മുതിർന്ന കമ്യൂണിസ്റ്റ് നേതാവും മുൻമുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായിരുന്ന
വി എസ് അച്യുതാന്ദൻ (102) അന്തരിച്ചു. വി എസ് എന്ന രണ്ടക്ഷരത്തിലൂടെ മലയാളിയുടെ മനസിൽ വിപ്ലവ വെളിച്ചമായി പതിഞ്ഞ ജനകീയ നേതാവ് ഇനി ജനമനസ്സിൽ. ദേഹാസ്വാസ്ഥ്യത്തെതുടർന്ന് കഴിഞ്ഞ മാസം 23 നാണ് തിരുവനന്തപുരത്ത് ആശുപത്രിയിൽ വി എസിനെ പ്രവേശിപ്പിച്ചത്. തിങ്കളാഴ്‌ച (21-07-2025) വൈകുന്നേരം 3.20 ഓടെയാണ് മരണം. കേരള മുഖ്യമന്ത്രിയായും പ്രതിപക്ഷ നേതാവുമായി പ്രവർത്തിച്ച വി എസ് ഏഴു തവണ നിയമസഭാംഗമായി തെരഞ്ഞെടുക്കപ്പെട്ടു. നിരവധി ജനകീയ പോരാട്ടങ്ങൾക്ക് നേതൃത്വം നൽകിയ അദ്ദേഹം 1980 മുതൽ 1991 വരെ സിപിഐ എം സംസ്ഥാന സെക്രട്ടറിയായി പ്രവർത്തിച്ചു. നിലവിൽ സിപിഐ എം സംസ്ഥാന കമ്മിറ്റിയിൽ സ്ഥിരം ക്ഷണിതാവാണ്. സഖാവിൻ്റെ വിയോഗത്തിൽ ബിഎസ്എൻഎൽ എംപ്ലോയീസ് യൂണിയൻ ആദരാഞ്ജലികൾ അർപ്പിക്കുന്നു. അനുശോചനം രേഖപ്പെടുത്തുന്നു.