ജീവനക്കാർക്ക് മുൻഗണനയോടെ കോവിഡ് വാക്സിൻ നൽകണം
News
BSNL ജീവനക്കാർക്ക് മുൻഗണനയോടെ കോവിഡ് വാക്സിൻ നൽകണമെന്ന് ജനറൽ സെക്രട്ടറി സ.അഭിമന്യു കമ്മ്യൂണിക്കേഷൻ വകുപ്പു മന്ത്രി രവിശങ്കർ പ്രസാദിനോട് കത്തിലൂടെ ആവശ്യപ്പെട്ടു. ഡോക്ടർമാർ, മറ്റ് ആരോഗ്യ പ്രവർത്തകർ, പോലീസുകാർ, 60 വയസ് കഴിഞ്ഞവർ മുതലായ വിഭാഗങ്ങൾ ഇപ്പോൾ മുൻഗണനാ പട്ടികയിലുണ്ട്. അവശ്യ സർവീസ് എന്ന നിലയിൽ ജനങ്ങൾക്കിടയിൽ പ്രവർത്തിക്കുന്ന BSNL ജീവനക്കാർ എളുപ്പത്തിൽ കോവിഡ് രോഗത്തിനിരയാവുന്നു എന്നതിൻ്റെ പശ്ചാത്തലത്തിലാണ് ഈ ആവശ്യം മുന്നോട്ടുവെച്ചത്.
Categories
Recent Posts
- ശമ്പള പരിഷ്ക്കരണ ചർച്ചാ സമിതിയിലേക്ക് പുതിയ ചെയർമാനെ നിയമിക്കുക – ബിഎസ്എൻഎൽഇയു
- മൊബൈൽ ഹാൻഡ്സെറ്റുകളുടെ റീഇംബേഴ്സ്മെൻ്റ് – എല്ലാ നോൺ എക്സിക്യൂട്ടീവ് ജീവനക്കാർക്കും അനുവദിക്കണം
- മൊബൈൽ ആപ്പ് വഴി ഹാജർ രേഖപ്പെടുത്തൽ – തൽസ്ഥിതി തുടരാൻ തീരുമാനം
- മുംബൈയിലെയും ഡൽഹിയിലെയും എംടിഎൻഎൽ സേവനങ്ങൾ ബിഎസ്എൻഎൽ ഏറ്റെടുക്കൽ – ഡയറക്ടറുമായുള്ള കൂടിക്കാഴ്ച്ച.
- നോൺ എക്സിക്യൂട്ടീവ് ജീവനക്കാരുടെ ശമ്പളപരിഷ്കരണത്തിൽ നിലനിൽക്കുന്ന തടസ്സം നീക്കുക – ബി.എസ്.എൻ.എൽ.ഇ.യു