സർക്കിൾ പ്രവർത്തകസമിതി യോഗം

BSNL എംപ്ലോയീസ് യൂണിയൻ സർക്കിൾ പ്രവർത്തകസമിതി യോഗം 2020 നവമ്പർ 4 ന് ഓൺലൈനിലൂടെ ചേരുന്നു. പണിമുടക്ക് ഉൾപ്പടെയുള്ള വിഷയങ്ങളെ സംബന്ധിച്ച് ചർച്ച ചെയ്ത് തീരുമാനമെടുക്കും

E-office നടപ്പാക്കുന്നതിന് മുൻപ് അംഗീകൃത സംഘടനകളുമായി ചർച്ച ചെയ്യണം

കോർപ്പറേറ്റ് ഓഫീസ് ഉത്തരവ് പ്രകാരം സർക്കിൾ ഓഫീസിൽ E-office സമ്പ്രദായം നവംബർ 1 മുതൽ നടപ്പാക്കുകയാണ്. തുടർന്ന് ജില്ലകളിൽ ഈ സമ്പ്രദായം നടപ്പാക്കും. E-office നടപ്പാക്കുന്നതിനുമുൻപായി അംഗീകൃത നോൺ എക്സിക്യൂട്ടീവ് സംഘടനകളുമായി ഈ വിഷയം ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് സർക്കിൾ യൂണിയൻ CGM ന് കത്ത് നൽകി.

CITU ജനറൽ സെക്രട്ടറി സ:തപൻ സെൻ BSNLEU ഫെയ്‌സ് ബുക്ക് പേജിൽ

നവംബർ 26 പണിമുടക്കിൻ്റെ പ്രചരണാർത്ഥം CITU അഖിലേന്ത്യാ ജനറൽ സെക്രട്ടറി സ:തപൻ സെൻ BSNL എംപ്ലോയീസ് യൂണിയൻ്റെ ഫെയ്‌സ് ബുക്ക് പേജിലൂടെ (http://www.facebook.com/bsnleuchqnewdelhi) ഒക്ടോബർ 28 ന് (ബുധനാഴ്ച) വൈകുന്നേരം 6 മണിക്ക് ജീവനക്കാരെ അഭിസംബോധന ചെയ്യുന്നു.

മലപ്പുറത്തും എറണാകുളത്തും പുതിയ ജനറൽ മാനേജർമാർ

എറണാകുളത്തെ DGM ഉം SNEA സർക്കിൾ പ്രഡിഡൻ്റുമായ ശ്രീ.ജോർജ് വർഗീസിന് മലപ്പുറം GM ൻ്റെയും ആലപ്പുഴ DGM ശ്രീ.എസ്.വേണുഗോപാലിനെ കണ്ണൂർ GM ൻ്റെയും ചുമതല നൽകി ഉത്തരവായി.

Income Tax റിട്ടേൺ സമർപ്പിക്കാനുള്ള അവസാന തീയതി വീണ്ടും നീട്ടി

ആദായനികുതി റിട്ടേൺ സമർപ്പിക്കാനുള്ള അവസാന തീയതി ഡിസംബർ 31 വരെ നീട്ടി. നേരത്തെ നവംബർ 30 നകം റിട്ടേൺ ഫയൽ ചെയ്യണമെന്നായിരുന്നു നിർദ്ദേശം. ഒരു മാസം കുടി അധിക സമയം ലഭിക്കും. കോവിഡ് വ്യാപനം കണക്കിലെടുത്താണ് സമയം നീട്ടിയത്.

സൊസൈറ്റി പലിശ BSNL വഹിക്കണം

ജീവനക്കാരുടെ ശമ്പളത്തിൽനിന്നും റിക്കവറി ചെയ്ത തുക യഥാസമയം സൊസൈറ്റികൾക്ക് നൽകാത്തതിൻ്റെ ഫലമായി അധിക പലിശ ബാദ്ധ്യത BSNL വഹിക്കണം – BSNL എംപ്ലോയീസ് യൂണിയൻ

വില സൂചിക തട്ടിപ്പ് : സി ഐ ടി യു

തൊഴിലാളികൾക്ക് അർഹമായ ക്ഷാമബത്ത നിഷേധിക്കുംവിധമാണ് കേന്ദ്ര സർക്കാർ ഉപഭോക്തൃ വിലസൂചികയുടെ അടിസ്ഥാന വർഷം പുതുക്കിയതെന്ന് CITU പ്രസ്താവനയിൽ പറഞ്ഞു.

BSNL 2020 ജൂലൈയിൽ 4 ജി ഇല്ലാതെ തന്നെ 3.88 ലക്ഷം പുതിയ ഉപഭോക്താക്കളെ കണ്ടെത്തി

2020 ജൂലൈ മാസത്തിൽ ടെലികോം സബ്‌സ്‌ക്രിപ്ഷൻ ഡാറ്റ ട്രായ് പുറത്തിറക്കി. ഇത് അനുസരിച്ച് BSNL 3.88 ലക്ഷം പുതിയ വരിക്കാരെ ചേർത്തു. വോഡഫോൺ ഐഡിയയ്ക്ക് 37.26 ലക്ഷം വരിക്കാരും MTNL ന് 5,457 വരിക്കാരും നഷ്ടമായി. റിലയൻസ് ജിയോ 35.54 ലക്ഷം പുതിയ ഉപഭോക്താക്കളെയും ഭാരതി എയർടെൽ 32.6 ലക്ഷം പുതിയ ഉപഭോക്താക്കളെയും ചേർത്തു. 4 ജി ഇല്ലാതെ BSNL 3.88 ലക്ഷം…

ഒക്ടോബർ 26 ന് വിജയദശമി പ്രമാണിച്ച് നൽകിയിരുന്ന അവധി പിൻവലിച്ചു

വിജയദശമി പ്രമാണിച്ച് ഒക്ടോബർ 26 (തിങ്കളാഴ്ച) നൽകിയിരുന്ന അവധി പിൻവലിച്ചു. DOPT യുടെ ഉത്തരവിനെ തുടർണ് സെൻട്രൽ ഗവ: എംപ്ലോയീസ് വെൽഫയർ കോ-ഓർഡിനേഷൻ കമ്മിറ്റി കേരളയാണ് തീരുമാനമെടുത്തത്. ഒക്ടോബർ 26 (തിങ്കളാഴ്ച) പ്രവൃത്തി ദിവസമായിരിക്കും.

© BSNL EU Kerala