നോൺ എക്സിക്യൂട്ടീവ് ജീവനക്കാരുടെ IDA മരവിപ്പിച്ച നടപടി പുനഃപരിശോധിക്കണമെന്ന് BSNL എംപ്ലോയീസ് യൂണിയൻ CMD യോട് അഭ്യർത്ഥിക്കുന്നു

കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങളിലെ ഉന്നതരായ ഉദ്യോഗസ്ഥരുടെ മൂന്നു ഗഡു ക്ഷാമബത്ത (IDA) മരവിപ്പിക്കാനുള്ള കേന്ദ്രസർക്കാർ തീരുമാനം ഡിപ്പാർട്ട്മെൻ്റ് ഓഫ് പബ്ലിക് എൻ്റർപ്രൈസസ് (DPE) നവംബർ 19 ലെ ഉത്തരവിലൂടെ എല്ലാ പൊതുമേഖലാ സ്ഥാപനമേധാവികൾക്കും നൽകിയിരുന്നു. ഉത്തരവുപ്രകാരം മരവിപ്പിച്ച ക്ഷാമബത്ത 2021 ജൂലൈ മാസത്തിൽ പുനഃസ്ഥാപിക്കാമെന്നും, എന്നാൽ കുടിശ്ശിക നൽകില്ലായെന്നും വ്യക്തമാക്കുന്നു. ഈ സാഹചര്യത്തിൽ DPE ഉത്തരവിൽ സൂചിപ്പിച്ചിരിക്കുന്ന ചില കാര്യങ്ങൾ CMD യുടെ…

നവംബർ മാസത്തെ ശമ്പളം നൽകുന്നതിനാവശ്യമായ ഫണ്ട് കോർപ്പറേറ്റ് ഓഫീസിൽ നിന്ന് ലഭിച്ചിട്ടുണ്ട്

നവംബർ മാസത്തെ ശമ്പളം നൽകുന്നതിനാവശ്യമായ ഫണ്ട് കോർപ്പറേറ്റ് ഓഫീസിൽ നിന്ന് ലഭിച്ചിട്ടുണ്ട്. നവംബർ മാസത്തെ ശമ്പളത്തിൽ നിന്നും റിക്കവറി ചെയ്ത (സൊസൈറ്റി ഉൾപ്പടെയുള്ള) തുകയും നൽകുന്നതിനാവശ്യമായ ഫണ്ട് അനുവദിച്ചിട്ടുണ്ട്

സർക്കിൾ സെക്രട്ടറിയേറ്റ് യോഗം

ബിഎസ്എൻഎൽ എംപ്ലോയീസ് യൂണിയൻ സർക്കിൾ സെക്രട്ടറിയേറ്റ് യോഗം 12.12.2020 ന് സർക്കിൾ പ്രസിഡന്റ് സഖാവ് പി മനോഹരന്റെ അധ്യക്ഷതയിൽ ഓൺലൈനായി ചേർന്നു. സർക്കിൾ സെക്രട്ടറി സഖാവ് സി. സന്തോഷ് കുമാർ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. അഖിലേന്ത്യാ ഭാരവാഹികളായ സഖാവ് എം. വിജയകുമാർ, സഖാവ് പി.ആർ.പരമേശ്വരൻഎന്നിവർ യോഗത്തിൽ പങ്കെടുത്ത് സംസാരിച്ചു.

4G സേവനം: ആൾ യൂണിയൻസ്/അസോസിയേഷൻസ് മുന്നോട്ടുവയ്ക്കുന്ന നിർദ്ദേശങ്ങൾ

ഡിസംബർ 5ന് ചേർന്ന AUAB നേതൃത്വയോഗം BSNL കടന്നു പോകുന്ന അതിഗുരുതരമായ സ്ഥിതി വിലയിരുത്തി. മൊബൈൽ / ലാൻ്റ് ഫോൺ രംഗങ്ങളിൽ നിന്നുള്ള വരുമാനക്കുറവും കുതിച്ചുയരുന്ന MNP യും കാരണം സ്ഥാപനം തകർച്ചയിലേയ്ക്ക് നീങ്ങുമോ എന്ന ആശങ്ക യോഗം രേഖപ്പെടുത്തി. പുതിയതായി കൊണ്ടുവന്ന വ്യാപകമായ ഔട്ട്സോഴ്‌സിംഗ് സമ്പ്രദായം ലാൻ്റ് ലൈൻ രംഗത്തും 4G ഇല്ലാത്തത് മൊബൈൽ രംഗത്തും തിരിച്ചടിക്ക് കാരണമായി. ഇങ്ങനെ പോയാൽ…

ഡിസംബർ-11 : സ.കെ.ജി.ബോസിൻ്റെ 46 മത് ചരമദിനം

കമ്പിത്തപാൽ ട്രേഡ് യൂണിയൻ പ്രസ്ഥാനത്തിന്റെ അനിഷേധ്യമായ നേതാവും വഴികാട്ടിയുമായിരുന്ന സ.കെ.ജി.ബോസ് നമ്മെ വിട്ടുപിരിഞ്ഞിട്ട് 46 വര്ഷം പൂർത്തിയാവുകയാണ്. സഖാവ് തെളിച്ച പാതയിലൂടെ നമുക്ക് മുന്നേറാം

തൃശൂർ പോസ്റ്റൽ, ടെലികോം, BSNL കോ-ഓപ്പറേറ്റീവ് സൊസൈറ്റിയിൽ BSNLEU-NFPE പാനൽ എതിരില്ലാതെ വിജയിച്ചു

തൃശ്ശൂർ ജില്ലാ പോസ്റ്റൽ ടെലികോം & ബി.എസ്.എൻ.എൽ. എംപ്ലോയീസ് സഹകരണ സംഘത്തിൻ്റെ പുതിയ ഭരണസമിതി തെരെഞ്ഞെടുപ്പ് 06.12.2020 ന് നടന്നു. എൻ.എഫ്.പി.ഇ – ബി.എസ്.എൻ.എൽ. ഇ.യു സഖ്യത്തിൻ്റെ സ്ഥാനാർത്ഥികൾ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു. പ്രസിഡണ്ടായി സ.കെ.വി.സോമനേയും, വൈസ് പ്രസിഡണ്ടായി സ. ലെനിൻ ലോനപ്പനേയും തെരഞ്ഞെടുത്തു. മറ്റ് ഭരണസമിതി അംഗങ്ങൾ: സഖാക്കൾ: ബാബുരാജൻ.പി.എസ്, ഗംഗാധരൻ.വി, കൃഷ്ണദാസ്.കെ.ആർ, ഉണ്ണികൃഷ്ണൻ.പി, സഞ്ജിത്ത്.കെ.എസ്, വിനോദ്.കെ.കെ, ശബരീഷ്.സി.സി, ബാലകൃഷ്ണൻ.കെ.കെ, മഹേശ്വരി.എ, ബീന.കെ.ഒ,…

© BSNL EU Kerala