എന്തൊരു തമാശ

ബിഎസ്എൻഎല്ലിനോട് വിദേശ കമ്പനികളുടെ സഹായം തേടാൻ പാർലമെൻ്ററി കമ്മിറ്റി.4ജി സേവനം നൽകുന്നതിൽ കമ്പനി നേരിടുന്ന പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിന് വിദേശ കമ്പനികളുടെ സഹായം സ്വീകരിക്കാൻ പൊതുമേഖലാ സ്ഥാപനങ്ങളുടെ പാർലമെൻ്ററി സമിതി ബിഎസ്എൻഎല്ലിന് നിർദ്ദേശം നൽകി. ടിസിഎസ് എന്ന ഇന്ത്യൻ കമ്പനിയാണ് ബിഎസ്എൻഎല്ലിന് 4ജി ഉപകരണങ്ങൾ നൽകുന്നത്. ആകെയുള്ള ഒരു ലക്ഷം ടവറുകളിൽ 62,000 ടവറുകളും ഇതിനകം സ്ഥാപിച്ച് കഴിഞ്ഞു. എന്നാൽ, ഉപഭോക്താക്കൾ വളരെയധികം പ്രശ്‌നങ്ങൾ…

എംപ്ലോയീസ് യൂണിയൻ അഖിലേന്ത്യാ സമ്മേളനം കോയമ്പത്തൂരിൽ

ബിഎസ്എൻഎൽ എംപ്ലോയീസ് യൂണിയൻ്റ അടുത്ത അഖിലേന്ത്യാ സമ്മേളനം 2025 ജൂലൈയിൽ തമിഴ്‌നാട്ടിലെ കോയമ്പത്തൂരിൽ നടക്കും. സമ്മേളനം നടത്താനുള്ള അഖിലേന്ത്യാ കേന്ദ്രത്തിൻ്റെ അഭ്യർത്ഥന തമിഴ്നാട്, ചെന്നൈ സർക്കിൾ യൂണിയനുകൾ ആവേശത്തോടെ സ്വീകരിച്ചു. ജൂലൈ മാസത്തിൽ രാജ്യത്തിൻ്റെ മറ്റ് ഭാഗങ്ങളിൽ നിലനിൽക്കുന്ന മഴക്കാലം കണക്കിലെടുത്താണ് തമിഴ് നാട്ടിൽ സമ്മേളനം നടത്താൻ തീരുമാനിച്ചത്. ചെന്നൈയിൽ ചേർന്ന തമിഴ്‌നാട്, ചെന്നൈ സർക്കിൾ യൂണിയനുകളുടെ സംയുക്ത സർക്കിൾ പ്രവർത്തക സമിതി…

8,906 നോൺ എക്സിക്യൂട്ടീവ് ഒഴിവുകൾ നികത്തുക

ബിഎസ്എൻഎൽ മാനേജ്‌മെൻ്റ് 2021-ൽ മനുഷ്യശക്തിയുടെ പുനഃക്രമീകരണത്തിന് അന്തിമരൂപം നൽകി ഉത്തരവ് പുറത്തിറക്കി. പുനഃസംഘടനയുടെ അടിസ്ഥാനത്തിൽ നോൺ എക്സിക്യൂട്ടീവ്, എക്സിക്യൂട്ടീവ് കേഡറുകളുടെ അനുവദിച്ച തസ്തികകളുടെ വിശദാംശങ്ങൾ കോർപ്പറേറ്റ് ഓഫീസ് ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട് . ഈ ഉത്തരവ് പ്രകാരം ആകെ അനുവദിച്ച തസ്തികകളുടെ എണ്ണം 60,104 ആണ്. ഇതിൽ നോൺ എക്സിക്യൂട്ടീവ് തസ്തികകളുടെ എണ്ണം 35,341 ഉം എക്സിക്യൂട്ടീവ് തസ്തികകളുടെ എണ്ണം 36,101 ഉം ആണ്….

കാലതാമസം കൂടാതെ ശമ്പള പരിഷ്കരണ സമിതി യോഗം നടത്തുക – BSNLEU

ശമ്പള പരിഷ്കരണത്തിനായുള്ള സംയുക്ത സമിതി 23.10.2024 ന് നടത്താൻ നിശ്ചയിച്ചിരുന്നു. എന്നാൽ, കമ്മിറ്റി അംഗമായിരുന്ന സഖാവ് ശേഷാദ്രിയുടെ പെട്ടെന്നുള്ള മരണത്തെത്തുടർന്ന് യോഗം മാറ്റിവച്ചു. കമ്മറ്റി ചെയർമാൻ്റെ അസുഖത്തെത്തുടർന്ന് ശമ്പള പരിഷ്‌കരണ സമിതി യോഗം ചേരുന്നത് വീണ്ടും വൈകി. ബിഎസ്എൻഎൽ എംപ്ലോയീസ് യൂണിയൻ ഡയറക്‌ടറുമായി നടത്തിയ ചർച്ചകളിൽ കമ്മിറ്റിക്ക് പുതിയ ചെയർമാനെ നിയമിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. ശമ്പള പരിഷ്കരണത്തിനായുള്ള സംയുക്ത സമിതിയുടെ യോഗം കാലതാമസം കൂടാതെ…

ദേശീയ കൗൺസിലിൻ്റെ 40-ാമത് യോഗം കാലതാമസം കൂടാതെ നടത്തുക – BSNLEU

ദേശീയ കൗൺസിലിൻ്റെ 39-ാമത് യോഗം 07.08.2023 നാണ് നടന്നത്. അതിന് ശേഷം യോഗം ചേർന്നിട്ടില്ല. ദേശീയ കൗൺസിലിൻ്റെ 40-ാമത് യോഗം നടത്തുന്നത് പല കാരണങ്ങളാൽ നീണ്ടുപോയി. ദേശീയ കൗൺസിൽ യോഗം കാലതാമസം കൂടാതെ നടത്താൻ മാനേജ്‌മെൻ്റിനോട് BSNLEU അഭ്യർത്ഥിച്ചിട്ടുണ്ട്. ദേശീയ കൗൺസിലിൻ്റെ 40-ാമത് യോഗം കാലതാമസം കൂടാതെ നടത്തണമെന്ന് അഭ്യർത്ഥിച്ച് എംപ്ലോയീസ് യൂണിയൻ ഡയറക്ടർക്ക് (HR) കത്ത് നൽകി.

ബിഎസ്എൻഎൽ എംപ്ലോയീസ് യൂണിയൻ പതിനൊന്നാമത് അഖിലേന്ത്യാ സമ്മേളനം 2025 ജൂലൈയിൽ

ഇന്നലെ ചേർന്ന എംപ്ലോയീസ് യൂണിയൻ അഖിലേന്ത്യാ സെൻ്റർ യോഗം, യൂണിയൻ്റെ 11-ാമത് അഖിലേന്ത്യാ സമ്മേളനം 2025 ജൂലൈയിൽ നടത്താൻ തീരുമാനിച്ചു. തെക്കുപടിഞ്ഞാറൻ കാലവർഷം ജൂലൈ മാസത്തിൽ രാജ്യത്തിൻ്റെ മിക്ക ഭാഗങ്ങളിലും സജീവമാകുമെന്നതിനാൽ, പതിനൊന്നാമത് അഖിലേന്ത്യാ സമ്മേളനത്തിന് ആതിഥേയത്വം വഹിക്കാൻ തമിഴ്‌നാട്, ചെന്നൈ സർക്കിൾ യൂണിയനുകളോട് അഭ്യർത്ഥിക്കാൻ അഖിലേന്ത്യാ കേന്ദ്രം തീരുമാനിച്ചു.

സഖാവ് മണി ബോസ് ജന്മശതാബ്ദി 15.05.2025 ന്

ടെലികോം ട്രേഡ് യൂണിയൻ പ്രസ്ഥാനത്തിൻ്റെ പ്രമുഖ നേതാക്കളിൽ ഒരാളും,ഓൾ ഇന്ത്യ ടെലികോം എംപ്ലോയീസ് യൂണിയൻ്റെ (ക്ലാസ്-III) മുൻ ജനറൽ സെക്രട്ടറിയുമാണ് സഖാവ് മണി ബോസ്. 1974-ൽ സ.കെ.ജി.ബോസിൻ്റെ മരണത്തെ തുടർന്ന്, അദ്ദേഹം ഉയർത്തിയ തൊഴിലാളി വർഗ്ഗ പ്രത്യയശാസ്ത്രം പ്രചരിപ്പിക്കുന്നതിൽ സഖാവ് മണി ബോസ് മുൻപന്തിയിലുണ്ടായിരുന്നു. വളരെ ചെറുപ്പത്തിൽ തന്നെ ടെലികോം സർവീസിൽ നിന്ന് പിരിച്ചുവിടപ്പെട്ടെങ്കിലും, ടെലികോം ട്രേഡ് യൂണിയൻ പ്രസ്ഥാനത്തെ ശക്തിപ്പെടുത്തുന്നതിനും ടെലികോം…

1967 മുതൽ ഇസ്രായേൽ കൈവശപ്പെടുത്തിയഎല്ലാ പലസ്തീൻ പ്രദേശങ്ങളിൽ നിന്നും പിൻമാറണം – യുഎൻ പ്രമേയം.

1967 മുതൽ ഇസ്രയേൽ പിടിച്ചെടുത്തതും കൈവശപ്പെടുത്തിയതുമായ എല്ലാ പലസ്തീൻ പ്രദേശങ്ങളിൽ നിന്നും ഉടൻ പിന്മാറാൻ നിർദേശിക്കുന്ന പ്രമേയം യുഎൻ ജനറൽ അസംബ്ലി പാസാക്കി. പ്രമേയത്തെ പിന്തുണച്ച് ഇന്ത്യ വോട്ട് ചെയ്തു. അമേരിക്കയും മറ്റ് 7 രാജ്യങ്ങളും ഈ പ്രമേയത്തിനെതിരെ വോട്ട് ചെയ്തു. ഈ പ്രമേയത്തിലൂടെ, 1967-ന് മുമ്പുള്ള അതിർത്തികളെ അടിസ്ഥാനമാക്കി ഇസ്രയേലും പലസ്തീനും സമാധാനപരമായി കഴിയണമെന്ന നിലപാട് ഐക്യരാഷ്ട്രസഭയുടെ പൊതുസഭ വീണ്ടും ആവർത്തിച്ചു….

© BSNL EU Kerala