LTC സൗകര്യം ഉടൻ പുനഃസ്ഥാപിക്കുക – LTC സൗകര്യം അനുവദിക്കുന്നതിൽ നില നിൽക്കുന്ന ഇരട്ടത്താപ്പ് അവസാനിപ്പിക്കുക – BSNL എംപ്ലോയീസ് യൂണിയൻ
ബിഎസ്എൻഎൽ ജീവനക്കാർക്ക് എൽടിസി സൗകര്യം നിർത്തലാക്കിയിട്ട് 12 വർഷമായി. തുടക്കത്തിൽ, ഈ സൗകര്യം രണ്ട് വർഷത്തേക്ക് മരവിപ്പിച്ചു. എന്നാൽ പിന്നീട് പുനഃസ്ഥാപിക്കാൻ മാനേജ്മെൻ്റ് തയ്യാറായില്ല. BSNLEU ഉൾപ്പെടെയുള്ള യൂണിയനുകളുടെയും അസോസിയേഷനുകളുടെയും സംയുക്തവേദി നിരവധി തവണ ആവർത്തിച്ച് ആവശ്യപ്പെട്ടിട്ടും മാനേജ്മെൻ്റ് തീരുമാനം പുനപരിശോധിക്കാൻ തയ്യാറായിട്ടില്ല. അതേസമയം എൽടിസി അനുവദിക്കുന്ന കാര്യത്തിൽ ബിഎസ്എൻഎൽ മാനേജ്മെൻ്റ് ഇരട്ടത്താപ്പാണ് സ്വീകരിക്കുന്നത്. ബിഎസ്എൻഎൽ ജീവനക്കാർക്ക് എൽടിസി സൗകര്യം നിഷേധിക്കുമ്പോൾ തന്നെ…
ശമ്പള പരിഷ്ക്കരണ ചർച്ചകളിലെ തടസ്സം നീക്കണം – CMD ഇടപെടണം – BSNLEU – NFTE
ശമ്പള പരിഷ്കരണ ചർച്ചകളിൽ ഉണ്ടായിട്ടുള്ള തടസ്സം നീക്കാൻ വേണ്ട ഇടപെടൽ നടത്തണമെന്ന് BSNLEU,NFTE ജനറൽ സെക്രട്ടറിമാർ സിഎംഡി ബിഎസ്എൻഎല്ലിന് എഴുതിയ കത്തിൽ ആവശ്യപ്പെട്ടു.ശമ്പള പരിഷ്കരണ ചർച്ചയിൽ നിലനിൽക്കുന്ന താഴെ പറയുന്ന കാര്യങ്ങൾ കത്തിൽ സൂചിപ്പിച്ചിട്ടുണ്ട്. (1) 27-07-2018-ന് നടന്ന ശമ്പള പരിഷ്ക്കരണ യോഗത്തിൽ നോൺ എക്‌സിക്യൂട്ടീവ് ജീവനക്കാരുടെ ശമ്പള സ്കെയിലുകളിൽ മാനേജ്മെൻ്റും സംഘടനകളും തമ്മിൽ ധാരണയിലെത്തിയിരുന്നു.എന്നാൽ, പെൻഷൻ സംഭാവനയ്ക്കുള്ള (pension contribution) കമ്പനിയുടെ…
ബഹുമാനപ്പെട്ട കേരള മുഖ്യമന്ത്രി ശ്രീ.പിണറായി വിജയനുമായി സിജിഎംടി ശ്രീ.ബി.സുനിൽകുമാർ കൂടിക്കാഴ്ച്ച നടത്തി. താഴെ പറയുന്ന കാര്യങ്ങളിൽ അനുകൂല തീരുമാനം ഉണ്ടാവണമെന്ന് അഭ്യർത്ഥിച്ചു
1) 4G സാച്ചുറേഷൻ പദ്ധതിയുടെ ഭാഗമായി വനത്തിലും സർക്കാർ ഭൂമിയിലും പ്രവൃത്തികൾ ആരംഭിക്കുന്നതിന് അനുമതി നൽകുക. 2) കേരളത്തിൽ 2000 വൈ-ഫൈ ഹോട്ട്‌സ്‌പോട്ട് സ്ഥാപിക്കുന്നതിനുള്ള നിർദിഷ്ട പ്രോജക്റ്റ് ഗവൺമെൻ്റ് സ്ഥാപനമായ ബിഎസ്‌എൻഎല്ലിന് നൽകുക. ഈ പ്രോജക്റ്റിനായി നിലവിലുള്ള കെ-ഫൈ കോർ ഉപയോഗിക്കാൻ കഴിയുന്നതിനാൽ ചെലവ് ഗണ്യമായി കുറയും. 3) സർക്കാരിൻ്റെ മാനദണ്ഡങ്ങൾക്കനുസൃതമായി കേരളത്തിലെ ജനങ്ങൾക്ക് BSNL FTTH സേവനത്തിൻ്റെ വ്യാപ്തി വർദ്ധിപ്പിക്കാൻ KSEB…
ജോലിക്കിടെ അപകടത്തിൽ മരിച്ച കരാർ തൊഴിലാളിയുടെ കുടുംബത്തിന് 6,96,500 രൂപയും പ്രതിമാസ പെൻഷൻ 18,618 രൂപയും
തമിഴ്‌നാട് സർക്കിളിലെ ട്രിച്ചി ബിഎയിൽ SLA സംവിധാനത്തിൽ കരാർ തൊഴിലാളിയായി ജോലി ചെയ്തിരുന്ന സ.T.ഗുണശീലൻ, 42 വയസ്സ്, 22-06-2020 ന് ഡ്യൂട്ടിയിലിരിക്കെ വൈദ്യുതാഘാതമേറ്റ് സംഭവസ്ഥലത്ത് തന്നെ മരണപ്പെട്ടു. ഭാര്യയും രണ്ട് കുട്ടികളും പ്രായമായ മാതാപിതാക്കളുമുള്ള കുടുംബമാണ്. പോസ്റ്റ്‌മോർട്ടത്തിനു ശേഷം 23 06 2020 ന് മൃതദേഹം സംസ്‌കരിച്ചു. ഔട്ട്‌സോഴ്‌സ് ചെയ്ത കരാർ തൊഴിലാളിയാണെന്ന കാരണത്താൽ ബിഎസ്എൻഎല്ലിൻ്റെ ഒരു ഉദ്യോഗസ്ഥൻ പോലും അദ്ദേഹത്തിൻ്റെ ശവസംസ്‌കാര…
മലപ്പുറം ജില്ലാ സെക്രട്ടറി സഖാവ് വി.പി.അബ്ദുള്ള വിരമിച്ചു.
39 വർഷത്തെ സേവനത്തിനുശേഷം സഖാവ് വി.പി.അബ്ദുള്ള 31-12-2022 ന് സർവീസിൽ നിന്നും വിരമിച്ചു. 1983ല്‍ ടെലിഫോൺ ഓപ്പറേറ്ററായി സുൽത്താൻ ബത്തേരിയിൽ സേവനം ആരംഭിച്ച സഖാവ് നിലമ്പൂർ കസ്റ്റമർ സർവീസ് സെൻ്ററിൽ നിന്നും ഓഫീസ് സൂപ്രണ്ട് ആയാണ് വിരമിച്ചത്. സർവീസിൽ പ്രവേശിച്ച ആദ്യദിവസം മുതൽ തന്നെ സംഘടനയിൽ സജീവമായ അബ്ദുള്ള പിന്നീട് മലപ്പുറം ജില്ലയിലെ പ്രധാന സംഘടനാ പ്രവർത്തകനായി മാറി. EIII യൂണിയൻ്റെയും BSNL…
BEML വില്പന നിർത്തിവെയ്ക്കാൻ ബഹുമാനപ്പെട്ട രാഷ്ട്രപതിക്ക് അയക്കുന്ന ഒരുലക്ഷം ദയാഹർജി ക്യാമ്പയെനിൽ BSNL എംപ്ലോയീസ് യൂണിയനും അണിചേർന്നു.
ഇതോടനുബന്ധിച്ചു നടന്ന ഒപ്പുശേഖരണ പരിപാടി BSNLEU സംസ്ഥാന അസിസ്റ്റൻ്റ് സെക്രട്ടറി സ.കെ.വി.ജയരാജൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡൻ്റ് വി രാധാകൃഷ്ണൻ, സംസ്ഥാന ഓർഗനൈസിംഗ് സെക്രട്ടറി കെ.വി.മധു, ജില്ലാ സെക്രട്ടറി യു.ആർ.രഞ്ജീവ്, ട്രഷറർ എ.പ്രസീല, അസിസ്റ്റൻ്റ് സെക്രട്ടറിമാരായ എസ്.സുനിൽകുമാർ, വി.എൻ.സതീഷ്, ജില്ലാ കമ്മിറ്റി അംഗം എൻ.വി.ഡിബിൻ, ബ്രാഞ്ച് സെക്രട്ടറിമാരായ കെ.പുരുഷോത്തമൻ, ടി.രാധാകൃഷ്ണൻ തുടങ്ങിയവർ പങ്കെടുത്തു.
സ.കെ.ശ്യാമളക്ക് അഭിനന്ദനങ്ങൾ
തലശ്ശേരി ഹെറിറ്റേജ് റൺ 2023 ൽ സീനിയർ വനിതാ വിഭാഗത്തിൽ ഒന്നാം സമ്മാനം നേടിയ സ.കെ.ശ്യാമളക്ക് (ബിഎസ്എൻഎൽ എംപ്ലോയീസ് യൂണിയൻ സർക്കിൾ വൈസ് പ്രസിഡൻ്റ് ) സർക്കിൾ യൂണിയൻ്റെ അഭിനന്ദനങ്ങൾ!
ജില്ലാ പ്രവർത്തക സമിതി യോഗങ്ങൾ
CHQ ൻ്റെ ആഹ്വാനപ്രകാരം മൂന്ന് ജില്ലകളിലായി ജില്ലാ പ്രവർത്തക സമിതി യോഗങ്ങൾ നടത്തി. കൊല്ലം, പാലക്കാട്, കോട്ടയം എന്നിവിടങ്ങളിലാണ് യോഗങ്ങൾ നടന്നത്. സർക്കിൾ സെക്രട്ടറി എം.വിജയകുമാർ കൊല്ലം ജില്ലയിൽ പങ്കെടുത്ത് പ്രശ്നങ്ങൾ വിശദീകരിച്ചു. പാലക്കാട് സർക്കിൾ അസി.സെക്രട്ടറി കെ.വി.ജയരാജൻ വിഷയങ്ങൾ വിശദീകരിച്ചു. കോട്ടയത്ത് സർക്കിൾ ഓർഗനൈസേഷൻ സെക്രട്ടറി മനു ജി പണിക്കർ പങ്കെടുത്ത് ശമ്പള പരിഷ്കരണ വിഷയം ഉൾപ്പെടെയുള്ള കാര്യങ്ങൾ വിശദീകരിച്ചു. കൊല്ലത്ത്…
സി ജി എം ടി യുമായി കൂടിക്കാഴ്ച നടത്തി
പുതുതായി ചുമതലയേറ്റ സി ജി എം ടി ശ്രീ.ബി.സുനിൽ കുമാറുമായി സർക്കിൾ ഭാരവാഹികൾ കൂടിക്കാഴ്ച നടത്തി. 4 ജി ഉൾപ്പെടെയുള്ള വികസന കാര്യങ്ങൾ, ജീവനക്കാരുടെ വിവിധ പ്രശ്നങ്ങൾ, കരാർ വൽക്കരണത്തിൻ്റെ ഭാഗമായി കരാർ തൊഴിലാളികൾ നേരിടുന്ന വിവിധ വിഷയങ്ങൾ എന്നിവ കൂടിക്കാഴ്ചയിൽ സംഘടനാ ഭാരവാഹികൾ ഉന്നയിച്ചു. മാനേജ്മെൻ്റും തൊഴിലാളി സംഘടനകളും തമ്മിലുള്ള ആശയ വിനിമയം മെച്ചപ്പെടുത്തണമെന്ന് നാം ആവശ്യപ്പെട്ടു. ഇത്തരം കാര്യങ്ങളിൽ അനുകൂല…
സ്ത്രീകൾക്ക് തൊഴിലിടങ്ങളിൽ സംരക്ഷണം ഉറപ്പാക്കുക
ബിഎസ്എൻഎൽ മേഖലയിൽ ജോലി ചെയ്യുന്ന സ്ത്രീ ജീവനക്കാർക്ക് മതിയായ സുരക്ഷ ഉറപ്പു വരുത്തണമെന്നും സ്ത്രീകൾക്കെതിരായ അതിക്രമം തടയാനുള്ള നിയമം ഫലപ്രദമായി നടപ്പാക്കണമെന്നും കന്യാകുമാരിയിൽ നടന്ന ബിഎസ്എൻഎൽ മഹിളാ ജീവനക്കാരുടെ അഖിലേന്ത്യാ കൺവെൻഷൻ ആവശ്യപ്പെട്ടു. ബിഎസ്എൻഎൽ വികസനത്തിനായുള്ള പ്രഖ്യാപനങ്ങൾ പ്രാവർത്തികമാക്കാൻ ഉടൻ 4ജി സേവനം ആരംഭിക്കാൻ നടപടി സ്വീകരിക്കണമെന്നും കൺവെൻഷൻ കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടു.കൺവെൻഷൻ സിഐടിയു ദേശീയ സെക്രട്ടറി എ.ആർ.സിന്ധു ഉദ്ഘാടനം ചെയ്തു. ബിഎസ്എൻഎൽ…