സെപ്തംബറിലും ബിഎസ്എൻഎല്ലിന് 23,33,458 ഉപഭോക്താക്കളെ നഷ്ടം
സെപ്തംബർ മാസത്തെ ട്രായ് റിപ്പോർട്ടിലും ബിഎസ്‌എൻഎല്ലിന് നഷ്ടം മാത്രം. ട്രായ് പുറത്തുവിട്ട കണക്കുകൾ പ്രകാരം, 2023 സെപ്തംബറിൽ ബിഎസ്എൻഎല്ലിന് 23,33,458 ഉപഭോക്താക്കളെ കൂടി നഷ്ടപ്പെട്ടു. നിലവിലെ വയർലെസ് മാർക്കറ്റ് ഷെയർ 8.14 % മാത്രം. 2023 സെപ്തംബറിൽ റിലയൻസ് ജിയോ 34,75,488 ഉപഭോക്താക്കളെയും എയർടെൽ 13,20,256 ഉപഭോക്താക്കളെയും പുതുതായി ചേർത്തു. ഈ കാലയളവിൽ വോഡഫോൺ ഐഡിയയ്ക്ക് 7,49,941 ഉപഭോക്താക്കളെ നഷ്ടപ്പെട്ടു. വയർലൈൻ മേഖലയിലും 81000 ബിഎസ്എൻഎൽ വരിക്കാർ കുറഞ്ഞു. ബിഎസ്എൻഎല്ലിന് 4ജി നിഷേധിക്കുന്ന കേന്ദ്രസർക്കാർ സമീപനമാണ് ഇന്നത്തെ അവസ്ഥയ്ക്ക് കാരണം.
Categories
Recent Posts
- സർക്കിൾ പ്രവർത്തക സമിതി യോഗം (ഓൺലൈൻ)
- IDA വിഷയത്തിലെ ഏറ്റവും പുതിയ സ്ഥിതിയനുസരിച്ചു – AUAB നടത്താനിരുന്ന ‘Protest Chain’ പരിപാടി മാറ്റിവച്ചു. പരിഷ്കരിച്ച DPE ഉത്തരവിന്റെ പകർപ്പ് ഇതോടൊപ്പം ചേർക്കുന്നു.
- അർഹമായ IDA ഉടൻ അനുവദിക്കുക. AUAB യുടെ നേതൃത്വത്തിൽ 20-04-2026 ന് നടന്ന പ്രതിഷേധ പ്രകടനം
- എം വിജയകുമാർ ഇന്ന് വിരമിക്കുന്നു
- അഖിലേന്ത്യാ പ്രവർത്തക സമിതി യോഗം -മംഗലാപുരം

