പുനഃസംഘടിപ്പിക്കപ്പെട്ട നോൺ എക്സിക്യൂട്ടീവ് ജീവനക്കാരുടെ ശമ്പളപരിഷ്കരണ കമ്മിറ്റി യോഗം – 18.11.2021

എയുഎബിയും സിഎംഡിയും തമ്മിലുണ്ടാക്കിയ ധാരണയുടെ അടിസ്ഥാനത്തിൽ പുനഃസംഘടിപ്പിക്കപ്പെട്ട നോൺ എക്സിക്യൂട്ടീവ് ജീവനക്കാരുടെ ശമ്പളപരിഷ്കരണ കമ്മിറ്റിയുടെ ആദ്യയോഗം 18-11-2021 ന് പിജിഎം (Per) ശ്രീ.ആർ.കെ.ഗോയലിൻ്റെ അദ്ധ്യക്ഷതയിൽ ചേർന്നു. അഖിലേന്ത്യാ പ്രസിഡൻ്റ് അനിമേഷ് മിത്ര, ജനറൽ സെക്രട്ടറി പി.അഭിമന്യു, ഡെപ്യൂട്ടി ജനറൽ സെക്രട്ടറി സ്വപൻ ചക്രവർത്തി, മുൻ വൈസ് പ്രസിഡൻ്റ് പി.അശോകബാബു, കേരളാ സർക്കിൾ സെക്രട്ടറി സി.സന്തോഷ് കുമാർ എന്നിവർ BSNL എംപ്ലോയീസ് യൂണിയൻ്റെ ഭാഗത്തുനിന്ന്…

പൊരുതിനേടിയ വിജയം

ഐതിഹാസികമായ കർഷകസമരം വിജയിച്ചിരിക്കുന്നു. കാർഷിക നിയമങ്ങൾ പിൻവലിക്കാൻ സർക്കാർ നിർബ്ബന്ധിതമായി. സമത്വപൂർണ്ണമായ ലോകനിർമ്മിതിക്കായി നടക്കുന്ന വർഗ്ഗസമരങ്ങളുടെ ചരിത്രത്തിലെ ഉജ്ജ്വലമായ ഒരു ഏടാണ് ഇന്ത്യൻ കർഷകർ രചിച്ചിരിക്കുന്നത്. വെല്ലുവിളികൾ ഏറെയുണ്ടായിട്ടും തളരാതെ പൊരുതിയ കർഷകർക്ക് അഭിവാദ്യങ്ങൾ അർപ്പിക്കുന്നു.

വിരമിച്ച ജീവനക്കാരുടെ മെഡിക്കൽ ബില്ലുകൾ വിതരണം ചെയ്യുന്നതിലുള്ള കാലതാമസം ഒഴിവാക്കുക – BSNL എംപ്ലോയീസ് യൂണിയൻ

കഴിഞ്ഞ രണ്ടര വർഷമായി വിരമിച്ച ജീവനക്കാരുടെ മെഡിക്കൽ ബില്ലുകൾ മാനേജ്മെൻ്റ് നൽകുന്നില്ല. കമ്പനിയുടെ സാമ്പത്തിക പ്രതിസന്ധിയാണ് കാരണമായി ചൂണ്ടിക്കാണിക്കുന്നത്. എന്നാൽ മറ്റ് പേയ്‌മെന്റുകളെല്ലാം തന്നെ ഏറെക്കുറെ നൽകുന്നുണ്ട്. പരമാവധി പെൻഷൻകാർ CGHS ലേക്ക് മാറുന്നതിനുവേണ്ടി മാനേജ്മെൻ്റ് ബോധപൂർവ്വം സ്വീകരിക്കുന്ന ഒരു നടപടിയാണിത്. വിരമിച്ച ജീവനക്കാരുടെ മെഡിക്കൽ ബില്ലുകൾ നല്കാനാവശ്യമായ നടപടി സ്വീകരിക്കണമെന്ന് BSNL എംപ്ലോയീസ് യൂണിയൻ CMD യോട് അഭ്യർത്ഥിച്ചു.

പെൻഷൻ പരിഷ്കരണം

ബിഎസ്എൻഎൽ പെൻഷൻകാരുടെ 1.1.2017 മുതലുള്ള പെൻഷൻ പരിഷ്കരണം ആവശ്യപ്പെട്ട് ജോൺ ബ്രിട്ടാസ് MP കമ്മ്യൂണിക്കേഷൻ മന്ത്രിക്ക് നൽകിയ കത്തിന് ലഭിച്ച മറുപടി

നോൺ എക്സിക്യൂട്ടീവ് ജീവനക്കാരുടെ IDA കുടിശ്ശിക ഉടൻ നൽകണം BSNL എംപ്ലോയീസ് യൂണിയൻ

നോൺ എക്സിക്യൂട്ടീവ്‌ ജീവനക്കാരുടെ IDA കുടിശ്ശിക നൽകുന്നതിൽ BSNL മാനേജ്മെൻ്റ് ഗുരുതരമായ കാലതാമസമാണ് വരുത്തുന്നത്. ബഹുമാനപ്പെട്ട കേരള ഹൈക്കോടതി 17.02.2021 ന് നോൺഎക്സിക്യൂട്ടീവ് ജീവനക്കാരുടെ 1.10.2020 മുതലുള്ള IDA പുനഃസ്ഥാപിച്ചു നൽകുവാൻ CMD യോട് നിർദ്ദേശിച്ചിരുന്നു. എന്നാൽ എട്ട് മാസങ്ങൾക്ക് ശേഷമാണ് (27.10.2021) കോടതി ഉത്തരവ് പ്രകാരം IDA പുനഃസ്ഥാപിച്ച് ഉത്തരവിറക്കിയത്. IDA കുടിശ്ശിക ഇതുവരെയും വിതരണം ചെയ്തിട്ടില്ല. ഫണ്ടിൻ്റെ ലഭ്യത അനുസരിച്ചുമാത്രമേ…

നോൺ എക്സിക്യൂട്ടീവ് ജീവനക്കാരുടെ ശമ്പള പരിഷ്‌ക്കരണ കമ്മിറ്റി പുനഃസംഘടിപ്പിച്ചു – ആദ്യ യോഗം 18-11-2021 ന്

ഒക്ടോബർ 27 ന് BSNL മാനേജ്മെൻ്റും AUAB യും ചേർന്ന് ഉണ്ടാക്കിയ ധാരണ പ്രകാരം നോൺ എക്സിക്യൂട്ടീവ് ജീവനക്കാരുടെ 1.1.2017 മുതലുള്ള ശമ്പള ഘടനയെ സംബന്ധിച്ച് നിർദ്ദേശം നൽകുന്നതിനുള്ള ശമ്പള പരിഷ്‌ക്കരണ കമ്മിറ്റി പുനഃസംഘടിപ്പിച്ചു.

ആസ്തി വില്പനക്കെതിരെ കോ-ഓർഡിനേഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന പ്രതിഷേധ പ്രകടനം

നാഷണൽ മോണിട്ടൈസേഷൻ പദ്ധതി പ്രകാരം ബിഎസ്എൻഎല്ലിൻ്റെ 14917 ടവറുകളും 2.86 ലക്ഷം കിലോ മീറ്റർ ഒപ്റ്റിക്കൽ ഫൈബറും ചുളുവിലയ്ക്ക് കോർപ്പറേറ്റുകൾക്ക് കൈമാറാനുള്ള കേന്ദ്രസർക്കാർ നീക്കത്തിനെതിരെ ജീവനക്കാരുടെയും പെൻഷൻകാരുടെയും കരാർ തൊഴിലാളികളുടെയും സംഘടനകളുടെ കോ-ഓർഡിനേഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം നടന്നു.

01.01.2007 നും 07.05.2010 നും ഇടയിൽ നിയമിതരായ നോൺ എക്സിക്യൂട്ടീവ് ജീവനക്കാരുടെ (ടിടിഎ ഒഴികെയുള്ള) ശമ്പളക്കുറവ് – പരിഹരിക്കാൻ നടപടി സ്വീകരിക്കണമെന്ന് ഡയറക്ടർക്ക് (HR)നോട് വീണ്ടും അവശ്യപ്പെട്ടു

01.01.2007-നും 7.5.2010 ഇടക്ക് നിയമിതരായ നോൺ എക്സിക്യൂട്ടീവ് ജീവനക്കാർക്ക് (ടിടിഎ ഒഴികെ) രണ്ടാം ശമ്പള പരിഷ്കരണം നടപ്പാക്കിയപ്പോൾ ലഭിച്ചു കൊണ്ടിരുന്ന ശമ്പളത്തെക്കാൾ കുറഞ്ഞ ശമ്പളമാണ് ലഭിച്ചത്. അധികം ലഭിച്ച തുക തിരിച്ചു പിടിക്കുകയും ചെയ്തു.നിലവിലുള്ള ഉത്തരവ് ഈ വിഷയം പരിഹരിക്കാൻ പര്യാപ്തമല്ല.ഈ വിഷയം എത്രയും വേഗത്തിൽ പരിഹരിക്കണമെന്ന് യൂണിയൻ Dir (HR) നോട് വീണ്ടും അവശ്യപ്പെട്ടു

© BSNL EU Kerala