AUAB യുടെ നേതൃത്വത്തിൽ ശ്രീ.രാഹുൽ ഗാന്ധി എംപി ക്ക് നിവേദനം നൽകി
            
                
                News            
                            
                    
    				വയനാട് എം.പിയും കോൺഗ്രസ് ദേശീയ നേതാവുമായ ശ്രീ.രാഹുൽ ഗാന്ധി എം.പിക്ക് AUAB യുടെ നേതൃത്വത്തിൽ നിവേദനം നൽകി. BSNL അഭിമുഖീകരിക്കുന്ന വിഷയങ്ങൾ അദ്ദേഹം ചോദിച്ചറിഞ്ഞു. 4G ഉൾപ്പെടെയുള്ള വിഷയങ്ങളും ശമ്പള പരിഷ്കരണം നിഷേധിക്കുന്ന സർക്കാർ സമീപനവും AUAB നേതാക്കൾ വിശദീകരിച്ചു . ഇക്കാര്യങ്ങൾ കേന്ദ്ര സർക്കാരിൻ്റെ ശ്രദ്ധയിൽ പെടുത്തി പരിഹരിക്കാൻ വേണ്ട ഇടപെടൽ നടത്തുമെന്ന് അദ്ദേഹം ഉറപ്പു നൽകി. AUAB സംസ്ഥാന കൺവീനർ എം.വിജയകുമാർ, AIBSNLEA അസി.സർക്കിൾ സെക്രട്ടറി ശ്രീജിത്ത്.കെ എന്നിവരാണ് കൂടിക്കാഴ്ചയിൽ പങ്കെടുത്തത്.

