ആരോഗ്യ ഇൻഷുറൻസ് നടപ്പാക്കുന്നതിലുള്ള കാലതാമസം ഒഴിവാക്കണം
ഇന്നത്തെ പ്രത്യേക സാഹചര്യത്തിൽ താല്പര്യമുള്ള ജീവനക്കാർക്കുവേണ്ടി ഒരു ആരോഗ്യ ഇൻഷുറൻസ് പദ്ധതി നടപ്പിലാക്കണമെന്ന ആവശ്യം ബിഎസ്എൻഎൽ എംപ്ലോയീസ് യൂണിയൻ മുന്നോട്ടുവച്ചിരുന്നു. ഈ ആവശ്യം ബിഎസ്‌എൻഎൽ മാനേജ്മെൻ്റ് അംഗീകരിക്കുകയും പദ്ധതി നടപ്പാക്കാനാവശ്യമായ നടപടി വളരെ വേഗത്തിൽത്തന്നെ സ്വീകരിക്കുകയും ചെയ്തു. ആരോഗ്യ ഇൻഷുറൻസ് പദ്ധതി നടപ്പിലാക്കുന്നതിനായി ന്യൂ ഇന്ത്യ അഷ്വറൻസുമായി ധാരണാപത്രം ഒപ്പിട്ടു. 17,000 ത്തിലധികം ജീവനക്കാർ ഈ പദ്ധതിയിൽ അംഗമായി. 2021 സെപ്റ്റംബർ 1…
നോൺ എക്സിക്യൂട്ടീവ് ജീവനക്കാരുടെ വേതന പരിഷ്ക്കരണ കമ്മിറ്റി പുന:സംഘടിപ്പിക്കുക
നോൺ-എക്സിക്യൂട്ടീവ് ജീവനക്കാരുടെ വേതന പരിഷ്കരണ ചർച്ചകൾ പുനരാരംഭിക്കണമെന്ന് ആവശ്യപ്പെട്ട് BSNL എംപ്ലോയീസ് യൂണിയനും AUAB യും BSNL മാനേജ്മെൻ്റിന്മേൽ നിരന്തരം സമ്മർദ്ദം ചെലുത്തിവരികയാണ്. ചർച്ച പുനരാരംഭിക്കണമെന്നും വേതന പരിഷ്ക്കരണ കമ്മിറ്റിയിലെ വിരമിച്ച ചെയർമാൻ ഉൾപ്പടെ അംഗങ്ങളെ ഒഴിവാക്കി കമ്മിറ്റി പുനഃസംഘടിപ്പിക്കണമെന്നും യൂണിയൻ വീണ്ടും അവശ്യപ്പെട്ടു.
കോവിഡ് 19 – BSNL MRS മാനദണ്ഡങ്ങളിൽ ഇളവ്
ആശുപത്രികളിൽ അഡ്മിറ്റ് ചെയ്ത ജീവനക്കാരെ BSNL ചുമതലപ്പെടുത്തുന്ന ഉദ്യോഗസ്ഥൻ സന്ദർശിക്കണമെന്നും അതിനുശേഷം സന്ദർശക സർട്ടിഫിക്കറ്റ് നല്കണമെന്ന നിബന്ധന ഒഴിവാക്കുന്നു. BSNL എംപാനൽഡ് ആശുപത്രികളിൽ നിന്ന് മാത്രമേ കോവിഡ് ചികിത്സ സ്വീകരിക്കാവൂ എന്ന നിബന്ധനയും ഒഴിവാക്കുന്നു. കേരളാ ഗവണ്മെൻ്റ് അംഗീകരിച്ച കോവിഡ് ചികിത്സാ ആശുപത്രികളിൽ നിന്നും സർക്കാർ അംഗീകരിച്ച റേറ്റിൽ ചികിത്സ സ്വീകരിക്കാം. 2022 മാർച്ച് 31 വരെ ബാധകം
SSA മാർച്ച്
ബിഎസ്എൻഎൽ ഉൾപ്പടെയുള്ള പൊതുമേഖലാ സ്ഥാപനങ്ങളുടെ സ്വകാര്യവൽക്കരണ നീക്കം ഉപേക്ഷിക്കുക, 4ജി സേവനം ആരംഭിക്കുക, ഔട്ട്സോഴ്സിങ്ങിൻ്റെ പേരിൽ ബിഎസ്എൻഎല്ലിൻ്റെ പണം കവർന്നെടുക്കന്ന നടപടി അവസാനിപ്പിക്കുക, ശമ്പള/പെൻഷൻ പരിഷ്കരണം നടപ്പിലാക്കുക, കരാർ തൊഴിലാളികളുടെ ശമ്പള കുടിശിക തുക ഉടൻ അനുവദിക്കുക, മെഡിക്കൽ ആനുകൂല്യങ്ങൾ അനുവദിക്കുക, തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് ജീവനക്കാരും പെൻഷൻകാരും കരാർ തൊഴിലാളികളും ബിഎസ്എൻഎൽ എംപ്ലോയീസ് യൂണിയൻ, ആൾ ഇന്ത്യാ ബിഎസ്എൻഎൽ ഡിഒടി പെൻഷനേഴ്സ്…
GPF അഡ്വാൻസ്
ഒക്ടോബർ മാസത്തിലെ ആദ്യ ലോട്ടിൽ GPF അഡ്വാൻസ് ആവശ്യമുള്ളവർ ഒക്ടോബർ 6 നകം അപേക്ഷ നൽകണം. ജില്ലകളിൽനിന്ന് ഒക്ടോബർ 6 വരെ ലഭിക്കുന്ന അപേക്ഷകൾ മാത്രമേ ആദ്യ ലോട്ടിൽ ഉൾപ്പെടുത്തുകയുള്ളൂവെന്ന് ERP യിൽ നിന്നും അറിയിച്ചിരിക്കുന്നു.
AUAB യും BSNL ബോർഡ് ഡയറക്ടർമാരും തമ്മിലുള്ള കൂടിക്കാഴ്ച – ട്വിറ്റർ പ്രചാരണം മാറ്റിവച്ചു
AUAB യുടെ കേന്ദ്ര നേതാക്കളുടെ യോഗം സെപ്റ്റംബർ 23, 25 തീയതികളിൽ ഡൽഹിയിൽ ചേർന്നു. യഥാസമയം 4ജി സേവനം ആരംഭിക്കാൻ കഴിയാത്തതിൽ BSNL ൻ്റെ ഭാഗത്തുനിന്നുണ്ടായ വീഴ്ച, പുനരുദ്ധാരണ പാക്കേജ് പൂർണ്ണമായും നടപ്പാക്കാൻ കഴിയാത്തത് തുടങ്ങി നിരവധി പ്രധാനപ്പെട്ട വിഷയങ്ങൾ യോഗം ചർച്ച ചെയ്തു. യഥാസമയം 4ജി സേവനം ആരംഭിക്കാൻ കഴിയാത്തതിൻ്റെ പൂർണ്ണ ഉത്തരവാദിത്വം BSNL CMD പി.കെ.പുർവാറിനാണെന്ന് യോഗം വിലയിരുത്തി. അതുകൊണ്ട്…
IDA വർദ്ധനവ് 5.5 ശതമാനം
2021 ഒക്ടോബർ 1 മുതൽ പൊതുമേഖലാ ജീവനക്കാരുടെയും പെൻഷൻകാരുടെയും IDA 5.5 ശതമാനം വർദ്ധിച്ചതായി അറിയുന്നു. ഒക്ടോബർ മുതലുള്ള IDA 179.1 ശതമാനം. ജൂലൈ മുതൽ വർദ്ധിച്ച 3.1% IDA അനുവദിച്ചുകൊണ്ടുള്ള ഉത്തരവ് DPE ഇപ്പോഴും നൽകിയിട്ടില്ല.
പിഴയും പിഴപ്പലിശയും BSNL നൽകണം – BSNL എംപ്ലോയീസ് യൂണിയൻ
ജീവനക്കാരുടെ ശമ്പളത്തിൽ നിന്ന് വിവിധ ലോണുകളുടെ ഭാഗമായി പിടിക്കുന്ന തുക യഥാസമയം ബന്ധപ്പെട്ട സ്ഥാപനങ്ങളിൽ നൽകാത്തതിൻ്റെ ഫലമായി ജീവനക്കാരുടെമേൽ പലിശയും പിഴപ്പലിശയും ചുമത്തുകയാണ്. BSNL ൻ്റെ ഭാഗത്തുനിന്നുള്ള വീഴ്ചയുടെ ഫലമായി ഉണ്ടാകുന്ന സാമ്പത്തിക ബാധ്യത ജീവനക്കാരുടെ തലയിൽ കെട്ടിവയ്ക്കുന്ന നടപടി ശരിയല്ലായെന്നും അത്തരം തുകകൾ BSNL തന്നെ നൽകണമെന്നും BSNL എംപ്ലോയീസ് യൂണിയൻ നേരത്തെതന്നെ ആവശ്യപ്പെട്ടിരുന്നതാണ്. എന്നാൽ ഇതുമായി ബന്ധപ്പെട്ട് ഒരു നടപടിയും…
BSNLEU, AIBDPA, BSNLCCWF സർക്കിൾ കോ-ഓർഡിനേഷൻ കമ്മിറ്റി
BSNLEU, AIBDPA, BSNLCCWF സർക്കിൾ കോ-ഓർഡിനേഷൻ കമ്മിറ്റിയുടെ യോഗം 1.10.2021 (വെള്ളിയാഴ്ച) ഉച്ചക്ക് 2 മണിക്ക് ഓൺലൈനിലൂടെ ചേരുന്നു.
നോൺ-എക്സിക്യൂട്ടീവ് ജീവനക്കാരുടെ ഐഡിഎ കുടിശ്ശിക ഉടൻ വിതരണം ചെയ്യണം
നോൺ-എക്സിക്യൂട്ടീവ് ജീവനക്കാർക്ക് 1.10.2020 മുതലുള്ള ഐഡിഎ മരവിപ്പിച്ചതിനെതിരെ ബിഎസ്എൻഎൽ എംപ്ലോയീസ് യൂണിയൻ ബഹുമാനപ്പെട്ട കേരള ഹൈക്കോടതിയിൽ ഫയൽ ചെയ്ത കേസിനെ തുടർന്ന് നോൺ എക്സിക്യൂട്ടീവ് ജീവനക്കാർക്ക് ഐഡിഎ നൽകണമെന്ന് കോടതി ഉത്തരവിട്ടിരുന്നു. അതിനുശേഷം, ഡിപിഇ 01.10.2020 മുതലുള്ള ഐഡിഎ വർദ്ധനവ് പ്രഖ്യാപിച്ചു. എന്നാൽ രണ്ടുമാസം കഴിഞ്ഞിട്ടും കുടിശിക നല്കാൻ ബിഎസ്എൻഎൽ മാനേജ്മെൻ്റ് തയ്യാറായിട്ടില്ല. ഐഡിഎ കുടിശിക ഉടൻ നൽകണമെന്ന് ബിഎസ്എൻഎൽ എംപ്ലോയീസ് യൂണിയൻ…