TT LICE പരീക്ഷ നടത്താൻ കോർപ്പറേറ്റ് ഓഫീസ് സർക്കിളുകൾക്ക് നിർദ്ദേശം നൽകി
News
2020 ലെയും 2021 ലെയും ഒഴിവുകളിലേക്ക് ടെലികോം ടെക്നീഷ്യൻ LICE (TT LICE) നടത്തുന്നതിന് സർക്കിൾ അഡ്മിനിസ്ട്രേഷനുകളെ അധികാരപ്പെടുത്തി കോർപ്പറേറ്റ് ഓഫീസ് ഉത്തരവിറക്കി. അന്തമാൻ നിക്കോബർ , ഛത്തീസ്ഗഡ്, കൊൽക്കത്ത ടെലിഫോൺസ്, ഗുജറാത്ത്, ഹരിയാന, കേരളം, കർണാടക, മഹാരാഷ്ട്ര, മധ്യപ്രദേശ്, ഒഡീഷ, പഞ്ചാബ്, രാജസ്ഥാൻ, യുപി (പടിഞ്ഞാറ്), തെലങ്കാന, ഉത്തരാഖണ്ഡ് എന്നീ 15 സർക്കിളുകളിൽ മാത്രമാണ് ഈ പരീക്ഷ നടക്കുക. മറ്റ് സർക്കിളുകളിൽ നടക്കില്ല. കൂടാതെ, ഈ LICE ഓൺലൈൻ പരീക്ഷയായി നടത്താൻ കോർപ്പറേറ്റ് ഓഫീസ് തീരുമാനിച്ചു. TT LICE ഓഫ്‌ലൈൻ പരീക്ഷയായി മാത്രമേ നടത്താവൂ എന്നാണ് ബിഎസ്എൻഎൽഇയു നിലപാട്. ഈ പ്രശ്നം കോർപ്പറേറ്റ് മാനേജ്മെന്റുമായി ചർച്ച ചെയ്യും.
Categories
Recent Posts
- അഖിലേന്ത്യാ പ്രവർത്തക സമിതി യോഗം -മംഗലാപുരം
- 12-02-2026 ദേശീയ പണിമുടക്ക്
- ജീവനക്കാരുടെ പ്രശ്നങ്ങളിൽ തീരുമാനം കൈകൊള്ളുന്നില്ല – ജനറൽ സെക്രട്ടറിമാർ പ്രതിഷേധം രേഖപ്പെടുത്തി
- ബിഎസ്എൻഎൽ വർക്കിംഗ് വിമൻസ് കോർഡിനേഷൻ കമ്മിറ്റി(BSNL WWCC) അഖിലേന്ത്യാ കൺവെൻഷൻ മുംബൈയിൽ
- 12-02-2026 ദേശീയ പണിമുടക്ക് – ബിഎസ്എൻഎൽ ജീവനക്കാർ പണിമുടക്കുന്നു.
