ശമ്പള പരിഷ്‌ക്കരണം ഉടൻ നടപ്പിലാക്കുക – ബിഎസ്എൻഎൽ എംപ്ലോയീസ് യൂണിയൻ ജില്ലാ സമ്മേളനം
ബിഎസ്എൻഎൽ എംപ്ലോയീസ് യൂണിയൻ തിരുവനന്തപുരം ജില്ലാ സമ്മേളനം പി & ടി ഹൗസിൽ (സി.സന്തോഷ്‌കുമാർ & സനൽകുമാർ നഗർ) സിഐടിയു ജില്ലാ പ്രസിഡന്റ് കെ.എസ്.സുനിൽകുമാർ ഉദ്‌ഘാടനം ചെയ്തു. ശമ്പള പരിഷ്‌ക്കരണം നടപ്പിലാക്കുക, സർവീസ് മെച്ചപ്പെടുത്തുക, തൊഴിലാളി വിരുദ്ധ നടപടികൾ അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ സമ്മേളനത്തിൽ ഉന്നയിച്ചു. പ്രസിഡന്റ് ആർ.രാജേഷ്‌കുമാർ അദ്ധ്യക്ഷനായിരുന്നു. ബിഎസ്എൻഎൽ എംപ്ലോയീസ് യൂണിയൻ അഖിലേന്ത്യാ പ്രസിഡന്റ് എം.വിജയകുമാർ പ്രതിനിധി സമ്മേളനം ഉദ്‌ഘാടനം…
സർക്കിൾ മഹിളാ കമ്മിറ്റി യോഗം 24-09-2 026ന് തൃശൂർ പി & ടി സൊസൈറ്റി ഹാളിൽ നടന്നു. സർക്കിൾ മഹിളാ കമ്മിറ്റി അംഗം ഡി ഗീതമ്മ യോഗത്തിൽ അധ്യക്ഷത വഹിച്ചു. എംപ്ലോയീസ് യൂണിയൻ അഖിലേന്ത്യാ പ്രസിഡണ്ട് എം വിജയകുമാർ യോഗം ഉദ്ഘാടനം ചെയ്തു. സർക്കിൾ സെക്രട്ടറി പി എസ് അജിത്ത് ശങ്കർ, സർക്കിൾ പ്രസിഡണ്ട് ബീനാ ജോൺ എന്നിവർ യോഗത്തെ അഭിവാദ്യം ചെയ്ത്…
ഓൾ യൂണിയൻസ് ആൻഡ് അസോസിയേഷൻസ് ഓഫ് ബിഎസ്‌എൻഎൽ ന്റെ ആഭിമുഖ്യത്തിൽ 01.01.2017 മുതൽ ലഭിക്കാനുള്ള ശമ്പള പരിഷ്കരണം ഉടൻ നടപ്പിലാക്കണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് അഖിലേന്ത്യാ വ്യാപകമായി 25/09/2026 ന് നടത്താൻ ആഹ്വാനം ചെയ്ത ധർണ കേരളത്തിൽ ജില്ലാ കേന്ദ്രങ്ങളിൽ സംഘടിപ്പിച്ചു.
3rd PRC നടപ്പാക്കണമെന്ന ആവശ്യവുമായി AUAB ആദ്യഘട്ട പ്രക്ഷോഭ പരിപാടികൾ പ്രഖ്യാപിച്ചു. ഇതിന്റെ ഭാഗമായി 25.09.2026-ന് Lunch Hour Demonstration, 28.09.2026-ന് Twitter Campaign, 01.10.2026-ന് Hunger Strike, 06.10.2026-ന് Twitter Campaign എന്നിവ സംഘടിപ്പിക്കും. 25.09.2026-ലെ Lunch Hour Demonstration വിജയകരമാക്കുന്നതിനായി പരമാവധി ജീവനക്കാരുടെ പങ്കാളിത്തം ഉറപ്പാക്കാനും AUAB ഘടക സംഘടനകളുമായി ഏകോപിച്ച് പ്രവർത്തിക്കാനും ആഹ്വാനം ചെയ്തു. Circle, BA തലങ്ങളിൽ…
1968 സെപ്തംബർ 19- ഇന്ത്യൻ തൊഴിലാളിവർഗ്ഗ പ്രസ്ഥാനത്തിന്റെ ചരിത്രത്തിലെ മറക്കാനാവാത്ത ദിനമാണ്. ആവശ്യാധിഷ്ഠിത മിനിമം വേതനം ഉൾപ്പെടെയുള്ള ന്യായമായ ആവശ്യങ്ങൾ നേടിയെടുക്കുന്നതിനായി കേന്ദ്രസർക്കാർ ജീവനക്കാർ നടത്തിയ ഐതിഹാസിക പണിമുടക്കിന്റെ ഓർമ്മ ദിനമാണത്.ജീവനക്കാരുടെ ന്യായമായ ആവശ്യങ്ങൾ ചർച്ച ചെയ്ത് പരിഹരിക്കുന്നതിന് പകരം, അന്നത്തെ കേന്ദ്ര സർക്കാർ സമരത്തെ അടിച്ചമർത്താനാണ് തീരുമാനിച്ചത്. അറസ്റ്റ്, സസ്പെൻഷൻ, പിരിച്ചുവിടൽ തുടങ്ങിയ കടുത്ത നടപടികൾ സ്വീകരിച്ചു. 17 സഖാക്കൾ രക്തസാക്ഷികളായി….