കമ്പനിയുടെ സാമ്പത്തിക പ്രതിസന്ധിയാണ് BSNL ജീവനക്കാരുടെ ശമ്പള പരിഷ്കരണത്തിന് തടസ്സം – ബഹുമാനപ്പെട്ട മന്ത്രി ശ്രീ ജ്യോതിരാദിത്യ സിന്ധ്യ

ശമ്പള പരിഷ്കരണ പ്രശ്നം പരിഹരിക്കാനും അതുവഴി സ്റ്റാഗ്നേഷൻ അനുഭവിക്കുന്ന ജീവനക്കാരുടെ പ്രശ്നത്തിന് പരിഹാരം കാണാനും ബിഎസ്എൻഎൽഇയു എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ട്. ഈ വർഷം ഫെബ്രുവരി 16ന് ശമ്പള പരിഷ്കരണം പ്രധാന വിഷയമായി ഉന്നയിച്ചു കൊണ്ട് BSNLEU രാജ്യവ്യാപകമായി ഒരു ദിവസത്തെ പണിമുടക്ക് സംഘടിപ്പിച്ചു. എന്നിട്ടും പ്രശ്നം പരിഹരിക്കാൻ കഴിഞ്ഞിട്ടില്ല. ശമ്പള പരിഷ്‌കരണ പ്രശ്‌നം പരിഹരിക്കപ്പെടാത്തതിൻ്റെ ഉത്തരവാദിത്തം എംപ്ലോയീസ് യൂണിയനാണെന്ന പ്രചരണം ചില തൽപ്പര…

ഏകീകൃത പെൻഷൻ പദ്ധതി (UPS) – എന്താണ് അർത്ഥമാക്കുന്നത് ?

പുതിയ പെൻഷൻ പദ്ധതി എന്നറിയപ്പെടുന്ന ദേശീയ പെൻഷൻ പദ്ധതി (NPS) നടപ്പിലാക്കിയത് മുതൽ, പഴയ പെൻഷൻ പദ്ധതി (OPS) പുനഃസ്ഥാപിക്കുന്നതിനായി കേന്ദ്രസർക്കാർ ജീവനക്കാർ നിരന്തരമായി ശബ്ദമുയർത്തുകയാണ്. ഇതുമായി ബന്ധപ്പെട്ട് നിരവധി സമരങ്ങളും മറ്റ് പ്രക്ഷോഭങ്ങളും സംഘടിപ്പിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് 24-08-2024-ന് കേന്ദ്രമന്ത്രിസഭ ഏകീകൃത പെൻഷൻ പദ്ധതി (UPS) എന്ന മറ്റൊരു പെൻഷൻ പദ്ധതിക്ക് അംഗീകാരം നൽകിയത്. പഴയ പെൻഷൻ സ്കീമിന് കീഴിൽ (OPS)…

കോട്ടയം ജില്ലാ സമ്മേളനം

ബിഎസ്എൻഎൽ എംപ്ലോയീസ് യൂണിയന്റെ 12-ാമതു  കോട്ടയം ജില്ലാ സമ്മേളനം  കോട്ടയത്തു നടന്നു. താരാപദ ഭവനിൽ തയ്യാറാക്കിയ  ടി പി അനൂപ് കുമാർ നഗറിൽ  സിഐടിയു ജില്ലാ പ്രസിഡൻ്റ്  അഡ്വ. റജി സക്കറിയ സമ്മേളനം ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡൻ്റ് സാബു ടി കോശിയുടെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിന് ജില്ലാ സെക്രട്ടറി പി എൻ സോജൻ സ്വാഗതം ആശംസിച്ചു. ജിജോമോൻ  ടി കെ രക്തസാക്ഷി …

കൊൽക്കത്തയിലെ ഡോക്ടറുടെ ക്രൂരമായ കൊലപാതകം – പ്രതിഷേധ പ്രകടനം – 20-08-2024

ആഗസ്റ്റ് 9 ന് കൊൽക്കത്ത ആർ ജി കാർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഒരു ഡോക്ടർ കൂട്ടബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ടത് രാജ്യത്തെയാകെ ഞെട്ടിച്ച സംഭവമാണ്. എല്ലാ കുറ്റവാളികളെയും അറസ്റ്റ് ചെയ്യണമെന്നും സ്ത്രീകൾക്ക് സുരക്ഷ ഉറപ്പാക്കണമെന്നും ആവശ്യപ്പെട്ട് ആർജി കാർ ആശുപത്രിയിലെ ഡോക്ടർമാരും ജീവനക്കാരും തുടർച്ചയായി പ്രക്ഷോഭത്തിലാണ്. രാജ്യത്തുടനീളം വിവിധ പ്രതിഷേധ പരിപാടികളാണ് സംഘടിപ്പിക്കുന്നത്. ആഗസ്റ്റ് 14ന് രാത്രി കൊൽക്കത്തയിൽ അഭൂതപൂർവമായ രീതിയിൽ സ്ത്രീകൾ…

സിജിഎംടിയുമായി കൂടിക്കാഴ്ച്ച

സർക്കിൾ സെക്രട്ടറി എം.വിജയകുമാർ, അസിസ്റ്റൻ്റ് സർക്കിൾ സെക്രട്ടറി അജിത് ശങ്കർ, വൈസ് പ്രസിഡണ്ട് ആർ ബാലചന്ദ്രൻ നായർ എന്നിവർ 13-08-2024 ന് ചീഫ് ജനറൽ മാനേജർ ശ്രീ ബി.സുനിൽകുമാറുമായി കൂടിക്കാഴ്ച നടത്തി. സ്വകാര്യ ടെലികോം കമ്പനികൾ നിരക്ക് വർദ്ധിപ്പിച്ചതിനെ തുടർന്ന് കേരള സർക്കിൾ ജൂലൈ മാസം ഒരു ലക്ഷം മൊബൈൽ കണക്ഷൻ നൽകിയതായി സിജിഎംടി അറിയിച്ചു. ജൂലൈ മാസത്തിൽ 5 കോടി രൂപ…

ഓൾ യൂണിയൻസ്/ അസോസിയേഷൻസ് യോഗം ശമ്പള പരിഷ്കരണ പ്രശ്നം പരിഹരിക്കുന്നതിന് ശക്തമായ നടപടി സ്വീകരിക്കാൻ തീരുമാനിച്ചു

ജീവനക്കാരുടെ ഏറ്റവും പ്രധാന പ്രശ്‌നമായ ശമ്പള പരിഷ്‌കരണം പരിഹരിക്കുന്നതിനുള്ള വഴികളെക്കുറിച്ചും മാർഗങ്ങളെക്കുറിച്ചും ചർച്ച ചെയ്യുന്നതിനായി എല്ലാ യൂണിയനുകളുടെയും അസോസിയേഷനുകളുടെയും യോഗം ഇന്ന് ന്യൂഡൽഹിയിലെ AIGETOA ഓഫീസിൽ ചേർന്നു. ഈ യോഗത്തിൽ BSNLEU, NFTE, SNEA, AIGETOA, SEWA BSNL, BTEU, AIBSNLEA, FNTO, BSNLMS, AITEEA, ATM BSNL, TEPU, DEWAB തുടങ്ങിയ സംഘടനകളിലെ ഭാരവാഹികൾ പങ്കെടുത്തു. എൻഎഫ്ടിഇ ജനറൽ സെക്രട്ടറി ചന്ദേശ്വർ…

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒരു ദിവസത്തെ ശമ്പളം നൽകും

വയനാട്ടിലെ ദുരിതാശ്വാസ പുനരധിവാസ പ്രവർത്തനങ്ങൾക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒരു ദിവസത്തെ ശമ്പളം നൽകുന്നതിന് സന്നദ്ധരായി കേരളത്തിലെ ബിഎസ്എൻഎൽ ജീവനക്കാർ. ഓഗസ്റ്റ് മാസത്തിലെ തങ്ങളുടെ ഒരു ദിവസത്തെ ശമ്പളം പിടിച്ചു ദുരിതാശ്വാസ നിധിയിലേക്ക് നൽകാൻ ജീവനക്കാരുടെ സംഘടനകൾ തീരുമാനിച്ചു. ഇക്കാര്യം ആവശ്യപ്പെട്ട് കേരളത്തിലെ ബിഎസ്എൻഎൽ ജീവനക്കാരുടെ യൂണിയനുകളുടെയും അസോസിയേഷനുകളുടെയും സംയുക്ത വേദി കേരള സർക്കിൾ ചീഫ് ജനറൽ മാനേജർക്ക് കത്ത് നൽകി.

BSNL 4G വിന്യാസം ഡിസംബർ 2024 ൽ പൂർത്തിയാക്കും – CMD BSNL

ബിഎസ്എൻഎൽഇയു, എൻ എഫ് ടി ഇ നേതാക്കൾ സിഎംഡി ബിഎസ്എൻഎല്ലുമായി നടത്തിയ കൂടിക്കാഴ്ചയിൽ ബിഎസ്എൻഎല്ലിൻ്റെ 4ജി സേവനത്തിൻ്റെ നിലവിലെ അവസ്ഥയെക്കുറിച്ച് അന്വേഷിച്ചു. 2024 ഡിസംബറോടെ BSNL ൻ്റെ 4ജി സേവനം ഉറപ്പാക്കാൻ എല്ലാ ശ്രമങ്ങളും നടക്കുന്നുണ്ടെന്ന് CMD BSNL മറുപടി നൽകി. ബിഎസ്എൻഎല്ലിൻ്റെ വിപണി വിഹിതം 25 ശതമാനമായി ഉയർത്തുകയാണ് തൻ്റെ ലക്ഷ്യമെന്നും ബിഎസ്എൻഎൽ സിഎംഡി വ്യക്തമാക്കി (നിലവിൽ ഇത് 7% ആണ്)….

വയനാടിനൊപ്പം

ഏതൊരു മഹാരക്ഷാപ്രവർത്തനത്തിന്റെയും മുഖ്യധാരയിൽ നിൽക്കുന്ന ഒന്നാണ് വാർത്താവിനിമയം. ചൂരൽമലയിൽ ആകെ ഉള്ള മൊബൈൽ ടവർ ബിഎസ്എൻഎലിൻ്റെതാണ്. ദുരന്തം നടന്നത് അറിഞ്ഞ ഉടൻ അവിടെ എത്തിയ ബിഎസ്എൻഎൽ ജീവനക്കാർവൈദ്യുതി ഇല്ലാത്തത് കാരണം, ആദ്യ പടിയായിത്തന്നെ ജനറേറ്ററിന് ആവശ്യമായ ഡീസൽ അറേഞ്ച് ചെയ്തു… കൂടുതൽ കോളുകൾ കൈകാര്യം ചെയ്യാൻ ആവശ്യമായ കപ്പാസിറ്റി കൂട്ടൽ അടുത്ത പടിയായി ആ ദിവസം തന്നെ ചെയ്തു തീർക്കാനും കഴിഞ്ഞു ചൂരൽമല,…

© BSNL EU Kerala