GPF Advance
ഓഗസ്റ്റ് മാസത്തെ GPF അഡ്വാൻസ് (രണ്ടാം ഗഡു) ആവശ്യമുള്ളവർ 16-08-2021ന് മുൻപ് അപേക്ഷ നൽകണം. ഇതിനുശേഷം ലഭിക്കുന്ന അപേക്ഷകൾ ഈ മാസം പ്രോസസ്സ് ചെയ്യാനാകില്ല. അത്തരം അപേക്ഷകൾ 2021 സെപ്റ്റംബർ ആദ്യ ലോട്ടിൽ മാത്രമേ പ്രോസസ്സ് ചെയ്യാൻ കഴിയൂ.
ബിഎസ്എൻഎൽ എംപ്ലോയീസ് ഹെൽത്ത് ഇൻഷുറൻസ് പോളിസിക്ക് ERP വഴി ഓപ്ഷൻ സമർപ്പിക്കൽ – പിന്തുടരേണ്ട നടപടികൾ
ബിഎസ്എൻഎൽ എംപ്ലോയീസ് ഹെൽത്ത് ഇൻഷുറൻസ് പോളിസിയിൽ ചേരുന്നതിനുള്ള ഓപ്ഷൻ സമർപ്പിക്കുന്നതിനായി ERP യിൽ വിൻഡോ ഇതിനകം തുറന്നിട്ടുണ്ട്. ചില ജീവനക്കാർക്ക് അവരുടെ ഓപ്ഷൻ സമർപ്പിക്കുന്നതിൽ ബുദ്ധിമുട്ട് അനുഭവപ്പെട്ടിട്ടുണ്ട്. BSNLEU ഇത് ഇന്ന് (09-08-2021) GM (Admn) ൻ്റെ ശ്രദ്ധയിൽപ്പെടുത്തി. അതിൻ്റെ അടിസ്ഥാനത്തിൽ ഓപ്ഷൻ എളുപ്പത്തിൽ സമർപ്പിക്കുന്നതിന് GM(Admn) ഘട്ടം ഘട്ടമായുള്ള മാർഗ്ഗനിർദ്ദേശം നൽകി.
നോൺ-എക്സിക്യൂട്ടീവ് ജീവനക്കാർക്ക് E-office പാസ്വേഡുകൾ നൽകണം – BSNL എംപ്ലോയീസ് യൂണിയൻ
നോൺ-എക്സിക്യൂട്ടീവ് ജീവനക്കാർക്ക് (JOA, SOA, AOS, OS) ഇ-ഓഫീസ് പാസ്വേഡുകൾ നൽകണമെന്ന് BSNL എംപ്ലോയീസ് യൂണിയൻ നിരന്തരം ആവശ്യപ്പെട്ടിരുന്നു. 24-03-2021ന് BSNL എംപ്ലോയീസ് യൂണിയനുമായി നടത്തിയ ചർച്ചയിൽ ഡയറക്ടർ (HR), നോൺ-എക്സിക്യൂട്ടീവ് ജീവനക്കാരിൽ 25% പേർക്ക് പാസ്വേഡ് നൽകാമെന്നു ഉറപ്പുനൽകിയിരുന്നു. എന്നാൽ ഇതുവരെ നോൺ എക്സിക്യൂട്ടീവ് ജീവനക്കാർക്ക് പാസ്വേഡുകൾ നൽകുമെന്ന ഉറപ്പ് പാലിച്ചിട്ടില്ല. അതിനാൽ, BSNL എംപ്ലോയീസ് യൂണിയന് നൽകിയ ഉറപ്പിൻ്റെ അടിസ്ഥാനത്തിൽ…
BSNL എംപ്ലോയീസ് മെഡിക്കൽ ഇൻഷുറൻസ് പോളിസി ഓപ്ഷൻ – വിശദവിവരങ്ങളും മാർഗ്ഗനിർദ്ദേശങ്ങളും
BSNL എംപ്ലോയീസ് മെഡിക്കൽ ഇൻഷുറൻസ് പോളിസി ഓപ്ഷൻ – വിശദവിവരങ്ങളും മാർഗ്ഗനിർദ്ദേശങ്ങളും
വോഡഫോൺ ഐഡിയയുമായുള്ള ലയനം ബിഎസ്എൻഎല്ലിനെ സംബന്ധിച്ചിടത്തോളം ആത്മഹത്യാപരം.
വോഡഫോൺ ഐഡിയയെ ബിഎസ്എൻഎല്ലുമായി ലയിപ്പിക്കണമെന്ന് ഡച്ച് ബാങ്ക് അടുത്തിടെ നിർദ്ദേശിച്ചിരുന്നു. ഇതിനെത്തുടർന്ന്, വോഡഫോൺ ഐഡിയയെ ബിഎസ്എൻഎല്ലുമായി ലയിപ്പിക്കുന്നതിന് അനുകൂലമായി നിരവധി പേർ രംഗത്തു വരാൻ തുടങ്ങി. വോഡഫോൺ ഐഡിയ 30 ബില്യൺ ഡോളർ (2,25,000 കോടി രൂപ) കടമുമുള്ള കമ്പനിയാണ്. 2021 ജനുവരി മുതൽ മാർച്ച് വരെയുള്ള പാദത്തിൽ വോഡഫോൺ ഐഡിയയുടെ നഷ്ടം 3,022 കോടി രൂപയാണ്. അതോടെപ്പം നിരവധി ഉപഭോക്താക്കൾ വോഡഫോൺ…
ബിഎസ്എൻഎൽ എംപ്ലോയീസ് യൂണിയൻ കേന്ദ്ര പ്രവർത്തകസമതി യോഗം ഹൈദരാബാദിൽ വിജയകരമായി സമാപിച്ചു.
ഹൈദരാബാദിൽ നടന്ന ബിഎസ്എൻഎൽ എംപ്ലോയീസ് യൂണിയൻ കേന്ദ്ര പ്രവത്തക സമിതി യോഗം സമാപിച്ചു. ജനറൽ സെക്രട്ടറി അവതരിപ്പിച്ച റിപ്പോർട്ടിന്മേൽ നടന്ന ചർച്ചകളിൽ പങ്കെടുത്തുകൊണ്ട് സർക്കിൾ സെക്രട്ടറിമാർ ഉൾപ്പടെ 37 പ്രവർത്തകസമതി അംഗങ്ങൾ സംസാരിച്ചു. നോൺ എക്സിക്യൂട്ടീവ് ജീവനക്കാരുടെ പ്രശ്നങ്ങൾ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് പ്രക്ഷോഭ പരിപാടികൾ സംഘടിപ്പിക്കുക, അടുത്ത അഖിലേന്ത്യാ സമ്മേളനം 2022 മാർച്ചിൽ നടത്തുക, ജീവനക്കാർക്ക് പഠന ക്ലാസുകൾ സംഘടിപ്പിക്കുക എന്നിവ സംബന്ധിച്ചിട്ടുള്ള…
മെഡിക്കൽ ഇൻഷുറൻസ് പോളിസി – ഓപ്ഷൻ നൽകുന്നതിനുള്ള തീയതികൾ പ്രഖ്യാപിച്ചു
ബിഎസ്എൻഎൽ നോൺ എക്സിക്യൂട്ടീവ് ജീവനക്കാർക്ക് മെഡിക്കൽ ഇൻഷുറൻസ് പോളിസി നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട് കോർപ്പറേറ്റ് ഓഫീസ് 30-07-2021 ന് ഉത്തരവ് നൽകിയിരുന്നു. ജീവനക്കാർക്ക് ഇൻഷുറൻസ് പദ്ധതിയിൽ ചേരുന്നതിനുള്ള ഓപ്ഷൻ നൽകുന്ന തീയതികൾ പ്രഖ്യാപിച്ച് ഇന്ന് (06.08.2021) കോർപ്പറേറ്റ് ഓഫീസ് ഉത്തരവ് വന്നിട്ടുണ്ട്. അതുപ്രകാരം ജീവനക്കാർക്ക് 07-08-2021 മുതൽ 16-08-2021 വരെ ERP വഴി അവരുടെ ഓപ്ഷൻ നൽകാം. ഓപ്ഷൻ പിൻവലിക്കുന്നതിനുള്ള തീയതി17-08-2021 മുതൽ 18-08-2021…
അഖിലേന്ത്യാ പ്രവർത്തകസമിതി യോഗം ഹൈദരാബാദിൽ ആരംഭിച്ചു
BSNL എംപ്ലോയീസ് യൂണിയൻ അഖിലേന്ത്യാ പ്രവർത്തസമിതി യോഗം ഹൈദരാബാദിൽ ആരംഭിച്ചു. CITU അഖിലേന്ത്യാ പ്രസിഡൻ്റ് സ.കെ.ഹേമലത യോഗം ഉദ്ഘാടനം ഉദ്ഘാടനം ചെയ്തു.
IDA പുനഃസ്ഥാപിച്ച DPE ഉത്തരവ് BSNL എൻഡോർസ് ചെയ്തു
മരവിപ്പിച്ച 3 ഗഡു IDA പുനഃസ്ഥാപിച്ച DPE ഉത്തരവ് BSNL എൻഡോർസ് ചെയ്തു.
മരവിപ്പിച്ച 3 ഗഡു IDA പുനഃസ്ഥാപിച്ച് DPE ഉത്തരവായി
മരവിപ്പിച്ച 3 ഗഡു IDA പുനഃസ്ഥാപിച്ച് DPE ഉത്തരവായി. 1-7-2021 ന് ലഭിക്കേണ്ട IDA വർദ്ധനവായ 3.1% ഉത്തരവ് പുറപ്പെടുവിച്ചിട്ടില്ല. പുനഃസ്ഥാപിച്ച DA കൾ 01-10-2020 – 165.4%01-01-2021 – 171.7%01-04-2021 – 170.5%