പൊതുമേഖലാ സ്വകാര്യവൽക്കരണ നീക്കം ഉപേക്ഷിക്കുക, മൂന്നാം ശമ്പള/പെൻഷൻ പരിഷ്കരണം നടപ്പിലാക്കുക, ജീവനക്കാർക്ക് യഥാസമയം ശമ്പളം നൽകുക, കരാർ തൊഴിലാളികളുടെ വേതന കുടിശിക അനുവദിക്കുക, പിരിച്ചുവിട്ട തൊഴിലാളികളെ തിരിച്ചെടുക്കുക, ജീവനക്കാരുടെയും പെൻഷൻകാരുടെയും മെഡിക്കൽ ആനുകൂല്യങ്ങൾ കൃത്യമായി നൽകുക, BSNL നേരിട്ട് നിയമിച്ച ജീവനക്കാർക്ക് 30% പെൻഷൻ ആനുകൂല്യങ്ങൾ അനുവദിക്കുക, ഔട്ട്സോഴ്സിങ് സമ്പ്രദായം പിൻവലിക്കുക തുടങ്ങി ജീവനക്കാരെയും പെൻഷൻകാരെയും കരാർ തൊഴിലാളികളെയും ബാധിക്കുന്ന നിരവധി വിഷയങ്ങൾ ഉന്നയിച്ച് BSNLEU, AIBDPA, BSNLCCWF കോ-ഓർഡിനേഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ രാജ്യവ്യാപകമായി നടത്തുന്ന പ്രക്ഷോഭ പരിപാടിയുടെ ഭാഗമായി സെപ്റ്റംബർ 14 ന് ഓഫീസുകൾക്ക് മുൻപിൽ നടക്കുന്ന പ്രകടനം പരമാവധി കേന്ദ്രങ്ങളിൽ സംഘടിപ്പിച്ച് വിജയിപ്പിക്കണമെന്ന് അഭ്യർത്ഥിക്കുന്നു.