ബിഎസ്എൻഎൽ എംപ്ലോയീസ് യൂണിയൻ 11-മത് ജില്ലാ സമ്മേളനം 10-11-2023 ന് സർക്കിൾ ഓഫീസ് റിക്രിയേഷൻ ക്ലബ്ബ് ഹാളിൽ വെച്ചു നടന്നു. ജില്ലാ പ്രസിഡണ്ട് മധുമോഹൻ പതാക ഉയർത്തി. തുടർന്ന് പ്രതിനിധികൾ രക്തസാക്ഷി മണ്ഡപത്തിൽ പുഷ്പാർച്ചന നടത്തി. സമ്മേളനം എംപ്ലോയിസ് യൂണിയൻ സംസ്ഥാന സെക്രട്ടറി എം.വിജയകുമാർ ഉദ്ഘാടനം ചെയ്തു. സാർവ്വദ്ദേശിയ , ദേശീയ കാര്യങ്ങളോടൊപ്പം ബിഎസ്എൻഎൽ നേരിടുന്ന പ്രതിസന്ധിയും സഖാവ് വിശദീകരിച്ചു. ശമ്പള പരിഷ്കരണം ഉൾപ്പെടെ ജീവനക്കാരുടെ ആനുകൂല്യങ്ങൾ നിഷേധിക്കുന്ന സർക്കാർ സമീപനവും പൊതുമേഖലാ സ്ഥാപനങ്ങളോട് കേന്ദ്ര സർക്കാർ സ്വീകരിക്കുന്ന നിഷേധ നിലപാടും സർക്കിൾ സെക്രട്ടറി വിശദീകരിച്ചു. അഖിലേന്ത്യാ അസിസ്റ്റന്റ് ജനറൽ സെക്രട്ടറി കെ.എൻ.ജ്യോതിലക്ഷ്മി, എഐബിഡിപിഎ സർക്കിൾ അസിസ്റ്റന്റ് സെക്രട്ടറി സി.സന്തോഷ് കുമാർ, എംപ്ലോയീസ് യൂണിയൻ സർക്കിൾ അസിസ്റ്റന്റ് സെക്രട്ടറി അജിത് ശങ്കർ, സർക്കിൾ ട്രഷറർ ആർ.രാജേഷ് കുമാർ, സർക്കിൾ വൈസ് പ്രസിഡന്റ് ആർ.ബാലചന്ദ്രൻ നായർ, തിരുവനന്തപുരം ജില്ലാ സെക്രട്ടറി ആർ.എസ്.ബിന്നി, സിസിഎൽയു തിരുവനന്തപുരം ജില്ലാ സെക്രട്ടറി മുരുകേശൻ നായർ എന്നിവർ അഭിവാദ്യം ചെയ്ത് സംസാരിച്ചു. ജില്ലാ പ്രസിഡണ്ട് മധുമോഹൻ അധ്യക്ഷത വഹിച്ച സമ്മേളനത്തിൽ ജില്ലാ സെക്രട്ടറി ബിജു രാഘവൻ സ്വാഗതവും സജീമി നന്ദിയും പറഞ്ഞു.
തുടർന്ന് നടന്ന പ്രതിനിധി സമ്മേളനത്തിൽ ജില്ലാ സെക്രട്ടറി പ്രവർത്തന റിപ്പോർട്ടും ട്രഷറർ വരവു ചെലവ് കണക്കുകളും അവതരിപ്പിച്ചു. ചർച്ചയിൽ ഉയർന്നു വന്ന വിഷയങ്ങൾക്ക് ജില്ലാ സെക്രട്ടറിയും സർക്കിൾ സെക്രട്ടറിയും മറുപടി പറഞ്ഞു. 4ജി ഉടൻ ആരംഭിക്കണമെന്നും ശമ്പള പരിഷ്കരണം ഉടൻ നടപ്പാക്കണമെന്നും പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.

സമ്മേളനം മധുമോഹനനെ പ്രസിഡന്റായും, ബിജു രാഘവനെ ജില്ലാ സെക്രട്ടറിയായും, സജിത് കുമാറിനെ ട്രഷററായും കലയെ മഹിളാ കമ്മറ്റി കൺവീനറായും തെരഞ്ഞെടുത്തു.