02.12.2022 ന് നടന്ന സംയുക്ത ശമ്പള പരിഷ്ക്കരണ സമിതി യോഗത്തിൻ്റെ പ്രധാനഭാഗങ്ങൾ
സംയുക്ത ശമ്പള പരിഷ്കരണ സമിതി യോഗം 02.12.2022 ന് ചേർന്നു. 28.11.2022 ന് നടന്ന അവസാന യോഗത്തിൻ്റെ ചർച്ചകളുടെ മിനുറ്റ്സ് വളച്ചൊടിച്ചതിനാൽ അത് പിൻവലിക്കണമെന്ന് BSNLEU അംഗങ്ങൾ ശക്തമായി ആവശ്യപ്പെട്ടു. ശമ്പള സ്കെയിലുകളുടെ അന്തിമരൂപം മാത്രമാണ് മാനേജ്മെൻ്റിന് വേണ്ടത്, എന്നാൽ ശമ്പള പരിഷ്കരണത്തിൻ്റെ അന്തിമരൂപമല്ലെന്ന് ബിഎസ്എൻഎൽഇയു ചൂണ്ടിക്കാട്ടി. BSNLEU ഇത് അംഗീകരിക്കില്ലെന്ന് വ്യക്തമാക്കി. കഴിഞ്ഞ യോഗത്തിൽ മാനേജ്മെൻ്റ് നിർദ്ദേശിച്ച ശമ്പള സ്കെയിലുകളുടെ കാര്യത്തിൽ,…
28.11.2022 ന് നടന്ന ശമ്പള പരിഷ്ക്കരണ കമ്മിറ്റി യോഗത്തിൽ മാനേജ്മെൻ്റ് നിർദ്ദേശിച്ച പുതിയ ശമ്പള സ്കെയിലുകൾ – CHQ ഭാരവാഹികൾ, സർക്കിൾ, ജില്ലാ സെക്രട്ടറിമാർ 01.12.2022-നകം അവരുടെ അഭിപ്രായങ്ങൾ അറിയിക്കാൻ അഭ്യർത്ഥിക്കുന്നു
28-11-2022 ന് നടന്ന ശമ്പള പരിഷ്കരണ കമ്മിറ്റി യോഗത്തിൽ, ഏറ്റവും കുറഞ്ഞതും കൂടിയതുമായ (minimum and maximum) ശമ്പള സ്കെയിലുകൾ വർദ്ധിപ്പിക്കാൻ BSNLEU പരമാവധി ശ്രമങ്ങൾ നടത്തിയിരുന്നു. BSNLEU- വിൻ്റെ നിലപാടുകൾ മാനേജ്മെൻ്റ് ഒരു പരിധി വരെ അംഗീകരിച്ചിട്ടുണ്ട്. വലിയ ചർച്ചകൾക്ക് ശേഷമാണ് 5% ഫിറ്റ്മെൻ്റ് അംഗീകരിക്കാൻ തയ്യാറായത്. യോഗത്തിൽ മാനേജ്മെൻ്റ് നിർദ്ദേശിച്ച ഏതെങ്കിലും ശമ്പള സ്കെയിലിൽ സ്റ്റാഗ്നേഷൻ ഉണ്ടാവാൻ ഇടയുണ്ടോ എന്നത്…
ഏഴാം ശമ്പള പരിഷ്ക്കരണ ശുപാർശയുടെ (7th CPC) അടിസ്ഥാനത്തിൽ പെൻഷൻ പരിഷ്ക്കരണം ഇല്ല – 0% ഫിറ്റ്മെന്റോടെ മാത്രം പെൻഷൻ പരിഷ്ക്കരണം- DOT
എല്ലാ പെൻഷനേഴ്സ് അസോസിയേഷനുകൾക്കും 2022 നവംബർ 17-ന് DOT ഒരു കത്ത് നൽകി. DOT നിയമിച്ച BSNL, MTNL ൽ നിന്നും വിരമിക്കുകയും ചെയ്യുന്ന ജീവനക്കാരുടെ പെൻഷൻ പരിഷ്കരണത്തെ സംബന്ധിച്ചാണ് കത്ത്. ചില പെൻഷനേഴ്സ് അസോസിയേഷനുകൾ ഏഴാം കേന്ദ്ര ശമ്പള കമ്മീഷൻ ശുപാർശകളുടെ അടിസ്ഥാനത്തിൽ പെൻഷൻ പരിഷ്കരണം ആവശ്യപ്പെട്ടിരുന്നു. ഇത് സാധ്യമല്ലെന്ന് DOT വ്യക്തമാക്കിയിട്ടുണ്ട്. കൂടാതെ, 0% ഫിറ്റ്മെന്റോടെ മാത്രമേ പെൻഷൻ പരിഷ്ക്കരണം…
പി&ടി ബിഎസ്എൻഎൽ എംപ്ലോയീസ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുമായി ബന്ധമില്ല
തിരുവനന്തപുരം ബിഎസ്എൻഎൽ എൻജിനിയർസ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയിൽ ക്രമക്കേട് നടന്നതായി ഒരു വാർത്ത ചിലചാനലുകൾ സംപ്രേഷണം ചെയ്തതായി അറിയുന്നു. നമ്മുടെ പല സഖാക്കളും ഇതുസംബന്ധിച്ച വിശദാംശങ്ങൾ ആരാഞ്ഞുകൊണ്ടിരിക്കുന്നു. തിരുവനന്തപുരത്തുള്ള ബിഎസ്എൻഎൽ എൻജിനിയേഴ്സ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയിലാണ് ക്രമക്കേട് നടന്നതായി വാർത്തയിൽ പറയുന്നത്. നമ്മുടെ സൊസൈറ്റിയുടെ പേര് പി&ടി ബിഎസ്എൻഎൽ എംപ്ലോയീസ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി എന്നാണ്. വാർത്തയിൽ പറഞ്ഞ സൊസൈറ്റിയുമായി ബിഎസ്എൻഎൽ എംപ്ലോയീസ് യൂണിയനോ അതിൻ്റെ പ്രവർത്തകർക്കോ…
കാനറ ബാങ്കുമായും യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യയുമായും ധാരണാപത്രങ്ങൾ പുതുക്കണം
ജീവനക്കാർക്ക് വിവിധ വായ്പകൾ ലഭ്യമാക്കുന്നതിനായി കാനറ ബാങ്കുമായും യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യയുമായും ബിഎസ്എൻഎൽ നേരത്തെ ഒപ്പുവച്ച ധാരണാപത്രങ്ങൾ കാലഹരണപ്പെട്ടതാണ്. തുടർന്ന് ധാരണാപത്രങ്ങൾ പുതുക്കുന്നതിനായി ബിഎസ്എൻഎൽഇയു സിഎംഡി ബിഎസ്എൻഎല്ലിനേയും കോർപ്പറേറ്റ് ഓഫീസിലെ മറ്റ് പ്രധാന ഉദ്യോഗസ്ഥരേയും നിരവധി തവണ സമീപിച്ചിട്ടുണ്ട്. എന്നാൽ ധാരണാപത്രങ്ങൾ ഇതുവരെ പുതുക്കിയിട്ടില്ല. കാനറ ബാങ്കും യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യയും ധാരണാപത്രങ്ങൾ പുതുക്കാൻ തയ്യാറല്ലെന്ന് ബിഎസ്എൻഎൽഇയു മനസ്സിലാക്കുന്നു. മുൻകാലങ്ങളിൽ…
സംയുക്ത ശമ്പള പരിഷ്ക്കരണ സമിതിയുടെ യോഗം നടത്താൻ BSNL മാനേജ്മെൻ്റ് വിമുഖത കാണിക്കുന്നു – BSNLEU സിഎംഡിക്ക് കത്തെഴുതി
10-06-2022 നാണ് സംയുക്ത ശമ്പള പരിഷ്ക്കരണ സമിതിയുടെ അവസാന യോഗം നടന്നത്. അതിനുശേഷം, 9-ാം അംഗത്വ പരിശോധനയ്ക്ക് മുമ്പ് ഒരു യോഗം കൂടി നടത്താമായിരുന്നു. എന്നാൽ ബിഎസ്എൻഎൽഇയു ആവശ്യപ്പെട്ടെങ്കിലും നടത്താൻ മാനേജ്മെൻ്റ് തയ്യാറായില്ല. ഇപ്പോൾ, 9-ാം അംഗത്വ പരിശോധന കഴിഞ്ഞ് ഒരു മാസം പൂർത്തിയായി. ഈ കാലയളവിൽ ശമ്പള പരിഷ്ക്കരണ സമിതിയുടെ ഒരു യോഗം കൂടി നടത്താമായിരുന്നു. എന്നാൽ അതിനും മാനേജ്മെന്റ് തയ്യാറായില്ല….
ഗതികേടോ, സുവർണാവസരമോ; 5ജിക്കായി ബിഎസ്എൻഎൽ ജിയോയുടെ സഹായം തേടുന്നു
അടുത്ത വർഷം ഓഗസ്റ്റ് 15 ന് സ്വാതന്ത്ര്യ ദിനത്തിൽ രാജ്യത്ത് ബിഎസ്എൻഎൽ (BSNL) 5ജി സേവനങ്ങൾ ആരംഭിക്കണം”- രാജ്യത്തെ ഒരേയൊരു പൊതുമേഖലാ ടെലികോം സ്ഥാപനമായ ബിഎസ്എൻഎല്ലിന് കേന്ദ്ര സർക്കാർ നൽകിയിരിക്കുന്ന ഉത്തരവാണിത്. സ്വകാര്യ കമ്പനികൾ രാജ്യത്ത് 5ജി സേവനങ്ങളിലേക്ക് കടന്നിട്ടും സർക്കാർ പിന്തുണയുള്ള ബിഎസ്എൻഎല്ലിന് 2ജി വേഗത പോലും ഭൂരിഭാഗം പ്രദേശങ്ങളിലും നൽകാൻ കഴിയുന്നില്ല. അത് സർക്കാരിനും ഏറെ നാണക്കേട് ഉണ്ടാക്കിയതു കൊണ്ടുകൂടിയാകാം…
ശമ്പള പരിഷ്ക്കരണ കമ്മറ്റി യോഗം ഉടൻ നടത്തുക – എംപ്ലോയീസ് യൂണിയൻ
സംയുക്ത ശമ്പള പരിഷ്കരണ സമിതി യോഗം ഉടൻ വിളിച്ചു ചേർക്കണമെന്ന് ആവശ്യപ്പെട്ട് ബിഎസ്എൻഎൽ എംപ്ലോയീസ് യൂണിയൻ കത്ത് നൽകി. 10.06.2022 നാണ് ശമ്പള പരിഷ്ക്കരണ സമിതിയുടെ യോഗം അവസാനമായി നടന്നത്. അതിനുശേഷം യോഗം വിളിക്കാൻ മാനേജ്മെൻ്റ് തയ്യാറായില്ല. ഒമ്പതാമത് അംഗത്വ പരിശോധനാ ഫലം പുറത്തു വരുകയും ബിഎസ്എൻഎൽ എംപ്ലോയീസ് യൂണിയൻ പ്രധാന അംഗീകൃത യൂണിയനായും എൻ എഫ് ടി ഇ രണ്ടാം അംഗീകൃത…
ലാൻഡ്ലൈൻ മേഖലയിലും ബിഎസ്എൻഎൽ പിന്നിൽ
രാജ്യത്തെ ഏറ്റവും വലിയ ലാൻഡ്ലൈൻ ടെലിഫോൺ സേവന ദാതാവായി റിലയൻസ് ജിയോ മാറി. പൊതുമേഖലാ സ്ഥാപനമായ ബിഎസ്എൻഎല്ലിനെ പിന്തള്ളിയാണ് ജിയോയുടെ മുന്നേറ്റം. രാജ്യത്ത് ടെലികോം സേവനങ്ങൾ ആരംഭിച്ചതിന് ശേഷം ഇതാദ്യമായാണ് ഒരു സ്വകാര്യ ഓപ്പറേറ്റർ വയർലൈൻ വിഭാഗത്തിൽ ഒന്നാം സ്ഥാനം നേടുന്നത്. ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യയുടെ ഓഗസ്റ്റിലെ കണക്കനുസരിച്ച്, ജിയോയുടെ ലാൻഡ്ലൈൻ വരിക്കാരുടെ എണ്ണം 73.5 ലക്ഷത്തിലെത്തി. ബിഎസ്എൻഎല്ലിൻ്റെത് 71.3…
എംപ്ലോയീസ് യൂണിയൻ്റെ പ്രതിച്ഛായ തകർക്കാൻ വ്യാജ സന്ദേശങ്ങൾ പ്രചരിപ്പിക്കുന്നത് സൂക്ഷിക്കുക.
ചില തൽപര കക്ഷികൾ അയക്കുന്ന വ്യാജ സന്ദേശങ്ങളെക്കുറിച്ച് നേതാക്കളോടും സഖാക്കളോടും ജാഗ്രത പുലർത്തണമെന്ന് CHQ അഭ്യർത്ഥിക്കുന്നു. ഐഡിഎ കുടിശ്ശിക നൽകാൻ കോർപ്പറേറ്റ് ഓഫീസ് ഉത്തരവ് പുറപ്പെടുവിച്ചതായി സഖാവ് പി.അഭിമന്യുവിൻ്റെ പേരിൽ അടുത്തിടെ ഒരു വ്യാജ സന്ദേശം പ്രചരിച്ചിരുന്നു. യഥാർത്ഥത്തിൽ, കോർപ്പറേറ്റ് ഓഫീസിൽ നിന്ന് അത്തരമൊരു ഉത്തരവ് നൽകിയിട്ടില്ല. ബിഎസ്എൻഎൽഇയു ജനറൽ സെക്രട്ടറി സഖാവ് പി.അഭിമന്യുവിൻ്റെ പ്രതിച്ഛായ തകർക്കുക എന്നതാണ് ഇത്തരം വ്യാജ സന്ദേശങ്ങൾ…