BSNLEU, AIBDPA, BSNLCCWF കോ-ഓർഡിനേഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന പ്രതിഷേധ പ്രകടനം
BSNLEU, AIBDPA, BSNLCCWF കോ-ഓർഡിനേഷൻ കമ്മിറ്റി നൽകിയ അവകാശപത്രിക അംഗീകരിക്കണമെന്ന് ആവശ്യപ്പെട്ട് രാജ്യവ്യാപകമായി ജീവനക്കാരും പെൻഷൻകാരും കരാർ തൊഴിലാളികളും BSNL ഓഫീസുകൾക്ക് മുൻപിൽ പ്രകടനം നടത്തി. കേരളത്തിൽ 62 കേന്ദ്രങ്ങളിൽ പ്രകടനം സംഘടിപ്പിച്ചു.
കണ്ണൂർ (11), മലപ്പുറം (7), തൃശൂർ (8), എറണാകുളം (7), പാലക്കാട് (6), കൊല്ലം (6), കോട്ടയം (5), കോഴിക്കോട് (4), തിരുവനന്തപുരം (4), ആലപ്പുഴ (3), പത്തനംതിട്ട (1)
പരമാവധി കേന്ദ്രങ്ങളിൽ പ്രകടനം സംഘടിപ്പിക്കുവാൻ നേതൃത്വം നൽകിയ BSNLEU, AIBDPA, BSNLCCWF സംഘടനകളുടെ സംസ്ഥാന/ജില്ലാ/ഏരിയ/ബ്രാഞ്ച് നേതാക്കൻമാരെ സർക്കിൾ കോ-ഓർഡിനേഷൻ കമ്മിറ്റിയുടെ പേരിൽ അഭിവാദ്യം ചെയ്യുന്നു. ഒക്ടോബർ 5 ൻ്റെയും ഒക്ടോബർ 22 ൻ്റെയും പ്രക്ഷോഭ പരിപാടികൾ വിജയിപ്പിക്കുന്നതിനാവശ്യമായ പ്രചാരണ പ്രവർത്തനങ്ങൾ സംഘടിപ്പിക്കണമെന്ന് അഭ്യർത്ഥിക്കുന്നു.
Categories
Recent Posts
- ഏവർക്കും ഹൃദയം നിറഞ്ഞ ഓണാശംസകൾ!
- ബിഎസ്എൻഎൽ ജീവനക്കാരുടെ ശമ്പള പരിഷ്കരണം – സ.ജോൺ ബ്രിട്ടാസ് എംപി വിഷയം ഉന്നയിച്ചു.
- ബിഎസ്എൻഎൽ കോ ഓർഡിനേഷൻ കമ്മിറ്റിയുടെ ജന്തർ മന്ദിർ ധർണ്ണ
- സർക്കിൾ പ്രവർത്തക സമിതി യോഗം (ഓൺലൈൻ)
- IDA വിഷയത്തിലെ ഏറ്റവും പുതിയ സ്ഥിതിയനുസരിച്ചു – AUAB നടത്താനിരുന്ന ‘Protest Chain’ പരിപാടി മാറ്റിവച്ചു. പരിഷ്കരിച്ച DPE ഉത്തരവിന്റെ പകർപ്പ് ഇതോടൊപ്പം ചേർക്കുന്നു.






























































