സഖാവ് മണി ബോസ് ജന്മശതാബ്ദി 15.05.2025 ന്

ടെലികോം ട്രേഡ് യൂണിയൻ പ്രസ്ഥാനത്തിൻ്റെ പ്രമുഖ നേതാക്കളിൽ ഒരാളും,ഓൾ ഇന്ത്യ ടെലികോം എംപ്ലോയീസ് യൂണിയൻ്റെ (ക്ലാസ്-III) മുൻ ജനറൽ സെക്രട്ടറിയുമാണ് സഖാവ് മണി ബോസ്. 1974-ൽ സ.കെ.ജി.ബോസിൻ്റെ മരണത്തെ തുടർന്ന്, അദ്ദേഹം ഉയർത്തിയ തൊഴിലാളി വർഗ്ഗ പ്രത്യയശാസ്ത്രം പ്രചരിപ്പിക്കുന്നതിൽ സഖാവ് മണി ബോസ് മുൻപന്തിയിലുണ്ടായിരുന്നു. വളരെ ചെറുപ്പത്തിൽ തന്നെ ടെലികോം സർവീസിൽ നിന്ന് പിരിച്ചുവിടപ്പെട്ടെങ്കിലും, ടെലികോം ട്രേഡ് യൂണിയൻ പ്രസ്ഥാനത്തെ ശക്തിപ്പെടുത്തുന്നതിനും ടെലികോം…

1967 മുതൽ ഇസ്രായേൽ കൈവശപ്പെടുത്തിയഎല്ലാ പലസ്തീൻ പ്രദേശങ്ങളിൽ നിന്നും പിൻമാറണം – യുഎൻ പ്രമേയം.

1967 മുതൽ ഇസ്രയേൽ പിടിച്ചെടുത്തതും കൈവശപ്പെടുത്തിയതുമായ എല്ലാ പലസ്തീൻ പ്രദേശങ്ങളിൽ നിന്നും ഉടൻ പിന്മാറാൻ നിർദേശിക്കുന്ന പ്രമേയം യുഎൻ ജനറൽ അസംബ്ലി പാസാക്കി. പ്രമേയത്തെ പിന്തുണച്ച് ഇന്ത്യ വോട്ട് ചെയ്തു. അമേരിക്കയും മറ്റ് 7 രാജ്യങ്ങളും ഈ പ്രമേയത്തിനെതിരെ വോട്ട് ചെയ്തു. ഈ പ്രമേയത്തിലൂടെ, 1967-ന് മുമ്പുള്ള അതിർത്തികളെ അടിസ്ഥാനമാക്കി ഇസ്രയേലും പലസ്തീനും സമാധാനപരമായി കഴിയണമെന്ന നിലപാട് ഐക്യരാഷ്ട്രസഭയുടെ പൊതുസഭ വീണ്ടും ആവർത്തിച്ചു….

മീറ്റ് ദ എംപ്ലോയീസ് കാമ്പയിൻ തീയതി 17.12.2024 വരെ നീട്ടി

എംപ്ലോയീസ് യൂണിയൻ 2024 നവംബർ 25 മുതൽ ഡിസംബർ 06 വരെ രാജ്യവ്യാപകമായി “ മീറ്റ് ദ എംപ്ലോയീസ്” പരിപാടി സംഘടിപ്പിക്കുന്നു. വിവിധ സർക്കിളുകളിൽ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ 4-12-2024 ന് നടന്ന അഖിലേന്ത്യാ സെൻ്റർ യോഗം ഈ കാമ്പയിൻ പരിപാടി അവലോകനം ചെയ്തു. പല സംസ്ഥാനത്തും ഈ പ്രചാരണ പരിപാടി നടപ്പാക്കുന്നതിൽ പോരായ്മ ഉള്ളതായി യോഗം വിലയിരുത്തി. അതിനാൽ എല്ലാ…

മീറ്റ് ദ എംപ്ലോയി കാമ്പയിൻ പ്രവർത്തനം

ബിഎസ്എൻഎൽ എംപ്ലോയീസ് യൂണിയൻ അഖിലേന്ത്യാ തലത്തിൽ ആഹ്വാനം ചെയ്ത ‘മീറ്റ് ദ എംപ്ലോയി’ കാമ്പയിൻ പരിപാടി വിവിധ ജില്ലകളിൽ ആരംഭിച്ചു. എല്ലാ നോൺ എക്സിക്യൂട്ടീവ് ജീവനക്കാരെയും നേരിൽ കണ്ട് സംഘടനാ കാര്യങ്ങൾ ചർച്ച ചെയ്യുന്നതിന് വേണ്ടിയാണ് പ്രചരണ പരിപാടി. 25-11-2024 മുതൽ 06-12-2024 വരെയാണ് പ്രചരണം നടത്താൻ തീരുമാനിച്ചിട്ടുള്ളത്.

കോ ഓർഡിനേഷൻ കമ്മിറ്റി – പ്രതിഷേധ ധർണ – 27.11.2024

ശമ്പള പരിഷ്ക്കരണവും പെൻഷൻ പരിഷ്ക്കരണവും നടപ്പാക്കുക, 4ജി/5ജി സേവനങ്ങൾ ഉടൻ ആരംഭിക്കുക, രണ്ടാം വിആർഎസ് നീക്കം ഉപേക്ഷിക്കുക, കരാർ തൊഴിലാളികൾക്ക് മിനിമം വേതനം, ഇഎസ്ഐ, ഇപിഎഫ് എന്നിവ നടപ്പാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് ബിഎസ്എൻഎൽ എംപ്ലോയീസ് യൂണിയൻ, എഐബിഡിപിഎ, ബിഎസ്എൻഎൽ സിസിഎൽയു (സിഐടിയു) കോ ഓർഡിനേഷൻ കമ്മിറ്റിയുടെ ആഹ്വാനപ്രകാരം ദേശവ്യാപകമായി പ്രതിഷേധ ധർണ സംഘടിപ്പിച്ചു. കേരളത്തിൽ എല്ലാ ജില്ലകളിലും ധർണ സംഘടിപ്പിച്ചു.

ശമ്പള പരിഷ്ക്കരണ ചർച്ചാ സമിതിയിലേക്ക് പുതിയ ചെയർമാനെ നിയമിക്കുക – ബിഎസ്എൻഎൽഇയു

ശമ്പള പരിഷ്ക്കരണ കമ്മറ്റി ചെയർമാൻ്റെ അസുഖം കാരണം യോഗം നടത്താൻ കഴിഞ്ഞില്ലെന്ന് ബിഎസ്എൻഎൽഇയു ഡയറക്ടറെ (എച്ച് ആർ)അറിയിച്ചു. കൂടുതൽ കാലതാമസം കൂടാതെ ശമ്പള പരിഷ്കരണ കരാർ ഒപ്പിടേണ്ടതിൻ്റെ ആവശ്യകതയെക്കുറിച്ച് ജനറൽ സെക്രട്ടറി പി.അഭിമന്യു, ഡയറക്ടറോട് (എച്ച്.ആർ) വിശദീകരിച്ചു. ഇതുമായി ബന്ധപ്പെട്ട്, നിലവിലെ ചെയർമാൻ്റെ അനാരോഗ്യം കണക്കിലെടുത്ത് ശമ്പള പരിഷ്ക്കരണ ചർച്ചാ സമിതിയുടെ ചെയർമാനായി മറ്റേതെങ്കിലും ഉദ്യോഗസ്ഥനെ നിയമിക്കുന്നത് പരിഗണിക്കണമെന്ന് ജനറൽ സെക്രട്ടറി ഡയറക്ടറോട്…

മൊബൈൽ ഹാൻഡ്സെറ്റുകളുടെ റീഇംബേഴ്‌സ്‌മെൻ്റ് – എല്ലാ നോൺ എക്സിക്യൂട്ടീവ് ജീവനക്കാർക്കും അനുവദിക്കണം

2024 മെയ് മാസത്തിൽ എക്‌സിക്യൂട്ടീവ് ജീവനക്കാർക്ക് മൊബൈൽ ഹാൻഡ്‌സെറ്റ് റീഇംബേഴ്‌സ്‌മെൻ്റ് തുക വർദ്ധിപ്പിച്ചപ്പോൾ, എംപ്ലോയീസ് യൂണിയൻ ഇക്കാര്യത്തിൽ മാനേജ്‌മെൻ്റിന് കത്ത് നൽകി. ഈ സൗകര്യം എല്ലാ നോൺ എക്‌സിക്യൂട്ടീവ് ജീവനക്കാർക്കും നടപ്പാക്കണമെന്ന് ശക്തമായി ആവശ്യപ്പെട്ടു. എംപ്ലോയീസ് യൂണിയൻ 08-05-2024 ന് നൽകിയ കത്തിൽ, ജെഇ, സീനിയർ ടിഒഎ, ടിടി, എടിടി തുടങ്ങിയ വിഭാഗങ്ങൾ മാർക്കറ്റിംഗ് പ്രവർത്തനങ്ങളിലും മറ്റ് ദൈനംദിന പ്രവർത്തനങ്ങളിലും മൊബൈൽ ഹാൻഡ്‌സെറ്റുകൾ…

മൊബൈൽ ആപ്പ് വഴി ഹാജർ രേഖപ്പെടുത്തൽ – തൽസ്ഥിതി തുടരാൻ തീരുമാനം

സഖാക്കളെ, വിശദമായ ചർച്ചയെ തുടർന്ന് ഹാജർ രേഖപ്പെടുത്തുന്നതിന് നിലവിലെ സംവിധാനം തുടരാൻ തീരുമാനിച്ചു. പുതിയ സംവിധാനത്തിന് നാം എതിരല്ല. എന്നാൽ നോൺ എക്സിക്വീട്ടീവ് ജീവനക്കാരോടുള്ള വിവേചനം അംഗീകരിക്കാൻ കഴിയില്ലെന്ന് നാം വ്യക്തമാക്കി. മൊബൈൽ ഫോൺ അല്ലെങ്കിൽ ആവശ്യമായ തുക നൽകണമെന്ന ശക്തമായ നിലപാട് സംഘടനാ നേതാക്കൾ സ്വീകരിച്ചു. നമ്മുടെ നിലപാട് കോർപ്പറേറ്റ് ഓഫീസിനെ അറിയിക്കാമെന്നും തീരുമാനം ഉണ്ടാവുന്നതു വരെ തൽസ്ഥിതി തുടരാമെന്നും സിജിഎംടി…

മുംബൈയിലെയും ഡൽഹിയിലെയും എംടിഎൻഎൽ സേവനങ്ങൾ ബിഎസ്എൻഎൽ ഏറ്റെടുക്കൽ – ഡയറക്ടറുമായുള്ള കൂടിക്കാഴ്ച്ച.

എംടിഎൻഎല്ലിൻ്റെ സേവനങ്ങൾ ബിഎസ്എൻഎൽ ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് അംഗീകൃത യൂണിയനുകളുമായും അസോസിയേഷനുകളുമായും ഡയറക്ടർ (എച്ച്ആർ) ശ്രീ കല്യാൺ സാഗർ നിപ്പാനി ഇന്ന് (07-11-2024) കൂടിക്കാഴ്ച്ച നടത്തി. ശ്രീമതി.അനിതാ ജോഹ്രി, പിജിഎം(എസ്ആർ) സന്നിഹിതയായിരുന്നു. എല്ലാ അംഗീകൃത യൂണിയനുകളുടെയും അസോസിയേഷനുകളുടെയും പ്രതിനിധികൾ യോഗത്തിൽ പങ്കെടുത്തു. ഇന്നത്തെ സാഹചര്യത്തിൽ എംടിഎൻഎൽ അടച്ചുപൂട്ടാൻ സാധ്യതയുള്ളതിനാൽ, മുംബൈയിലും ഡൽഹിയിലും ടെലികോം സേവനങ്ങൾ നൽകാൻ ബിഎസ്എൻഎല്ലിന് നിർദ്ദേശം നൽകാൻ സർക്കാർ തീരുമാനിച്ചതായി മനസ്സിലാക്കുന്നു….

നോൺ എക്‌സിക്യൂട്ടീവ് ജീവനക്കാരുടെ ശമ്പളപരിഷ്‌കരണത്തിൽ നിലനിൽക്കുന്ന തടസ്സം നീക്കുക – ബി.എസ്.എൻ.എൽ.ഇ.യു

ജനറൽ സെക്രട്ടറി സ:പി അഭിമന്യു, ഇന്ന് (8-11-2024) ഡയറക്ടർ(എച്ച്ആർ)ശ്രീ കല്യാൺ സാഗർ നിപ്പാനിയുമായി ശമ്പള പരിഷ്കരണ വിഷയത്തിൽ ചർച്ച നടത്തി. നോൺ എക്‌സിക്യൂട്ടീവ് ജീവനക്കാരുടെ ശമ്പള പരിഷ്‌കരണത്തിൽ നിലനിൽക്കുന്ന സ്തംഭനാവസ്ഥയെക്കുറിച്ച് അദ്ദേഹം ചർച്ച ചെയ്തു. 27.07.2018 ന് ചേർന്ന ശമ്പള പരിഷ്ക്കരണ ചർച്ചാ സമിതി യോഗത്തിൽ അംഗീകരിച്ച നോൺ എക്സിക്യൂട്ടീവ് ജീവനക്കാരുടെ പുതിയ ശമ്പള സ്കെയിലുകൾ നടപ്പാക്കാത്തതാണ് നിലനിൽക്കുന്ന തടസ്സത്തിന് കാരണമെന്ന് ജനറൽ…

© BSNL EU Kerala