ബിഎസ്എൻഎൽ ജീവനക്കാർക്ക് എൽടിസി സൗകര്യം നിർത്തലാക്കിയിട്ട് 12 വർഷമായി. തുടക്കത്തിൽ, ഈ സൗകര്യം രണ്ട് വർഷത്തേക്ക് മരവിപ്പിച്ചു. എന്നാൽ പിന്നീട് പുനഃസ്ഥാപിക്കാൻ മാനേജ്മെൻ്റ് തയ്യാറായില്ല. BSNLEU ഉൾപ്പെടെയുള്ള യൂണിയനുകളുടെയും അസോസിയേഷനുകളുടെയും സംയുക്തവേദി നിരവധി തവണ ആവർത്തിച്ച് ആവശ്യപ്പെട്ടിട്ടും മാനേജ്മെൻ്റ് തീരുമാനം പുനപരിശോധിക്കാൻ തയ്യാറായിട്ടില്ല. അതേസമയം എൽടിസി അനുവദിക്കുന്ന കാര്യത്തിൽ ബിഎസ്എൻഎൽ മാനേജ്മെൻ്റ് ഇരട്ടത്താപ്പാണ് സ്വീകരിക്കുന്നത്. ബിഎസ്എൻഎൽ ജീവനക്കാർക്ക് എൽടിസി സൗകര്യം നിഷേധിക്കുമ്പോൾ തന്നെ ഡിഒടിയിൽ നിന്നും ഡെപ്യൂട്ടേഷനിൽ ബിഎസ്എൻഎല്ലിൽ ജോലി ചെയ്യുന്ന ഓഫീസർമാർക്കും ജീവനക്കാർക്കും മാനേജ്മെൻ്റ് എൽ ടി സി അനുവദിക്കുകയാണ്. ബിഎസ്എൻഎൽ ജീവനക്കാർക്കും എൽടിസി സൗകര്യം പുനഃസ്ഥാപിക്കണമെന്ന് ശക്തമായി ആവശ്യപ്പെട്ട് ബിഎസ്എൻഎൽഇയു സിഎംഡി ബിഎസ്എൻഎല്ലിന് കത്തെഴുതി.