ബിഎസ്എൻഎൽ എംപ്ലോയീസ് യൂണിയൻ്റ അടുത്ത അഖിലേന്ത്യാ സമ്മേളനം 2025 ജൂലൈയിൽ തമിഴ്‌നാട്ടിലെ കോയമ്പത്തൂരിൽ നടക്കും. സമ്മേളനം നടത്താനുള്ള അഖിലേന്ത്യാ കേന്ദ്രത്തിൻ്റെ അഭ്യർത്ഥന തമിഴ്നാട്, ചെന്നൈ സർക്കിൾ യൂണിയനുകൾ ആവേശത്തോടെ സ്വീകരിച്ചു. ജൂലൈ മാസത്തിൽ രാജ്യത്തിൻ്റെ മറ്റ് ഭാഗങ്ങളിൽ നിലനിൽക്കുന്ന മഴക്കാലം കണക്കിലെടുത്താണ് തമിഴ് നാട്ടിൽ സമ്മേളനം നടത്താൻ തീരുമാനിച്ചത്. ചെന്നൈയിൽ ചേർന്ന തമിഴ്‌നാട്, ചെന്നൈ സർക്കിൾ യൂണിയനുകളുടെ സംയുക്ത സർക്കിൾ പ്രവർത്തക സമിതി യോഗം തമിഴ്‌നാട്ടിൽ സമ്മേളനം നടത്തുന്നതിനുള്ള തീരുമാനം ആവേശത്തോടെ കൈ കൊണ്ടു. സമ്മേളനം നടത്തുന്നതിനാവശ്യമായ പ്രവർത്തനങ്ങൾക്ക് സംയുക്ത സർക്കിൾ പ്രവർത്തക സമിതി യോഗം രൂപം നൽകി.