അഖിലേന്ത്യാ സമ്മേളനം – കോയമ്പത്തൂർ

പൊതുമേഖലാ സ്ഥാപനങ്ങളെ തകർക്കുന്ന കേന്ദ്രസർക്കാർ നയത്തിനെതിരെയും ബിഎസ്എൻഎല്ലിനെ സംരക്ഷിക്കാനും യോജിച്ച പ്രക്ഷോഭം വളർത്തിയെടുക്കാൻ ബിഎസ്എൻഎൽ എംപ്ലോയീസ് യൂണിയൻ മുൻകൈയെടുക്കുമെന്ന് അഖിലേന്ത്യാ സമ്മേളനം പ്രഖ്യാപിച്ചു . ബിഎസ്എൻഎല്ലിനെ സംരക്ഷിക്കാനും ശമ്പള പരിഷ്ക്കരണം ഉൾപ്പെടെയുള്ള ജീവനക്കാരുടെ അവകാശങ്ങൾ നേടിയെടുക്കാനും തുടർ പ്രക്ഷോഭങ്ങൾക്ക് ആഹ്വാനം ചെയ്തുകൊണ്ട് ജൂലൈ 22, 23 തിയ്യതികളിൽ കോയമ്പത്തൂരിൽ നടന്ന അഖിലേന്ത്യാ സമ്മേളനം സമാപിച്ചു.ജൂലൈ 22ന് രാവിലെ 9 മണിക്ക് അഖിലേന്ത്യാ പ്രസിഡൻ്റ് അനിമേഷ് മിത്ര ദേശീയ പതാകയും അസിസ്റ്റൻ്റ് ജനറൽ സെക്രട്ടറി പി. സമ്പത്ത് റാവു […]

സ. വി എസ് അച്യുതാനന്ദൻ അന്തരിച്ചു – ആദരാഞ്ജലികൾ

മുതിർന്ന കമ്യൂണിസ്റ്റ് നേതാവും മുൻമുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായിരുന്നവി എസ് അച്യുതാന്ദൻ (102) അന്തരിച്ചു. വി എസ് എന്ന രണ്ടക്ഷരത്തിലൂടെ മലയാളിയുടെ മനസിൽ വിപ്ലവ വെളിച്ചമായി പതിഞ്ഞ ജനകീയ നേതാവ് ഇനി ജനമനസ്സിൽ. ദേഹാസ്വാസ്ഥ്യത്തെതുടർന്ന് കഴിഞ്ഞ മാസം 23 നാണ് തിരുവനന്തപുരത്ത് ആശുപത്രിയിൽ വി എസിനെ പ്രവേശിപ്പിച്ചത്. തിങ്കളാഴ്‌ച (21-07-2025) വൈകുന്നേരം 3.20 ഓടെയാണ് മരണം. കേരള മുഖ്യമന്ത്രിയായും പ്രതിപക്ഷ നേതാവുമായി പ്രവർത്തിച്ച വി എസ് ഏഴു തവണ നിയമസഭാംഗമായി തെരഞ്ഞെടുക്കപ്പെട്ടു. നിരവധി ജനകീയ പോരാട്ടങ്ങൾക്ക് നേതൃത്വം നൽകിയ […]

ശമ്പള പരിഷ്ക്കരണം – നിലവിലെ സ്ഥിതി

ശമ്പള പരിഷ്ക്കരണ സമിതിയുടെ അവസാന യോഗം 30.06.2025 ന് നടന്നപ്പോൾ അടുത്ത യോഗം 14.07.2025 ന് നടത്താൻ തീരുമാനിച്ചിരുന്നു. ശമ്പള പരിഷ്ക്കരണ കരാർ എത്രയും പെട്ടെന്ന് ഒപ്പിടാനുള്ള ശ്രമം എംപ്ലോയീസ് യൂണിയൻ തുടരുകയാണ്. നിലവിൽ നിലനിൽക്കുന്ന തടസ്സങ്ങൾ മാറ്റി ശമ്പള പരിഷ്ക്കരണ കരാർ ഒപ്പിടുന്നതിന് എംപ്ലോയീസ് യൂണിയനും എൻ എഫ് ടി ഇ യും മാനേജ്മെന്റിന് മുമ്പ് ഇനിപ്പറയുന്ന 3 ആവശ്യങ്ങൾ ഉന്നയിച്ചിട്ടുണ്ട്. a) കുറഞ്ഞത് 4 ശമ്പള സ്കെയിലുകൾ വർദ്ധിപ്പിക്കണം (NE-3, NE-8, NE-9. NE-10) […]

ദേശീയ പണിമുടക്ക് : ബിഎസ്എൻഎൽ ജീവനക്കാർ പ്രകടനവും യോഗവും നടത്തി

കേന്ദ്രസർക്കാരിൻ്റെ ജനദ്രോഹ നയങ്ങൾക്കെതിരെയും, ബിഎസ്എൻഎൽ ഉൾപ്പെടെയുള്ള പൊതുമേഖലാസ്ഥാപനങ്ങളെ തകർക്കുന്ന നയങ്ങൾക്കെതിരെയും, തൊഴിലാളിവിരുദ്ധ ലേബർ കോഡുകൾ പിൻവലിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചും ജൂലൈ 9 ന് നടക്കുന്ന ദേശീപണിമുടക്കിൻ്റെ പ്രചരണാർത്ഥം ബിഎസ്എൻഎൽ ജീവനക്കാരും, പെൻഷൻ കാരും, കരാർ തൊഴിലാളികളും സംയുക്തമായി പ്രകടനവും യോഗവും നടത്തി. 

ശമ്പള പരിഷ്ക്കരണം ആവശ്യപ്പെട്ട് 25.06.2025 ന് പ്രതിഷേധ പ്രകടനം

ശമ്പള പരിഷ്ക്കരണം നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് നിരവധി പ്രക്ഷോഭ പരിപാടികൾ ഇതിനകം തന്നെ സംഘടന നടത്തിയിട്ടുണ്ട്. 19.02.2025 ന്, ശമ്പള പരിഷ്ക്കരണത്തിൻ്റെ അനൗപചാരിക യോഗത്തിൽ, അംഗീകൃത യൂണിയനുകൾ പുതിയ ശമ്പള സ്കെയിലുകൾക്കായുള്ള നിർദേശങ്ങൾ നൽകി. ഇത് 2018 ജൂലൈയിൽ അംഗീകരിച്ച ശമ്പള സ്കെയിലുകളെക്കാൾ വളരെ കുറവാണ്. അംഗീകൃത യൂണിയനുകൾ പുതിയ ശമ്പള സ്കെയിലുകൾ നിർദ്ദേശിച്ച ശേഷം നാലു മാസം കഴിഞ്ഞു. എന്നിട്ടും മാനേജ്മെന്റ് ഈ വിഷയത്തിൽ ഒരു നടപടിയും സ്വീകരിച്ചില്ല. വിഷയങ്ങൾ പഠിച്ചു വരുകയാണെന്ന മറുപടിയാണ് നൽകുന്നത്. കഴിഞ്ഞ […]

പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചു

ST വിഭാഗത്തിൽപ്പെട്ട ജീവനക്കാരുടെ വിരമിക്കൽ ആനുകൂല്യങ്ങൾ നിഷേധിച്ച മഹാരാഷ്ട്ര മാനേജ്മെന്റിൻ്റെ നിലപാടിൽ പ്രതിഷേധിച്ച് ദേശവ്യാപകമായി നടത്തിയ പ്രക്ഷോഭത്തിൻ്റെ ഭാഗമായി കേരളത്തിൽ ജില്ലാ കേന്ദ്രങ്ങളിൽ പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചു.

പ്രതിഷേധ പ്രകടനം – 20.05.2025

പൊതു പണിമുടക്കിൻ്റെ മുന്നോടിയായി കേന്ദ്ര ട്രേഡ് യൂണിയനുകളുടെ സംയുക്ത വേദി പ്രതിഷേധ പ്രകടനങ്ങൾ സംഘടിപ്പിക്കാൻ ആഹ്വാനം നൽകിയിരുന്നു. ബിഎസ്എൻഎൽ എംപ്ലോയീസ് യൂണിയൻ സംസ്ഥാന വ്യാപകമായി പ്രതിഷേധ പ്രകടനങ്ങൾ സംഘടിപ്പിച്ചു.