യൂണിയൻ ഭരണഘടനയിൽ ഭേദഗതികൾ നിർദ്ദേശിക്കാൻ കമ്മിറ്റി രൂപീകരിച്ചു.
BSNL എംപ്ലോയീസ് യൂണിയൻ്റെ 10-ാമത് അഖിലേന്ത്യാ സമ്മേളനം 2022 ഏപ്രിൽ 02 മുതൽ 04 വരെ ഗുവാഹത്തിയിൽ നടക്കുക്കുകയാണ്.യൂണിയൻ്റെ ഭരണഘടനയിൽ ഭേദഗതികൾ നിർദ്ദേശിക്കാൻ ഒരു കമ്മിറ്റിക്ക് രൂപം നൽകുവാൻ ഇന്ന് ചേർന്ന അഖിലേന്ത്യ സെൻ്റർ യോഗം തീരുമാനിച്ചു. സ.ചെല്ലപ്പ, അസിസ്റ്റന്റ് ജനറൽ സെക്രട്ടറി, സ.സി.സന്തോഷ് കുമാർ, സർക്കിൾ സെക്രട്ടറി കേരള, സ.സിസിർ കുമാർ റോയ്, ഓർഗനൈസിംഗ് സെക്രട്ടറി (സിഎച്ച്ക്യു) എന്നിവരാണ് ഈ കമ്മിറ്റിയിലെ…
BSNL എംപ്ലോയീസ് യൂണിയൻ്റെ 10-ാമത് അഖിലേന്ത്യാ സമ്മേളനം – 25.03.2022 ന് പതാക ദിനം
BSNL എംപ്ലോയീസ് യൂണിയൻ്റെ 10-ാമത് അഖിലേന്ത്യാ സമ്മേളനം 2022 ഏപ്രിൽ 02 ന് ഗുവാഹത്തിയിൽ ആരംഭിക്കുകയാണ്. ഇതുമായി ബന്ധപ്പെട്ട് 25.03.2022 ന് എല്ലാ ഓഫീസ് /എക്സ്ചേഞ്ചുകൾക്ക് മുൻപിലും BSNL എംപ്ലോയീസ് യൂണിയൻ പതാക ഉയർത്താൻ അഖിലേന്ത്യാ യൂണിയൻ ആഹ്വാനം ചെയ്തിരിക്കുന്നു. കൂടാതെ അന്നേദിവസം ഗേറ്റ് മീറ്റിംഗുകൾ സംഘടിപ്പിക്കുകയും പൊതുപണിമുടക്കിൻ്റെ പ്രധാന്യം ജീവനക്കാരോട് വിശദീകരിക്കുകയും വേണം. ഗേറ്റ് യോഗങ്ങളിലേക്ക് മറ്റ് സഹോദര സംഘടനാ നേതാക്കളെയും…
മാർച്ച് 8 മുതൽ ഒരാഴ്ച ജീവനക്കാരെ നേരിൽക്കണ്ട് പണിമുടക്ക് പ്രചാരണ പ്രവർത്തനങ്ങൾ സംഘടിപ്പിക്കണം
2022 മാർച്ച് 28,29 തീയതികളിൽ നടക്കുന്ന രണ്ട് ദിവസത്തെ പൊതു പണിമുടക്കിന് മുന്നോടിയായി ഒരാഴ്ച നീണ്ടുനിൽക്കുന്ന “ജീവനക്കാരെ നേരിൽ കാണുക” എന്ന പരിപാടി സംഘടിപ്പിക്കണമെന്ന് അഖിലേന്ത്യാ സെൻ്റർ തീരുമാനിച്ചിട്ടുണ്ട് . ഈ പരിപാടിയിലൂടെ പണിമുടക്കിൽ ഉന്നയിച്ചിട്ടുള്ള പൊതു ആവശ്യങ്ങളും BSNL മേഖലയുമായി ബന്ധപ്പെട്ട് ഉന്നയിച്ചിട്ടുള്ള വിഷയങ്ങളും വിശദീകരിക്കണം. ഓരോ ജീവനക്കാരും പണിമുടക്കിൽ പങ്കെടുക്കുമെന്ന് ഉറപ്പു വരുത്തണം.
AUAB യുടെ നേതൃത്വത്തിലുള്ളു 08.03.2022 ൻ്റെ ട്വിറ്റർ കാമ്പയിൻ – പ്രരാംഭ പ്രവർത്തങ്ങൾ ആരംഭിക്കുക
AUAB യുടെ ആഹ്വാനപ്രകാരം, ALTTC ഏറ്റെടുക്കാനുള്ള DoT യുടെ ഏകപക്ഷീയമായ ഉത്തരവിനെതിരെ 3.3.2022 ന് എല്ലാ ജില്ലകളിലും നല്ലരീതിൽ പ്രതിഷേധ പ്രകടനങ്ങൾ സംഘടിപ്പിച്ചു. നേതൃത്വം നൽകിയ സംസ്ഥാന ഭാരവാഹികളെയും ജില്ലാ /ബ്രാഞ്ച് സെക്രട്ടറിമാരെയും അഭിനന്ദിക്കുന്നു. 24.03.2022 ലെ AUAB യോഗ തീരുമാനമനുസരിച്ച്, BSNL ൻ്റെ സ്ഥലങ്ങളും കെട്ടിടങ്ങളും ഏകപക്ഷീയമായി DoT ഏറ്റെടുക്കുന്നതിനെതിരെ 08.03.2022 ന് ട്വിറ്റർ കാമ്പയിൻ സംഘടിപ്പിക്കുവാനും തീരുമാനിച്ചിരുന്നു. ട്വിറ്റർ കാമ്പയിൻ…
ശമ്പളപരിഷ്ക്കരണ കമ്മറ്റിയുടെ അടുത്ത യോഗം 10.03.2022 ന്
നോൺ എക്സിക്യൂട്ടീവ് ജീവനക്കാരുടെ ശമ്പളപരിഷ്ക്കരണ കമ്മറ്റിയുടെ യോഗം 02.02.2022 ന് നടത്താൻ നേരത്തെ നിശ്ചയിച്ചിരുന്നു. ഇത് പിന്നീട് മാറ്റിവെക്കുകയും 04.03.2022 ലേക്ക് വീണ്ടും ഷെഡ്യൂൾ ചെയ്യുകയും ചെയ്തു. എന്നാൽ ആ യോഗവും മാറ്റി. ഇപ്പോൾ ഈ കമ്മറ്റിയുടെ അടുത്ത യോഗം 10.03.2022 ന് ചേരുമെന്ന് മാനേജ്മെൻ്റ് അറിയിച്ചിട്ടുണ്ട്.
BSNL വർക്കിംഗ് വിമൻസ് കോർഡിനേഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ 2022 മാർച്ച് 8 ന് Facebook ലൈവ് പ്രോഗ്രാം സംഘടിപ്പിക്കുന്നു
BSNL വർക്കിംഗ് വിമൻസ് കോർഡിനേഷൻ അഖിലേന്ത്യാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സാർവ്വദേശീയ മഹിളാ ദിനമായ 2022 മാർച്ച് 8 ന് Facebook ലൈവ് പ്രോഗ്രാം സംഘടിപ്പിക്കുന്നു. പരിപാടി വൈകുന്നേരം 7 മണിക്ക് ആരംഭിക്കും..അഖിലേന്ത്യാ വർക്കിംഗ് വിമൻസ് കോർഡിനേഷൻ കമ്മിറ്റി (സിഐടിയു) കൺവീനറും സിഐടിയു ദേശീയ സെക്രട്ടറിയുമായ സഖാവ് എ.ആർ.സിന്ധു ഫേസ്ബുക്ക് ലൈവ് പരിപാടിയെ അഭിസംബോധന ചെയ്ത് സംസാരിക്കും..സംസ്ഥാന ഭാരവാഹികളും ജില്ലാ സെക്രട്ടറിമാരും ഈ പരിപാടി…
ബിഎസ്എൻഎൽ ജീവനക്കാർ പ്രതിഷേധിച്ചു
ബിഎസ്എൻഎല്ലിൻ്റെ ഗാസിയാബാദിലുള്ള 6000 കോടി രൂപ വിലമതിക്കുന്ന 81 ഏക്കർ സ്ഥലവും അതിൽ സ്ഥിതി ചെയ്യുന്ന അഡ്വാൻസ്ഡ് ലെവൽ ടെലകോം ട്രെയിനിങ് സെൻ്ററും ഏകപക്ഷീയമായി ഏറ്റെടുക്കാനുള്ള കേന്ദ്രസർക്കാർ തീരുമാനത്തിനെതിരെ രാജ്യവ്യാപകമായി ബിഎസ്എൻഎൽ ജീവനക്കാർ ആൾ യൂണിയൻസ്/അസോസിഷൻ്റെ നേതൃത്വത്തിൽ പ്രതിഷേധിച്ചു. കേരളത്തിൽ എല്ലാ ജില്ലാ ആസ്ഥാനങ്ങളിലും പ്രതിഷേധ പ്രകടനങ്ങളും യോഗങ്ങളും നടന്നു.
ആരോഗ്യ ഇൻഷുറൻസ് പദ്ധതിയിൽ മാർച്ച് 18 ന് മുൻപ് അംഗങ്ങളാകുക
BSNL എംപ്ലോയീസ് യൂണിയൻ്റെയും SNEA യുടെയും നേതൃത്വത്തിൽ ആരംഭിച്ച ആരോഗ്യ ഇൻഷുറൻസ് പദ്ധതി മൂന്നാം വർഷത്തിലേക്ക് കടക്കുകയാണ്. നിലവിലുള്ള പോളിസി മാർച്ച് 22 ന് അവസാനിക്കും. പുതിയ പോളിസി മാർച്ച് 23 ന് ആരംഭിക്കും. പോളിസിയിൽ ചേരാൻ ആഗ്രഹിക്കുന്ന ജീവനക്കാർ മുകളിൽ കൊടുത്തിരിക്കുന്ന ലിങ്ക് ക്ലിക്ക് ചെയ്യുമ്പോൾ മലയാളത്തിലും ഇംഗ്ലീഷിലും ഉള്ള നിബന്ധനകളും ഗൂഗിൾ ഫോമും ലഭ്യമാകും. ഫോം പൂർണ്ണമായി പൂരിപ്പിച്ച് സബ്‌മിറ്റ്…
മാര്‍ച്ച് 3 ന്‍റെ പ്രകടനം വിജയിപ്പിക്കുക
ഏകപക്ഷീയമായി ALTTC യെ DOT ഏറ്റെടുക്കുന്നതിനെതിരെയുള്ള പ്രക്ഷോഭ പരിപാടികളെക്കുറിച്ച് ചര്‍ച്ച ചെയ്യുന്നതിനും തീരുമാനം എടുക്കുന്നതിനും AUAB യുടെ അടിയന്തര യോഗം 24.02.2022 ന് ഓണ്‍ലൈന്‍ ചേര്‍ന്നു. BSNLEU, NFTE, AIGETOA, SNEA, AIBSNLEA, FNTO, SNATTA, BSNL ATM, AITEEA എന്നീ സംഘടനകളുടെ ജനറല്‍ സെക്രട്ടറിമാര്‍ യോഗത്തില്‍ പങ്കെടുത്തു. 6,000 കോടി രൂപ വിപണി മൂല്യമുള്ള ALTTC കെട്ടിടങ്ങളും മറ്റ് അടിസ്ഥാന സൗകര്യങ്ങളും…
ബിഎസ്എൻഎൽ ജീവനക്കാർ പ്രതിഷേധ ദിനം ആചരിച്ചു
ബിഎസ്എൻഎൽ നോൺ എക്സിക്യുട്ടീവ് ജീവനക്കാരോട് മാനേജ്മെൻ്റ് പുലർത്തുന്ന വിവേചനം അവസാനിപ്പിക്കണമെന്നും, പിടിച്ചുവെച്ച ഐഡിഎ കുടിശ്ശിക അനുവദിക്കണമെന്നും അർഹതപ്പെട്ട മുഴുവൻ ആളുകൾക്കും മത്സരപരീക്ഷ എഴുതുവാൻ അവസരം നൽകണമെന്നും ആവശ്യപ്പെട്ടുകൊണ്ട് ബിഎസ്എൻഎൽ എംപ്ലോയീസ് യൂണിയൻ്റെ നേതൃത്വത്തിൽ ജീവനക്കാർ രാജ്യവ്യാപകമായി പ്രതിഷേധ ദിനം ആചരിച്ചു. ഓഫീസുകൾക്കു മുന്നിൽ പ്രകടനം നടത്തി. കേരളത്തിൽ എല്ലാ ജില്ലകളിലും പ്രതിഷേധ പ്രകടനം നടന്നു.