ഗ്രൂപ്പ് ഹെൽത്ത്‌ ഇൻഷുറൻസ് പദ്ധതിയിൽ ചേരാനുള്ള അപേക്ഷ 12.04.2022 മുതൽ 18.04.2022 വരെ ERP/ESS പോർട്ടലിൽ ലഭ്യമാവും

BSNL ജീവനക്കാർക്കായി ഏർപ്പെടുത്താൻ പോകുന്ന ഗ്രൂപ്പ് ഹെൽത്ത്‌ ഇൻഷുറൻസ് പദ്ധതിയിൽ ചേരാനുള്ള അപേക്ഷ 12.04.2022 മുതൽ 18.04.2022 വരെ ERP/ESS പോർട്ടലിൽ ലഭ്യമാവും. നോൺ എക്സിക്യുട്ടീവ് ജീവനക്കാർക്ക് 5 ലക്ഷം വരെ ഇൻഷൂറൻസ് പരിരക്ഷ ലഭ്യമാക്കുന്നതാണ് ഓറിയൻ്റൽ ഇൻഷൂറൻസും ബിഎസ്എൻഎല്ലും തമ്മിൽ ഒപ്പിട്ട ഈ പദ്ധതി. പ്രീമിയം തുക സംബന്ധിച്ച് താഴെ കൊടുത്തിട്ടുള്ള പട്ടിക പരിശോധിച്ച് തീരുമാനമെടുക്കാവുന്നതാണ്.

AIBDPA ആറാമത് സംസ്ഥാന സമ്മേളനം സമാപിച്ചു

ദേശീയ സമ്പത്ത് സ്വാകാര്യ കുത്തകകൾക്ക് തീറെഴുതുന്ന നാഷണൽ മോണിട്ടൈസേഷൻ പൈപ്പ് ലൈൻ ഉപേക്ഷിക്കണമെന്ന് ഓൾ ഇന്ത്യാ ബിഎസ്എൻഎൽ & ഡിഒടി പെൻഷനേഴ്‌സ് അസോസിയേഷൻ സംസ്ഥാന സമ്മേളനം ആവശ്യപ്പെട്ടു. സമ്മേളനം കേരളാ നിയമസഭാ സ്പീക്കർ എം.ബി.രാജേഷ് ഉദ്‌ഘാടനം ചെയ്തു. 65 വയസ്സുമുതൽ അഞ്ച് ശതമാനം വീതം അധിക പെൻഷൻ നൽകണമെന്ന പാർലമെൻ്ററി കമ്മിറ്റിയുടെ ശുപാർശ അംഗീകരിക്കണമെന്നും മരവിപ്പിച്ച മൂന്ന് ഡിഎ ഗഡു ഉടൻ തിരിച്ചുനൽകണമെന്നും…

അഖിലേന്ത്യാ സമ്മേളനം സമാപിച്ചു

ബിഎസ്എൻഎൽ എംപ്ലോയീസ് യൂണിയൻ 10-ാം അഖിലേന്ത്യാ സമ്മേളനം ഗുവഹാത്തിയിൽ സമാപിച്ചു. ഏപ്രിൽ 2 ന് ആരംഭിച്ച സമ്മേളനം സിഐടിയു അഖിലേന്ത്യാ പ്രസിഡൻ്റ് ഡോ.കെ.ഹേമലത ഉദ്ഘാടനം ചെയ്തു. പ്രസിഡൻ്റ് അനിമേഷ് മിത്ര അദ്ധ്യക്ഷനായി. ബിഎസ്എൻഎൽ ഉൾപ്പെടെയുള്ള പൊതുമേഖലാ സ്ഥാപനങ്ങളെ ഇല്ലായ്മ ചെയ്യാനുള്ള കേന്ദ്ര സർക്കാർ നയത്തിനെതിരെ തൊഴിലാളികളുടെ ഐക്യം ശക്തിപ്പെടുത്തണമെന്ന് ഡോ.ഹേമലത ആവശ്യപ്പെട്ടു. ഉദ്ഘാടന സമ്മേളനത്തിൽ ടേഡ് യൂണിയൻ ഇൻ്റർനാഷണൽ പ്രതിനിധി എർഡം ഇലാമി,…

പത്താമത് അഖിലേന്ത്യാ സമ്മേളനം

BSNL എംപ്ലോയീസ് യൂണിയൻ പത്താമത് അഖിലേന്ത്യാ സമ്മേളനം 2.4.2022 ന് ഗോഹട്ടിയിൽ ആരംഭിക്കും. 4.4.2022 ന് സമാപിക്കും. സമ്മേളനം CITU അഖിലേന്ത്യാ പ്രസിഡൻ്റ് സ.കെ.ഹേമലത ഉദ്ഘാടനം ചെയ്യും.

സ്വീകരണം നല്കി

BSNL എംപ്ലോയീസ് യൂണിയൻ സംസ്ഥാന സെക്രട്ടറിയായി തെരെഞ്ഞെടുക്കപ്പെട്ട സ.എം.വിജയകുമാറിനും വൈസ് പ്രസിഡൻ്റ് സ.വി.ഭാഗ്യലക്ഷ്മിക്കും അസിസ്റ്റൻ്റ് സർക്കിൾ സെക്രട്ടറി സ.കെ.വി.ജയരാജനും കോഴിക്കോട്ട് സ്വീകരണം നൽകി. BSNLEU-AIBDPA-CCLU കോ ഓർഡിനേഷൻ കമ്മറ്റിയാണ് സ്വീകരണമൊരുക്കിയത്. CITU സംസ്ഥാന വൈസ് പ്രസിഡൻ്റ് സ.ടി.പി.രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. CCWF അഖിലേന്ത്യാ പ്രസിഡൻ്റ് വി.എ.എൻ.നമ്പൂതിരി, SNEA അഖിലേന്ത്യാ വർക്കിങ് കമ്മിറ്റി അംഗം സ.കെ.സുധീർ, AIGTEOA ജില്ലാ സെക്രട്ടറി സ.സമൽ പ്രസാദ്, SEWA…

ബിഎസ്എൻഎൽ മേഖലയിൽരണ്ടാം ദിവസവും പണിമുടക്ക് പൂർണ്ണം

കേന്ദ്ര സർക്കാരിൻ്റെ ജനവിരുദ്ധ പൊതുമേഖലാ വിരുദ്ധ നയങ്ങൾക്കെതിരെ കേന്ദ്ര ട്രേഡ് യൂണിയനുകളും സ്വതന്ത്ര ഫെഡറേഷനുകളും കേന്ദ്ര സംസ്ഥാന ജീവനക്കാരുടെ സംഘടനകളും ആഹ്വാനം ചെയ്ത ദ്വിദിന പണിമുടക്ക് രണ്ടാം ദിവസവും ബിഎസ്എൻഎൽ മേഖലയിൽ വൻ വിജയമായി മാറി. എല്ലാ ഓഫീസുകളും/എക്സ്ചേഞ്ചുകളും കസ്റ്റമർ സർവീസ് സെൻ്ററുകളും പൂർണ്ണമായും അടഞ്ഞുകിടന്നു. 95 ശതമാനം നോൺ എക്സിക്യൂട്ടീവ് ജീവനക്കാരും പണിമുടക്കിൽ അണിനിരന്നു. പണിമുടക്കിയ ജീവനക്കാർ ഓഫീസ്/എക്സ്ചേഞ്ചുകൾക്ക് മുൻപിൽ പ്രകടനവും…

പണിമുടക്ക് ബിഎസ്എൻഎൽ മേഖലയിൽ പൂർണ്ണം

രാജ്യത്തെ സംരക്ഷിക്കുക ജനങ്ങളെ സംരക്ഷിക്കുക എന്ന മുദ്രാവാക്യം ഉയർത്തി കേന്ദ്ര ട്രേഡ് യൂണിയനുകളും സ്വതന്ത്ര ഫെഡറേഷനുകളും ആഹ്വാനം ചെയ്ത ദ്വിദിന പണിമുടക്കിൽ ബിഎസ്എൻഎൽ ജീവനക്കാരും അണിനിരന്നു. 4ജി സേവനം ആരംഭിക്കാൻ അനുവദിക്കുക, നാഷണൽ മോണിട്ടൈസേഷൻ പൈപ്പ്‌ലൈൻ പദ്ധതിയിലൂടെ ബിഎസ്എൻഎല്ലിൻ്റെ ടവറുകളും ഒപ്റ്റിക്കൽ ഫൈബറും വിൽക്കുവാനുള്ള നീക്കം ഉപേക്ഷിക്കുക, ജീവനക്കാരുടെ ശമ്പള പരിഷ്ക്കരണവും, പെൻഷൻകാരുടെ പെൻഷൻ പരിഷ്ക്കരണവും നടപ്പാക്കുക, കരാർ തൊഴിലാളികളുടെ വേതന കുടിശ്ശിക…

MTNL ഐസിയുവിലാണ്, എപ്പോൾ വേണമെങ്കിലും മരണം സംഭവിക്കാം – ശ്രീ പി.കെ. പുർവാർ, CMD BSNL – എന്നാൽ ഈ MTNL ഉം, BBNL ഉം BSNL ൽ ലയിപ്പിക്കാൻ സർക്കാർ നീക്കം.

MTNL ഐസിയുവിലാണെന്നും ഏത് സമയവും മരണം സംഭവിക്കാമെന്നും MTNL ൻ്റെ കൂടി CMD ആയിട്ടുള്ള BSNL CMD ശ്രീ.പി.കെ.പുർവാർ പ്രസ്താവിക്കുന്നു. MTNL ൽ ഏത് സമയവും ഒരു ദുരന്തം സംഭവിക്കാൻ സാദ്ധ്യത ഉണ്ടെന്നും പൂർവർ അറിയിക്കുന്നു. MTNL ൻ്റെ കടം 26,000 കോടി രൂപയാണെന്നും എന്നാൽ അതിൻ്റെ വരുമാനം പ്രതിവർഷം 1,300 കോടി രൂപ മാത്രമാണെന്നും പലിശ ഇനത്തിൽ മാത്രം അടയ്‌ക്കേണ്ട തുക…

© BSNL EU Kerala