപ്പിച്ചിരുന്നു. അതുപ്രകാരം Sr.TOA, ATT കേഡറുകൾ ഡൈയിംഗ് കേഡറുകളായി പ്രഖ്യാപിക്കാനുള്ള മാനേജ്മെൻ്റ് നീക്കത്തെ യൂണിയൻ ശക്തമായി എതിർത്തു. തുടർന്ന് Sr.TOA കേഡർ ഒരു ലൈവ് കേഡറായി നിലനിർത്താമെന്ന് ഡയറക്ടർ (HR) സമ്മതിച്ചു. എന്നാൽ ATT ലൈവ് കേഡറായി നിലനിർത്താൻ മാനേജ്മെൻ്റ് തയ്യാറായിട്ടില്ല….
ഓണത്തിന് മുൻപ് ജൂലൈ, ആഗസ്റ്റ് മാസങ്ങളിലെ ശമ്പളം വിതരണം ചെയ്യണം
ഓണത്തിന് മുൻപ് ജൂലൈ, ആഗസ്റ്റ് മാസങ്ങളിലെ ശമ്പളം വിതരണം ചെയ്യണമെന്ന് ആവശ്യപ്പെട്ട് സർക്കിൾ യൂണിയൻ CGM ന് നൽകിയ കത്ത്
നോൺ എക്സിക്യൂട്ടീവ് ജീവനക്കാർക്ക് IDA കുടിശ്ശിക നൽകണമെന്ന് BSNLഎംപ്ലോയീസ് യൂണിയൻ ഡയറക്ടർ (HR) നോട് ആവശ്യപ്പെട്ടു
ബഹുമാനപ്പെട്ട കേരള ഹൈക്കോടതിയിൽ BSNL എംപ്ലോയീസ് യൂണിയൻ ഫയൽ ചെയ്ത കേസിൻ്റെ അടിസ്ഥാനത്തിൽ, ബഹുമാനപ്പെട്ട കോടതി BSNL ലെ നോൺ-എക്സിക്യൂട്ടീവ് ജീവനക്കാർക്ക് IDA മരവിപ്പിക്കൽ ബാധകമല്ലായെന്ന് നിർദ്ദേശം നൽകിയിട്ടുണ്ട്. അതിൻ്റെ അടിസ്ഥാനത്തിൽ BSNL മാനേജ്മെൻ്റ് 01.10.2020 മുതൽ വർദ്ധിച്ച IDA നിരക്കുകൾ അറിയിക്കണമെന്ന് ആവശ്യപ്പെട്ട് DPE ക്ക് കത്ത് നൽകി. ഇപ്പോൾ, 01.10.2020 ന് ശേഷം വർദ്ധിച്ച IDA നിരക്കുകൾ DPE, BSNL…
E-ഓഫീസ് സംവിധാനത്തിൽ നോൺ-എക്സിക്യൂട്ടീവ് ജീവനക്കാർക്ക് പാസ്വേഡുകൾ നൽകണം – BSNL എംപ്ലോയീസ് യൂണിയൻ
E-ഓഫീസ് സംവിധാനത്തിൽ, നോൺ-എക്സിക്യൂട്ടീവ് ജീവനക്കാർക്ക് പാസ്വേഡുകൾ നൽകണമെന്ന് BSNL എംപ്ലോയീസ് യൂണിയൻ നേരത്തെ തന്നെ ആവശ്യപ്പെട്ടിരുന്നതാണ്. 2021 മാർച്ചിൽ നടന്ന യോഗത്തിൽ, 25% നോൺ എക്സിക്യൂട്ടീവ് ജീവനക്കാർക്ക് പാസ്വേഡ് നൽകുമെന്ന് ഡയറക്ടർ (എച്ച്ആർ) ഉറപ്പ് നൽകിയിരുന്നു. എന്നാൽ ഒരു സർക്കിളിലും, നോൺ-എക്സിക്യൂട്ടീവുകൾക്ക് ഇതുവരെ പാസ്സ്വേർഡ് നൽകിയിട്ടില്ല. ഇന്നലെ നടന്ന യോഗത്തിൽ ഈ വിഷയം ഉന്നയിക്കപ്പെട്ടു. ഇക്കാര്യം പരിശോധിക്കുമെന്നും ആവശ്യമായ നടപടി സ്വീകരിക്കുമെന്നും ഡയറക്ടർ…