സ.വി.ഭാഗ്യലക്ഷ്മി സർവ്വീസിൽ നിന്നും വിരമിക്കുന്നു
AIWWCC ജോയിന്റ് കൺവീനറും സർക്കിൾ വൈസ് പ്രസിഡന്റുമായ സ.വി.ഭാഗ്യലക്ഷ്മി 31-5-2022 ന് സർവ്വീസിൽ നിന്നും വിരമിക്കുന്നു. RTP ജീവനക്കാരിയായി 1983 ൽ സർവ്വീസിൽ പ്രവേശിച്ച സഖാവ് 39 വർഷത്തെ സേവനം പൂർത്തിയാക്കിയാണ് സർവ്വീസിൽ നിന്നും വിരമിക്കുന്നത്. കോഴിക്കോട് ജില്ലയിൽ സംഘടനാ പ്രവർത്തനം ആരംഭിച്ച സഖാവ് ഇന്ന് അഖിലേന്ത്യാ തലത്തിൽ BSNL മഹിളാ രംഗത്തെ പ്രധാന നേതാവാണ്. ജില്ലാ മഹിളാ കമ്മറ്റി കൺവീനർ, സംസ്ഥാന…
സർക്കിൾ പ്രവർത്തക സമിതി യോഗം
സർക്കിൾ പ്രവർത്തക സമിതി യോഗം 26.5.2022 ന് തിരുവനന്തപുരത്ത് പി&ടി ഹൗസിൽ ചേർന്നു. സർക്കിൾ പ്രസിഡന്റും അഖിലേന്ത്യാ ഓർഗനൈസിംഗ് സെക്രട്ടറിയുമായ സ.പി.മനോഹരൻ അദ്ധ്യക്ഷത വഹിച്ചു. അസിസ്റ്റന്റ് ജനറൽ സെക്രട്ടറി സ.കെ.എൻ.ജ്യോതിലക്ഷ്മി ഉൾപ്പെടെ 27 സഖാക്കൾ യോഗത്തിൽ പങ്കെടുത്തു. BSNLEU മുൻ സർക്കിൾ സെക്രട്ടറിയും AIBDPA അസിസ്റ്റന്റ് സർക്കിൾ സെക്രട്ടറിയുമായ സ.സി.സന്തോഷ് കുമാർ, അസിസ്റ്റന്റ് ജനറൽ സെക്രട്ടറി സ.കെ.എൻ. ജ്യോതിലക്ഷ്മി, AIWWCC ജോയന്റ് കൺവീനർ…
AUAB യുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം നടത്തി
ശമ്പള പരിഷ്ക്കരണം നടപ്പാക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് AUAB യുടെ നേതൃത്വത്തിൽ ജീവനക്കാർ രാജ്യവ്യാപകമായി ഓഫീസുകൾക്ക് മുൻപിൽ പ്രതിഷേധ പ്രകടനം നടത്തി. കേരളത്തിൽ എല്ലാ ജില്ലകളിലും പ്രതിഷേധ പ്രകടനം നടന്നു.
ജീവനക്കാരെ ബാധിക്കുന്ന പ്രധാന പ്രശ്നങ്ങൾ പരിഹരിക്കണമെന്നാവശ്യപ്പെട്ട് 09.06.2022 ന് രാജ്യത്തുടനീളം ധർണ സംഘടിപ്പിക്കുക
E-2 / E-3 ശമ്പള സ്കെയിൽ പ്രശ്നം, സൂപ്പർആനുവേഷൻ ആനുകൂല്യങ്ങൾ, മതിയായ ഒഴിവുകൾ ഉൾപ്പെടുത്തി JTO LICE നടത്തുക, SC/ST ഒഴിവുകൾ നികത്തൽ , 27.10.2021-ന് AUAB-യുമായി നടത്തിയ യോഗത്തിൽ CMD BSNL നൽകിയ ഉറപ്പുകൾ പാലിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് 09.06.2022-ന് രാജ്യവ്യാപകമായി ധർണ സംഘടിപ്പിക്കാൻ AUAB തീരുമാനിച്ചു.ധർണ പരിപാടി വിജയകരമായി സംഘടിപ്പിക്കാൻ ജില്ലാ സെക്രട്ടറിമാരോട് അഭ്യർത്ഥിക്കുന്നു.
ശമ്പള പരിഷ്കരണം നേടിയെടുക്കാൻ AUAB യുടെ നേതൃത്വത്തിൽ പ്രക്ഷോഭ പരിപാടികൾ
BSNL ജീവനക്കാരുടെ ഏറ്റവും പ്രധാനപ്പെട്ട ആവശ്യമായ ശമ്പള പരിഷ്കരണം ആവശ്യപ്പെട്ട് താഴെ പറയുന്ന പ്രക്ഷോഭ പരിപാടികൾ സംഘടിപ്പിക്കാൻ AUAB തീരുമാനിച്ചു. AUAB യുടെ മറ്റ് ഘടകങ്ങളുമായി യോജിച്ച് ഈ പരിപാടികൾ വിജയകരമായി സംഘടിപ്പിക്കാൻ എല്ലാ ജില്ലാ സെക്രട്ടറിമാരോടും അഭ്യർത്ഥിക്കുന്നു. (1) 27.05.2022 – പ്രതിഷേധ പ്രകടനം(2) 14.06.2022 – ട്വിറ്റർ പ്രചാരണം.(3) 01.06.2022 മുതൽ 30.06.2022 വരെ – എംപിമാർക്കും മന്ത്രിമാർക്കും മെമ്മോറാണ്ടം…
2022 ജൂൺ 10 ന് ശമ്പളപരിഷ്ക്കരണ കമ്മിറ്റി യോഗം ചേരും
ശമ്പള പരിഷ്ക്കരണ സമിതിയുടെ അടുത്ത യോഗം 10.06.2022 ന് നടക്കും. ഈ യോഗത്തിന്റെ ഔദ്യോഗിക അറിയിപ്പ് ഉടൻ പുറത്തിറങ്ങും.
ശമ്പള പരിഷ്കരണം നേടിയെടുക്കാൻ പ്രക്ഷോഭ പരിപാടികൾ സംഘടിപ്പിക്കാൻ AUAB തീരുമാനിച്ചു
AUAB യോഗം 27.04.2022 ന് ന്യൂഡൽഹിയിൽ ചേർന്നു. തുടർന്ന് 04.05.2022, 11.05.2022 തീയതികളിൽ രണ്ട് ഓൺലൈൻ യോഗങ്ങൾ കൂടി ചേർന്നു. ഈ യോഗങ്ങളിലെല്ലാം, ജീവനക്കാരുടെ ശമ്പള പരിഷ്‌ക്കരണം നിഷേധിക്കുന്ന സർക്കാർ നടപടി അതീവ ഗൗരവത്തോടെ ചർച്ച ചെയ്തു. ഒടുവിൽ ശമ്പള പരിഷ്‌ക്കരണം നേടിയെടുക്കുന്നതിന് വേണ്ടി പ്രക്ഷോഭ പരിപാടികൾ സംഘടിപ്പിക്കാൻ AUAB ഏകകണ്ഠമായി തീരുമാനിച്ചു. പ്രകടനങ്ങൾ സംഘടിപ്പിക്കാനും, ട്വിറ്റർ കാമ്പയിൻ നടത്താനും, എംപിമാർക്കും മന്ത്രിമാർക്കും…
വര്‍ഗ്ഗീയ ശക്തികള്‍ക്കെതിരെ തൊഴിലാളി വര്‍ഗ്ഗം യോജിച്ച് അണിനിരക്കുക – സിഐടിയു സംസ്ഥാന ജനറല്‍ കൗണ്‍സില്‍
കേന്ദ്ര ബിജെപി സര്‍ക്കാര്‍ നടപ്പിലാക്കികൊണ്ടിരിക്കുന്ന നവ-ഉദാരവല്‍കരണ നയങ്ങള്‍ക്കെതിരെ സംസ്ഥാനത്ത് അതിശക്തമായ പ്രക്ഷോഭങ്ങള്‍ ഉയര്‍ത്തിക്കൊണ്ടുവരാന്‍ സിഐടിയു സംസ്ഥാന ജനറല്‍ കൗണ്‍സില്‍ ആഹ്വാനം ചെയ്തു. പൊതുമേഖലാ വ്യവസായങ്ങളെ കൈയ്യൊഴിയാനും സുപ്രധാനമായ രാജ്യത്തെ ആസ്തികള്‍ വില്‍പന നടത്താനും നീക്കം നടക്കുകയാണ്. ഇതിനെതിരായും, എല്‍ഐസിയുടെ ഓഹരി വില്പന ഉപേക്ഷിക്കാനും ആവശ്യപ്പെട്ട് എല്ലാ ട്രേഡ് യൂണിയനുകളെയും ചേര്‍ത്ത് വന്‍ ചെറുത്തുനിൽപ്പ് അനിവാര്യമാണെന്ന് കൗണ്‍സില്‍ യോഗം ഉദ്ഘാടനം ചെയ്തുകൊണ്ട് സിഐടിയു അഖിലേന്ത്യാ…
E-APAR നൽകുന്നതിനുള്ള തിയ്യതി ദീർഘിപ്പിച്ചു
E-APAR നൽകുന്നതിനുള്ള തിയ്യതി 31.05.2022 വരെ ദീർഘിപ്പിച്ചു
ജനറൽ സെക്രട്ടറി സ.പി.അഭിമന്യു, ഡെപ്യൂട്ടി ജനറൽ സെക്രട്ടറി സ.ജോൺ വർഗ്ഗീസ് എന്നിവർ സിഎംഡിയുമായി 12-05-2022 ന് കൂടിക്കാഴ്ച നടത്തി താഴെ പറയുന്ന വിഷയങ്ങൾ ചർച്ച ചെയ്തു
JTO LICEകഴിഞ്ഞ വർഷം നടത്തിയ JTO-SDE പ്രമോഷൻ കാരണം ഒഴിഞ്ഞു കിടക്കുന്ന എല്ലാ JTO തസ്റ്റികകളും LICE ക്ക് ലഭ്യമാക്കണമെന്ന് സംഘടന വീണ്ടും ആവശ്യപ്പെട്ടു. ഇക്കാര്യത്തിൽ അനുഭാവപൂർവ്വം സംഘടന ഉന്നയിച്ച നിർദ്ദേശങ്ങൾ പരിശോധിക്കാർ തയ്യാറാണെന്ന് സിഎംഡി അറിയിച്ചു. പുതിയ പ്രമോഷൻ പദ്ധതി.എക്സിക്യൂട്ടീവ് നോൺ എക്സിക്യൂട്ടീവ് അന്തരം അവസാനിപ്പിക്കണമെന്നും ഡിഒടി ജീവനക്കാരും ബിഎസ്എൻഎൽ നിയമിച്ച ജീവനക്കാരും തമ്മലുള്ള അന്തരം അവസാനിപ്പിക്കണമെന്നും സ്റ്റാഗ്‌നേഷൻ ഒഴിവാക്കണമെന്നും സംഘടന…