BSNLEU, AIBDPA, BSNL CCWF കോ-ഓർഡിനേഷൻ കമ്മിറ്റി
ബിഎസ്എൻഎൽഇയു, എഐബിഡിപിഎ, ബിഎസ്എൻഎൽസിസിഡബ്ല്യുഎഫ് എന്നിവയുടെ കോർഡിനേഷൻ കമ്മിറ്റി യോഗം (CoC) 2022 ജൂൺ 4 ന് ഓൺലൈനിൽചേർന്നു. താഴെപറയുന്ന സഖാക്കൾ യോഗത്തിൽ പങ്കെടുത്തു.
BSNLEU – പി.അഭിമന്യു, ജോൺ വർഗീസ്
AIBDPA – കെ.ജി.ജയരാജ്,
BSNLCCWF – വി.എ.എൻ.നമ്പൂതിരി, അനിമേഷ് മിത്ര
യോഗത്തിൽ ചെയർമാൻ കെ.ജി.ജയരാജ് അദ്ധ്യക്ഷനായി. കൺവീനർ പി.അഭിമന്യു സ്വാഗതം പറഞ്ഞു.
പ്രധാനപ്പെട്ട പല കാര്യങ്ങളിലും വിശദമായ ചർച്ചകൾ നടന്നു. തീരുമാനങ്ങൾ താഴെപ്പറയുന്നു.
1) നാഷണൽ മോണിറ്റൈസേഷൻ പൈപ്പ്ലൈൻ വിഷയത്തിൽ ജില്ലാ തലത്തിൽ 07-07-2022 ന് ഒരു മനുഷ്യചങ്ങല സംഘടിപ്പിക്കും. ഡിമാൻ്റുകൾ:
a) ബിഎസ്എൻഎല്ലിൻ്റെ 14,917 മൊബൈൽ ടവറുകളും ഒപ്റ്റിക്കൽ ഫൈബറും കൈമാറുന്നത് ഉടൻ നിർത്തുക.
b) നാഷണൽ മോണിറ്റൈസേഷൻ പൈപ്പ് ലൈൻ ഉപേക്ഷിക്കുക.
c) പൊതുമേഖലാ സ്ഥാപനങ്ങളുടെ സ്വകാര്യവൽക്കരണം അവസാനിപ്പിക്കുക.
സമയം സർക്കിൾ തലത്തിൽ തീരുമാനിക്കും. ഒരു ലഘുലേഖ കോർഡിനേഷൻ കമ്മറ്റി തയ്യാറാക്കി നൽകും. സർക്കിൾ തലത്തിൽ പ്രാദേശിക ഭാഷയിൽ നോട്ടീസ് അച്ചടിച്ച് പൊതുജനങ്ങൾക്കിടയിൽ വിതരണം ചെയ്യേണ്ടതാണ്.
2) ഇന്ത്യൻ സ്വാതന്ത്ര്യത്തിൻ്റെ 75-ാം വാർഷികം ആഘോഷിക്കുന്നതിൻ്റെ ഭാഗമായി സെമിനാറുകളും യോഗങ്ങളും സംഘടിപ്പിക്കാൻ തീരുമാനിച്ചു. സ്വാതന്ത്ര്യ സമരത്തിൽ ഇന്ത്യൻ തൊഴിലാളിവർഗം വഹിച്ച പങ്ക് വിശദീകരിക്കണം. 1946 ലെ ചരിത്രപരമായ പി&ടി ജീവനക്കാരുടെ പണിമുടക്ക് നടന്ന ജൂലൈ 11-ന് ആരംഭിച്ച് ആഗസ്റ്റ് 15 ന് അവസാനിക്കുന്ന രീതിയിലാണ് പരിപാടി സംഘടിപ്പിക്കേണ്ടത്.
3) പെൻഷൻ പരിഷ്കരണം ഉൾപ്പെടെയുള്ള ആവശ്യങ്ങൾ ഉന്നയിച്ച് എഐബിഡിപിഎ പ്രക്ഷോഭ പരിപാടികൾക്ക് ആഹ്വാനം ചെയ്തിട്ടുണ്ട്. കോർഡിനേഷൻ കമ്മറ്റിയുടെ എല്ലാ തലത്തിലുള്ള പിന്തുണയും പങ്കാളിത്തവും ഉണ്ടാവണം.
22-06-2022: പ്രകടനം
20-07-2022: ധർണ.
24-08-2022: സഞ്ചാർ ഭവനിലേക്ക് മാർച്ച്.
4) ബിഎസ്എൻഎൽ സിസിഡബ്ല്യുഎഫ് കാഷ്വൽ, കരാർ തൊഴിലാളികളുടെ പ്രശ്നങ്ങൾ ഉയർത്തി പ്രക്ഷോഭ പരിപാടികൾക്ക് ആഹ്വാനം ചെയ്തിട്ടുണ്ട്. കോർഡിനേഷൻ കമ്മറ്റിയുടെ എല്ലാ പിന്തുണയും പങ്കാളിത്തവും ഉണ്ടാവണം.
27-06-2022: എസ്എസ്എ തലത്തിലുള്ള പ്രകടനങ്ങൾ.
30-06-2022: CGM ഓഫീസുകളിൽ പ്രകടനങ്ങൾ.
5) ശമ്പള പരിഷ്കരണം ആവശ്യപ്പെട്ട് AUAB പ്രക്ഷോഭ പരിപാടികൾക്ക് ആഹ്വാനം ചെയ്തിട്ടുണ്ട്. കൂടാതെ ജീവനക്കാരുടെ മറ്റ് പ്രധാന ആവശ്യങ്ങൾ ഉന്നയിയുള്ള പ്രക്ഷോഭവും നടക്കുകയാണ്. ഈ പരിപാടികൾക്കെല്ലാം പൂർണ പിന്തുണ നൽകാൻ കോർഡിനേഷൻ കമ്മറ്റി യോഗം തീരുമാനിച്ചു
Categories
Recent Posts
- ശമ്പള പരിഷ്ക്കരണ ചർച്ചാ സമിതിയിലേക്ക് പുതിയ ചെയർമാനെ നിയമിക്കുക – ബിഎസ്എൻഎൽഇയു
- മൊബൈൽ ഹാൻഡ്സെറ്റുകളുടെ റീഇംബേഴ്സ്മെൻ്റ് – എല്ലാ നോൺ എക്സിക്യൂട്ടീവ് ജീവനക്കാർക്കും അനുവദിക്കണം
- മൊബൈൽ ആപ്പ് വഴി ഹാജർ രേഖപ്പെടുത്തൽ – തൽസ്ഥിതി തുടരാൻ തീരുമാനം
- മുംബൈയിലെയും ഡൽഹിയിലെയും എംടിഎൻഎൽ സേവനങ്ങൾ ബിഎസ്എൻഎൽ ഏറ്റെടുക്കൽ – ഡയറക്ടറുമായുള്ള കൂടിക്കാഴ്ച്ച.
- നോൺ എക്സിക്യൂട്ടീവ് ജീവനക്കാരുടെ ശമ്പളപരിഷ്കരണത്തിൽ നിലനിൽക്കുന്ന തടസ്സം നീക്കുക – ബി.എസ്.എൻ.എൽ.ഇ.യു