ക്ലസ്റ്റർ അധിഷ്ഠിത ഔട്ട് സോഴ്സിംഗ് സിസ്റ്റം ഉപേക്ഷിക്കുക
ക്ലസ്റ്റർ അധിഷ്ഠിത ഔട്ട് സോഴ്സിംഗ് സിസ്റ്റം അവലോകനം ചെയ്യുന്നതിന് ബിഎസ്എൻഎൽ മാനേജ്മെൻ്റ് ഒരു കമ്മിറ്റിക്ക് രൂപം നൽകിയിരുന്നു. യൂണിയനുകളുടെയും അസോസിയേഷനുകളുടെയും സമ്മർദ്ദം കാരണമാണ് ഇത്തരത്തിൽ ഒരു കമ്മിറ്റി രുപീകരിക്കാൻ മാനേജ്മെൻ്റ് നിർബന്ധിതമായത്.എന്നാൽ ഈ കമ്മിറ്റിയുടെ പ്രവർത്തനം പ്രഹസനമാക്കി മാറ്റുവാനാണ് മാനേജ്മെൻ്റിൻ്റെ ശ്രമം. ഈ വിഷയത്തെക്കുറിച്ചുള്ള BSNL എംപ്ലോയീസ് യൂണിയൻ്റെ നിലപാട് കമ്മറ്റി മുൻപാകെ സമർപ്പിക്കുവാൻ യൂണിയനോട് അവശ്യപ്പെട്ടു. ജനറൽ സെക്രട്ടറി പി.അഭിമന്യു, AGS ആനന്ദ് സിംഗ് എന്നിവർ 08.09.2021 ന് കമ്മറ്റി മുൻപാകെ യൂണിയൻ്റെ നിലപാട് വിശദമായി അവതരിപ്പിക്കുകയും എങ്ങനെയാണ് ഔട്ട് സോഴ്സിംഗ് സമ്പ്രദായത്തിലൂടെ BSNL ൻ്റെ പണം കവർന്നടുക്കുന്നത് എന്ന് കണക്കുകളുടെ അടിസ്ഥാനത്തിലുള്ള വിശദമായ റിപ്പോർട്ട് കമ്മറ്റി മുൻപാകെ അവതരിപ്പിച്ചു. അതുകൊണ്ട് ഔട്ട് സോഴ്സിങ് സമ്പ്രദായം അവസാനിപ്പിച്ച് കരാർ തൊഴിലാളികളെ ഉൾപ്പെടുത്തി ലേബർ കോൺട്രാക്ട് സമ്പ്രദായം നടപ്പാക്കണമെന്ന് രേഖാമൂലം അവശ്യപ്പെട്ടു. ശ്രീ രാഹുൽ പട്ടേൽ GM (NWP-CFA), മറ്റ് ഉദ്യോഗസ്ഥർ എന്നിവർ യോഗത്തിൽ പങ്കെടുത്തു.
Related Posts
Categories
Recent Posts
- ശമ്പള പരിഷ്ക്കരണ ചർച്ചാ സമിതിയിലേക്ക് പുതിയ ചെയർമാനെ നിയമിക്കുക – ബിഎസ്എൻഎൽഇയു
- മൊബൈൽ ഹാൻഡ്സെറ്റുകളുടെ റീഇംബേഴ്സ്മെൻ്റ് – എല്ലാ നോൺ എക്സിക്യൂട്ടീവ് ജീവനക്കാർക്കും അനുവദിക്കണം
- മൊബൈൽ ആപ്പ് വഴി ഹാജർ രേഖപ്പെടുത്തൽ – തൽസ്ഥിതി തുടരാൻ തീരുമാനം
- മുംബൈയിലെയും ഡൽഹിയിലെയും എംടിഎൻഎൽ സേവനങ്ങൾ ബിഎസ്എൻഎൽ ഏറ്റെടുക്കൽ – ഡയറക്ടറുമായുള്ള കൂടിക്കാഴ്ച്ച.
- നോൺ എക്സിക്യൂട്ടീവ് ജീവനക്കാരുടെ ശമ്പളപരിഷ്കരണത്തിൽ നിലനിൽക്കുന്ന തടസ്സം നീക്കുക – ബി.എസ്.എൻ.എൽ.ഇ.യു