2020-21സാമ്പത്തിക വർഷത്തെ (Assessment year 2021-22) ആദായനികുതി റിട്ടേൺ സമർപ്പിക്കാനുള്ള സമയം ഡിസംബർ 31 ലേക്ക് നീട്ടിയിരിക്കുന്നു. ജൂലൈ 31 വരെയുള്ള സമയം കോവിഡ് സാഹചര്യത്തിൽ സെപ്റ്റംബർ 30 വരെയായി നിശ്ചയിച്ചിരുന്നതാണ്. എന്നാൽ റിട്ടേൺ സമർപ്പിക്കുന്ന പോർട്ടലുമായി ബന്ധപ്പെട്ട സാങ്കേതിക പ്രശ്നങ്ങൾ തുടരുന്നതിനാലാണ് തിയതി വീണ്ടും നീട്ടിയത്. പോർട്ടലിൻ്റെ പ്രശ്നങ്ങൾ ഉടൻ പരിഹരിക്കണമെന്ന് ഇൻഫോസിസിന് അന്ത്യശാസനം നൽകിയിട്ടുണ്ട്.