ആസ്തി വില്പനക്കെതിരെ കോ-ഓർഡിനേഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന പ്രതിഷേധ പ്രകടനം

നാഷണൽ മോണിട്ടൈസേഷൻ പദ്ധതി പ്രകാരം ബിഎസ്എൻഎല്ലിൻ്റെ 14917 ടവറുകളും 2.86 ലക്ഷം കിലോ മീറ്റർ ഒപ്റ്റിക്കൽ ഫൈബറും ചുളുവിലയ്ക്ക് കോർപ്പറേറ്റുകൾക്ക് കൈമാറാനുള്ള കേന്ദ്രസർക്കാർ നീക്കത്തിനെതിരെ ജീവനക്കാരുടെയും പെൻഷൻകാരുടെയും കരാർ തൊഴിലാളികളുടെയും സംഘടനകളുടെ കോ-ഓർഡിനേഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം നടന്നു.

01.01.2007 നും 07.05.2010 നും ഇടയിൽ നിയമിതരായ നോൺ എക്സിക്യൂട്ടീവ് ജീവനക്കാരുടെ (ടിടിഎ ഒഴികെയുള്ള) ശമ്പളക്കുറവ് – പരിഹരിക്കാൻ നടപടി സ്വീകരിക്കണമെന്ന് ഡയറക്ടർക്ക് (HR)നോട് വീണ്ടും അവശ്യപ്പെട്ടു

01.01.2007-നും 7.5.2010 ഇടക്ക് നിയമിതരായ നോൺ എക്സിക്യൂട്ടീവ് ജീവനക്കാർക്ക് (ടിടിഎ ഒഴികെ) രണ്ടാം ശമ്പള പരിഷ്കരണം നടപ്പാക്കിയപ്പോൾ ലഭിച്ചു കൊണ്ടിരുന്ന ശമ്പളത്തെക്കാൾ കുറഞ്ഞ ശമ്പളമാണ് ലഭിച്ചത്. അധികം ലഭിച്ച തുക തിരിച്ചു പിടിക്കുകയും ചെയ്തു.നിലവിലുള്ള ഉത്തരവ് ഈ വിഷയം പരിഹരിക്കാൻ പര്യാപ്തമല്ല.ഈ വിഷയം എത്രയും വേഗത്തിൽ പരിഹരിക്കണമെന്ന് യൂണിയൻ Dir (HR) നോട് വീണ്ടും അവശ്യപ്പെട്ടു

പൊതു പണിമുടക്കിൻ്റെയും കർഷക സമരത്തിൻ്റെയും ഒന്നാം വാർഷികം 26-11-2021-ന് വിവിധ പരിപാടികളോടെ സമുചിതമായി ആചരിക്കുക – BSNL എംപ്ലോയീസ് യൂണിയൻ്റെ പങ്കാളിത്തം ഉറപ്പുവരുത്തണം

ഡൽഹിയിൽ 23-10-2021 ന് ചേർന്ന കേന്ദ്ര ട്രേഡ് യൂണിയനുകളുടെ സംയുക്തയോഗം 26-11-2021 ന് എല്ലാ സംസ്ഥാനങ്ങളിലും വമ്പിച്ച പ്രതിഷേധ കൂട്ടായ്മകളും സമരപരിപാടികളും സംഘടിപ്പിക്കാൻ തീരുമാനിച്ചു. 2020 ൽ ഇതേ ദിവസമാണ് കേന്ദ്ര ട്രേഡ് യൂണിയനുകളുടെ നേതൃത്വത്തിൽ ഇന്ത്യൻ തൊഴിലാളിവർഗ്ഗം പൊതു പണിമുടക്ക് സംഘടിപ്പിച്ചത്. ഇപ്പോഴും തുടരുന്ന ചരിത്രപ്രസിദ്ധമായ കർഷക സമരം ആരംഭിച്ചതും ഇതേ ദിവസം തന്നെയാണ്. 2020 ലെ അഖിലേന്ത്യാ പണിമുടക്കിൻ്റെയും കർഷക…

AUAB യും CMD BSNL ഉൾപ്പെടെയുള്ള BSNL ബോർഡ് ഡയറക്ടർമാരും തമ്മിൽ നടന്ന യോഗം

AUAB യും CMD ഉൾപ്പെടെ BSNL ബോർഡിലെ എല്ലാ ഡയറക്ടർമാരും തമ്മിലുള്ള യോഗം 27-10-2021 ന് നടന്നു. താഴെപ്പറയുന്ന വിഷയങ്ങളാണ് പ്രധാനമായും ചർച്ച ചെയ്തത്. (1) 4G സേവനം ആരംഭിക്കൽ BSNL ന് 4G ഉപകരണങ്ങൾ വിതരണം ചെയ്യുന്നതിനായി TCS ആവശ്യമായ നടപടി സ്വീകരിച്ചു വരികയാണ്, അത് വലിയ പ്രതീക്ഷ നൽകുന്നതായി CMD യും ഡയറക്ടറും (CM) റിപ്പോർട്ട് ചെയ്തു. 4G കോർ…

ചരിത്ര വിജയം

പൊതുമേഖലാ സ്ഥാപനങ്ങളിലെ ഉന്നത ഉദ്യോഗസ്ഥന്മാരുടെ 1.10.2020 മുതൽ 30.6.2021 വരെയുള്ള IDA മരവിപ്പിച്ചുകൊണ്ട് കേന്ദ്ര പൊതുമേഖലാ മന്ത്രാലയം 19.11.2020 ന് ഉത്തരവ് നൽകിയിരുന്നു. നിർഭാഗ്യവശാൽ ഈ ഉത്തരവ് BSNL ലെ നോൺ എക്സിക്യൂട്ടീവ് ജീവനക്കാർക്കും ബാധകമാക്കികൊണ്ട് BSNL മാനേജ്മെൻ്റ് ഉത്തരവിറക്കി. ഈ ഉത്തരവിനെ ചോദ്യം ചെയ്ത് BSNL എംപ്ലോയീസ് യൂണിയൻ കേരളാ സർക്കിൾ കേരള ഹൈക്കോടതിൽ കേസ് നൽകുകയും തടർന്ന് ബഹുമാനപ്പെട്ട ഹൈക്കോടതി…

നോൺ എക്‌സിക്യൂട്ടീവ് ജീവനക്കാരുടെ ശമ്പളപരിഷ്‌കരണം – പ്രതിബന്ധങ്ങളെ തകർത്ത് മുന്നോട്ട്

നോൺ എക്‌സിക്യൂട്ടീവ് ജീവനക്കാരുടെ ശമ്പള പരിഷ്കരണ ചർച്ച ഏറക്കുറേ നിർജീവ അവസ്ഥയിൽ ആയിരുന്നു. എന്നാൽ BSNL എംപ്ലോയീസ് യൂണിയൻ നടത്തിയ നിരന്തര സമ്മർദ്ദങ്ങളുടെയും പോരാട്ടങ്ങളുടെയും ഫലമായി ഈ സുപ്രധാന വിഷയത്തിന് ഇപ്പോൾ ജീവൻ വെച്ചിരിക്കുകയാണ്. നോൺ എക്സിക്യൂട്ടീവ് ജീവനക്കാരുടെ അംഗീകൃത യൂണിയനുകളുമായി വേതന കരാർ ഒപ്പിടാനും DoT യുടെ അംഗീകാരത്തിനായി സമർപ്പിക്കുവാനും DoT വളരെ മുൻപുതന്നെ BSNL മാനേജ്മെൻ്റിന് വ്യക്തമായ നിർദ്ദേശം നൽകിയിരുന്നു….

ബി‌എസ്‌എൻ‌എല്ലിന് 4 ജി ഉപകരണങ്ങൾ നൽകുന്നത് TCS (ടാറ്റാ കൺസൽട്ടൻസി സർവീസ്)

BSNL ൽ 4G സേവനം ആരംഭിക്കുന്നതിനുവേണ്ടി AUAB തുടർച്ചയായി പോരാടുകയാണ്. വിദേശ കമ്പനികളിൽ നിന്ന് ഉപകരണങ്ങൾ വാങ്ങുന്നതിൽ നിന്ന് ബിഎസ്എൻഎല്ലിനെ കേന്ദ്രസർക്കാർ വിലക്കിയിട്ടുണ്ട്. 4G സേവനം നൽകുന്നതിനായി BTS കൾ അപ്‌ഗ്രേഡ് ചെയ്യാനും സർക്കാർ BSNL നെ അനുവദിക്കുന്നില്ല. ഇപ്പോൾ,തദ്ദേശീയ കമ്പനിയായ TCS ബിഎസ്എൻഎല്ലിന് 4ജി ഉപകരണങ്ങൾ നൽകുവാൻ തയ്യാറാണെന്ന് മാനേജ്മെൻ്റ് അറിയിച്ചു. പ്രധാന ഉപകരണങ്ങൾക്കായി (സ്വിച്ചിംഗ് ഉപകരണങ്ങൾ) സി-ഡോട്ടുമായി TCS കരാറിൽ…

© BSNL EU Kerala