കരാർ തൊഴിലാളികളെ വ്യാപകമായി പിരിച്ചു വിടുന്നത് അവസാനിപ്പിക്കുക, മിനിമം വേതനം ഉറപ്പു വരുത്തുക, ഇപിഎഫ്, ഇഎസ്ഐ ഉൾപ്പെടെ സാമൂഹ്യ സുരക്ഷ ഉറപ്പുവരുത്തുക, ടിഎസ്എം ജീവനക്കാർക്ക് പ്രസിഡൻസ്യൽ ഉത്തരവ് നൽകുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് BSNL കാഷ്വൽ & കോൺട്രാക്ട് വർക്കേഴ്സ് ഫെഡറേഷൻ്റെ ആഹ്വാനപ്രകാരം 20-7-2023 ന് പ്രതിഷേധ ദിനം ആചരിച്ചു.

കോഴിക്കോട്: GMT ഓഫീസിന് മുമ്പിൽ പ്രതിഷേധ പ്രകടനവും ജനറൽ മാനേജർക്ക് മെമ്മോറാണ്ടം സമർപ്പിക്കുകയും ചെയ്തു. പരിപാടി BSNLEU ജില്ലാ സെക്രട്ടറി പി.പി.സന്തോഷ് കുമാർ ഉദ്ഘാടനം ചെയ്തു. എം.സുരേഷ് കുമാർ (CCLU) സ്വാഗതം ആശംസിച്ചു. സി.ടി.ഷിജിൻദാസ് (CCCU) അദ്ധ്യക്ഷത വഹിച്ചു. BSNLEU സംസ്ഥാന വൈസ് പ്രസിഡണ്ട് കെ.രേഖ, എൻ.സുരേഷ് (CCLU) എന്നിവർ അഭിവാദ്യം ചെയ്ത് സംസാരിച്ചു. CCLU സഖാക്കൾക്ക് പുറമേ BSNLEU നേതാക്കളും പ്രവർത്തകരും പരിപാടിയിൽ പങ്കെടുത്തു.

തിരുവനന്തപുരം: തിരുവനന്തപുരം ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ പി.ജി.എം.റ്റി ഓഫീസിനു മുമ്പിൽ പ്രതിഷേധ പ്രകടനവും യോഗവും സംഘടിപ്പിച്ചു. സിസിഎൽയു ജില്ലാ പ്രസിഡന്റും എംപ്ലോയീസ് യൂണിയൻ തിരുവനന്തപുരം ജില്ലാ സെക്രട്ടറിയുമായ ആർ.എസ്.ബിന്നിയുടെ അധ്യക്ഷതയിൽ എഐബിഡിപിഎ അഖിലേന്ത്യാ അസി. ജനറൽ സെക്രട്ടറി ആർ.മുരളീധരൻ നായർ യോഗം ഉദ്ഘാടനം ചെയ്തു. എഐബിഡിപിഎ സംസ്ഥാന അസി.സെക്രട്ടറി സി.സന്തോഷ് കുമാർ അഭിവാദ്യം ചെയ്തു. സിസിഎൽയു ജില്ലാ സെക്രട്ടറി കെ.മുരുകേശൻ നായർ സ്വാഗതവും, ജില്ലാ വൈസ് പ്രസിഡന്റ് അനിൽ കുമാർ നന്ദിയും പറഞ്ഞു.

കണ്ണൂർ: പ്രതിഷേധ പ്രകടനം ബിഎസ്എൻഎൽ എംപ്ലോയീസ് യൂണിയൻ അഖിലേന്ത്യ ഓർഗനൈസിങ് സെക്രട്ടറി പി.മനോഹരൻ ഉദ്ഘാടനം ചെയ്തു. CCLU ജില്ലാ സെക്രട്ടറി കൃഷ്ണൻ, എംപ്ലോയീസ് യൂണിയൻ ജില്ലാ സെക്രട്ടറി പി.വി.രാമദാസൻ എന്നിവർ സംസാരിച്ചു.