ബിഎസ്എൻഎല്ലിനോട് വിദേശ കമ്പനികളുടെ സഹായം തേടാൻ പാർലമെൻ്ററി കമ്മിറ്റി.
4ജി സേവനം നൽകുന്നതിൽ കമ്പനി നേരിടുന്ന പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിന് വിദേശ കമ്പനികളുടെ സഹായം സ്വീകരിക്കാൻ പൊതുമേഖലാ സ്ഥാപനങ്ങളുടെ പാർലമെൻ്ററി സമിതി ബിഎസ്എൻഎല്ലിന് നിർദ്ദേശം നൽകി. ടിസിഎസ് എന്ന ഇന്ത്യൻ കമ്പനിയാണ് ബിഎസ്എൻഎല്ലിന് 4ജി ഉപകരണങ്ങൾ നൽകുന്നത്. ആകെയുള്ള ഒരു ലക്ഷം ടവറുകളിൽ 62,000 ടവറുകളും ഇതിനകം സ്ഥാപിച്ച് കഴിഞ്ഞു. എന്നാൽ, ഉപഭോക്താക്കൾ വളരെയധികം പ്രശ്‌നങ്ങൾ നേരിടുന്നു, മാത്രമല്ല തൃപ്തികരമായ 4ജി സേവനം ലഭിക്കുന്നില്ല. ഈ പ്രശ്‌നങ്ങൾ മറികടക്കാൻ വിദേശ കമ്പനികളുടെ സഹായം തേടാൻ ബിഎസ്എൻഎല്ലിന് പാർലമെൻ്ററി കമ്മിറ്റി നിർദേശം നൽകിയിട്ടുണ്ട്. തുടക്കത്തിൽ, നോക്കിയ, എറിക്സൺ, സാംസങ് തുടങ്ങിയ വിദേശ കമ്പനികളിൽ നിന്ന് 4ജി ഉപകരണങ്ങൾ വാങ്ങാൻ ബിഎസ്എൻഎൽ ആഗ്രഹിച്ചിരുന്നു. എന്നാൽ, ഇന്ത്യൻ കമ്പനിയിൽ നിന്ന് മാത്രം 4ജി ഉപകരണങ്ങൾ വാങ്ങാൻ സർക്കാർ ബിഎസ്എൻഎല്ലിനെ നിർബന്ധിച്ചു. ഇപ്പോൾ, ഇന്ത്യൻ കമ്പനി വിതരണം ചെയ്യുന്ന ഉപകരണങ്ങളുടെ പ്രശ്‌നങ്ങൾ മറികടക്കാൻ, വിദേശ കമ്പനികളുടെ സഹായം സ്വീകരിക്കാൻ പാർലമെൻ്ററി കമ്മിറ്റി ബിഎസ്എൻഎല്ലിന് നിർദ്ദേശം നൽകിയിരിക്കുന്നു.
[ഉറവിടം: TELECOMTALK ഡിസംബർ, 19, 2024]