CSC കളുടെ പ്രവർത്തന സമയം ക്രമീകരിച്ചു
യൂണിയൻ 23.04.2021 ൽ രേഖാ മൂലം ആവശ്യപ്പെട്ട പ്രകാരം CSC യുടെ പ്രവർത്തനസമയം ക്രമീകരിക്കുവാൻ സർക്കിൾ അധികാരികൾ തീരുമാനിച്ചു. പ്രവത്തന സമയം രാവിലെ 10 മുതൽ 1 മണി വരെ
BSNL ജീവനക്കാർക്ക് വാക്സിനേഷൻ
BSNL ജീവനക്കാർക്കും കുടുംബാംഗ ങ്ങൾക്കും വാക്സിനേഷൻ നൽകുന്നതുമായി ബന്ധപെട്ട് നടപടി സ്വീകരിക്കാൻ ജില്ല അധികാരികൾക്ക് നൽകിയ നിർദ്ദേശം
കോവിഡ് ചികിത്സ
കോവിഡ് പോസിറ്റാവായി ചികിത്സയിലുള്ളവർക്ക് മെഡിക്കൽ അഡ്വാൻസ് നൽകാൻ ആവശ്യമായ ഫണ്ട് അനുവദിക്കണമെന്ന് CGM കോർപ്പറേറ്റ് ഓഫീസിനോട് ആവശ്യപ്പെട്ടു. ചികിത്സയിലുള്ളവർ മെഡിക്കൽ അഡ്വാൻസിന് അപേക്ഷ നൽകണം.
കോവിഡ് പശ്ചാത്തലത്തിൽ ഓഫീസ് പ്രവർത്തന സമയം കുറക്കണം
നിലവിലുള്ള ഉത്തരവിൻ്റെ പ്രാബല്യം ദീർഘിപ്പിക്കണം. CSC കളുടെ പ്രവർത്തന സമയം കുറക്കണം – സർക്കിൾ യൂണിയൻ CGMT ക്ക് കത്ത് നൽകി
കോവിഡ് വാക്സിൻ ചലഞ്ച് വിജയിപ്പിക്കുക-മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ഉദാരമായി സംഭാവന നൽകുക
കോവിഡ് 19 ൻ്റെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന നല്കാൻ BSNL എംപ്ലോയീസ് യൂണിയൻ്റെ സംസ്ഥാന കമ്മിറ്റി നേരത്തേതന്നെ തീരുമാനിച്ചിരുന്നു. അതിൻ്റെ അടിസ്ഥാനത്തിലുള്ള പ്രവർത്തനങ്ങൾ ജില്ലകളിൽ നടന്നിരുന്നു. എന്നാൽ നമ്മൾ ഉദ്ദേശിച്ച രീതിയിൽ സംഭാവന എത്തിക്കുവാൻ കഴിഞ്ഞില്ല. പ്രതിരോധ വാക്സിനുപോലും വില നിശ്ചയിച്ചുകൊണ്ട് ഈ മഹാമാരി കാലത്ത് ജനങ്ങളുടെ മടിശീല കൊള്ളയടിച്ച് കേന്ദ്ര സർക്കാർ മുന്നോട്ടുപോകുമ്പോൾ, കേരളത്തിലെ മുഴുവൻ ജനങ്ങൾക്കും സൗജന്യമായി വാക്സിൻ…
24-4-2021 ശനിയാഴ്ച BSNL ജീവനക്കാർക്ക് (CSC ഒഴികെ) അവധി
കോവിഡ് 19 പടരുന്ന സാഹചര്യത്തിൽ കേരളാ സർക്കാർ 24,25 തീയതികളിൽ കേരളത്തിൽ പൊതു അവധി പ്രഖ്യാപിച്ച സാഹചര്യത്തിൽ BSNL ലെ നോൺ എക്സിക്യൂട്ടീവ് ജീവനക്കാർക്കും (CSC ഒഴികെ) എക്സിക്യൂട്ടീവ് ജീവനക്കാർക്കും (E5 ന് താഴെ ഉള്ളവർ) ഓഫീസിൽ ഹാജരാകണ്ട എന്ന് തീരുമാനിച്ച് ഉത്തരവായിരിക്കുന്നു. ഞായറാഴ്ച CSC കൾ പൂർണ്ണമായും അവധിയായിരിക്കും.
സ്റ്റാഫ് വെൽഫെയർ ഫണ്ട്
2020-21, 2021-22 വർഷങ്ങളിൽ SSA കൾക്ക് ആവശ്യമുള്ള വെൽഫെയർ ഫണ്ടിൻ്റെ വിശദവിവരം 26-4-2021 ന് മുൻപായി സർക്കിൾ അഡ്മിനിസ്ട്രേഷനെ അറിയിക്കണം
കോവിഡ് വാക്സിൻ BSNL ജീവനക്കാർക്ക് ലഭ്യമാക്കും
BSNL ജീവനക്കാർക്ക് കോവിഡ് വാക്സിൻ ലഭ്യമാക്കണമെന്ന് യൂണിയൻ രേഖാമൂലം ആവശ്യപ്പെട്ടതിൻ്റെ അടിസ്ഥാനത്തിൽ അടിയന്തിര നടപടി സ്വീകരിക്കുവാൻ എല്ലാ ജില്ലാ BSNL മേധാവികൾക്കും സർക്കിൾ മാനേജ്മെൻ്റ് നിർദ്ദേശം നൽകി.
IDA – കേരളാ ഹൈക്കോടതി വിധി
ബഹുമാനപ്പെട്ട കേരളാ ഹൈക്കോടതി വിധി നടപ്പാക്കാനാവശ്യമായ നടപടി സ്വീകരിക്കണമെന്ന് BSNL CMD യോട് ജനറൽ സെക്രട്ടറി ആവശ്യപ്പെട്ടു. BSNL നൽകിയ നിർദ്ദേശങ്ങൾ DOT അംഗീകരിക്കുന്നതിനാവശ്യമായ സമ്മർദ്ദം ചെലുത്താമെന്ന് CMD ഉറപ്പുനൽകി.
വാക്സിനേഷൻ നൽകുന്നതിനാവശ്യമായ നടപടി സ്വീകരിക്കണം – സർക്കിൾ യൂണിയൻ
കോവിഡ് വീണ്ടും പടരുന്ന സാഹചര്യത്തിൽ BSNL ജീവനക്കാർക്ക് SSA കേന്ദ്രങ്ങളിൽ വാക്സിനേഷൻ നൽകുന്നതിനാവശ്യമായ നടപടി സ്വീകരിക്കണമെന്ന് സർക്കിൾ യൂണിയൻ CGMT യോട് ആവശ്യപ്പെട്ടു.