2022 – 2025 വർഷത്തെ പുതിയ ഭാരവാഹികൾ
പ്രസിഡൻ്റ് : പി.മനോഹരൻ (കണ്ണൂർ) വൈസ് പ്രസിഡൻ്റുമാർ വി.ഭാഗ്യലക്ഷ്മി (കോഴിക്കോട്) കെ.വി.പ്രേം കുമാർ (എറണാകുളം) പി.രമണൻ (കൊല്ലം) സി.ബാലചന്ദ്രൻ നായർ (തിരുവനന്തപുരം) കെ.ശ്യാമള (കണ്ണൂർ) സംസ്ഥാന സെക്രട്ടറി : എം.വിജയകുമാർ (കോഴിക്കോട്) സംസ്ഥാന അസി. സെക്രട്ടറിമാർ കെ.എൻ.ജ്യോതി ലക്ഷ്മി (കൊല്ലം) പി.ടി.ഗോപാല കൃഷ്ണൻ (കണ്ണൂർ) കെ.മോഹനൻ (എറണാകുളം) കെ.വി.ജയരാജൻ (കോഴിക്കോട്) അജിത് ശങ്കർ (സർക്കിൾ ഓഫീസ്) ട്രഷറർ : ആർ.രാജേഷ് കുമാർ (തിരുവനന്തപുരം)…
BSNL എംപ്ലോയീസ് യൂണിയൻ പത്താം സംസ്ഥാന സമ്മേളനം സമാപിച്ചു
BSNL എംപ്ലോയീസ് യൂണിയൻ്റെ പത്താം സംസ്ഥാന സമ്മേളനം 2022 മാർച്ച് 15,16 തീയതികളിൽ കൊല്ലത്ത് ചേർന്നു. സമ്മേളനം CITU ദേശീയ സെക്രട്ടറി സ.കെ.ചന്ദ്രൻ പിള്ള ഉദ്‌ഘാടനം ചെയ്തു. സർക്കിൾ പ്രസിഡൻ്റ് സ.പി.മനോഹരൻ്റെ അദ്ധ്യക്ഷതയിൽ ചേർന്ന ഉദ്‌ഘാടന സമ്മേളനത്തിൽ ആരാധ്യയായ കൊല്ലം മേയറും സ്വാഗതസംഘത്തിൻ്റെ ചെയർപേഴ്സണുമായ സ.പ്രസന്ന ഏണസ്റ്റ് സ്വാഗതം ആശംസിച്ചു. BSNLEU സ്ഥാപക ജനറൽ സെക്രട്ടറി സ.വി.എ.എൻ.നമ്പൂതിരി, AIBDPA ജനറൽ സെക്രട്ടറി സ.കെ.ജി.ജയരാജ്…
മാര്‍ച്ച് 28,29 ദ്വിദിന പണിമുടക്ക് വിജയിപ്പിക്കുക
ആവശ്യങ്ങള്‍ തൊഴില്‍ നിയമ ഭേദഗതി പിന്‍വലിക്കുക കര്‍ഷകരുടെ 6 ഇന അവകാശപത്രിക അംഗീകരിക്കുക. നാഷണല്‍ മോണിറ്റൈസേഷന്‍ പൈപ്പ്ലൈന്‍ പിന്‍വലിക്കുക, സ്വകാര്യവല്‍ക്കരണ നടപടികളില്‍നിന്ന് പിന്‍മാറുക. ഇപിഎഫ് മിനിമം പെന്‍ഷന്‍ വര്‍ദ്ധിപ്പിക്കുക. എന്‍പിഎസ് പിന്‍വലിക്കുക. സ്റ്റാറ്റൃൂട്ടറി പെന്‍ഷന്‍ പുനഃസ്ഥാപിക്കുക ആദായനികുതി പരിധിക്കുപുറത്തുള്ള പാവപ്പെട്ടവര്‍ക്ക് പ്രതിമാസം 7500 രൂപയും ഭക്ഷ്യധാന്യങ്ങളും നല്‍കുക. തൊഴിലുറപ്പ് പദ്ധതിയ്ക്ക് ആവശ്യമായ വിഹിതം അനുവദിക്കുക. നഗരങ്ങളിലേയ്ക്കുകൂടി വ്യാപിപ്പിക്കുക. അസംഘടിത മേഖലയില്‍ സാമൂഹ്യ സുരക്ഷാ…
സംസ്ഥാന സമ്മേളനത്തിന് മാർച്ച് 15 ന് കൊല്ലത്ത് തിരശീല ഉയരും
BSNL എംപ്ലോയീസ് യൂണിയൻ്റെ പത്താമത് സംസ്ഥാന സമ്മേളനം മാർച്ച് 15,16 തീയതികളിൽ കൊല്ലത്ത് ആരംഭിക്കുന്നു. സമ്മേളനം CITU ദേശീയ സെക്രട്ടറി സ.കെ.ചന്ദ്രൻ പിള്ള Ex.MP ഉദ്ഘാടനം ചെയ്യും. BSNL കേരളാ ചീഫ് ജനറൽ മാനേജർ ശ്രീ.സി.വി.വിനോദ് മുഖ്യ അതിഥിയായിരിക്കും. വിവിധ ട്രേഡ് യൂണിയൻ നേതാക്കൾ സമ്മേളനത്തിൽ പങ്കെടുക്കും. സമ്മേളനം മാർച്ച് 16 ന് സമാപിക്കും..
മാര്‍ച്ച് – 10 – കരിദിനം
ബാഡ്ജ് ധാരണം, പ്രകടനം, മെമ്മോറാണ്ടം സമര്പ്പണം
മാർച്ച്-8 സാർവ്വദേശീയ വനിതാ ദിനം
മാർച്ച്-8 സാർവ്വദേശീയ വനിതാ ദിനം സമുചിതമായി ആചരിച്ചു
മാർച്ച്-8 സാർവ്വദേശീയ വനിതാ ദിനം
മാർച്ച്-8 സാർവ്വദേശീയ വനിതാ ദിനം സമുചിതമായി ആചരിക്കുക
LIC IPO ക്കെതിരെ നടക്കുന്ന ജനകീയ പ്രക്ഷോഭത്തിന് BSNL ജീവനക്കാരുടെ ഐക്യദാർഢ്യം
LIC IPO ക്കെതിരെ നടക്കുന്ന ജനകീയ പ്രക്ഷോഭത്തിന് BSNL ജീവനക്കാരുടെ ഐക്യദാർഢ്യം
യൂണിയൻ ഭരണഘടനയിൽ ഭേദഗതികൾ നിർദ്ദേശിക്കാൻ കമ്മിറ്റി രൂപീകരിച്ചു.
BSNL എംപ്ലോയീസ് യൂണിയൻ്റെ 10-ാമത് അഖിലേന്ത്യാ സമ്മേളനം 2022 ഏപ്രിൽ 02 മുതൽ 04 വരെ ഗുവാഹത്തിയിൽ നടക്കുക്കുകയാണ്.യൂണിയൻ്റെ ഭരണഘടനയിൽ ഭേദഗതികൾ നിർദ്ദേശിക്കാൻ ഒരു കമ്മിറ്റിക്ക് രൂപം നൽകുവാൻ ഇന്ന് ചേർന്ന അഖിലേന്ത്യ സെൻ്റർ യോഗം തീരുമാനിച്ചു. സ.ചെല്ലപ്പ, അസിസ്റ്റന്റ് ജനറൽ സെക്രട്ടറി, സ.സി.സന്തോഷ് കുമാർ, സർക്കിൾ സെക്രട്ടറി കേരള, സ.സിസിർ കുമാർ റോയ്, ഓർഗനൈസിംഗ് സെക്രട്ടറി (സിഎച്ച്ക്യു) എന്നിവരാണ് ഈ കമ്മിറ്റിയിലെ…
BSNL എംപ്ലോയീസ് യൂണിയൻ്റെ 10-ാമത് അഖിലേന്ത്യാ സമ്മേളനം – 25.03.2022 ന് പതാക ദിനം
BSNL എംപ്ലോയീസ് യൂണിയൻ്റെ 10-ാമത് അഖിലേന്ത്യാ സമ്മേളനം 2022 ഏപ്രിൽ 02 ന് ഗുവാഹത്തിയിൽ ആരംഭിക്കുകയാണ്. ഇതുമായി ബന്ധപ്പെട്ട് 25.03.2022 ന് എല്ലാ ഓഫീസ് /എക്സ്ചേഞ്ചുകൾക്ക് മുൻപിലും BSNL എംപ്ലോയീസ് യൂണിയൻ പതാക ഉയർത്താൻ അഖിലേന്ത്യാ യൂണിയൻ ആഹ്വാനം ചെയ്തിരിക്കുന്നു. കൂടാതെ അന്നേദിവസം ഗേറ്റ് മീറ്റിംഗുകൾ സംഘടിപ്പിക്കുകയും പൊതുപണിമുടക്കിൻ്റെ പ്രധാന്യം ജീവനക്കാരോട് വിശദീകരിക്കുകയും വേണം. ഗേറ്റ് യോഗങ്ങളിലേക്ക് മറ്റ് സഹോദര സംഘടനാ നേതാക്കളെയും…