ഹത്രാസ് പീഡനം – BSNL ജീവനക്കാർ പ്രതിഷേധിച്ചു

ഉത്തർപ്രദേശിലെ ഹത്രാസിൽ മേൽജാതിക്കാർ ബലാൽസംഗം ചെയ്തും ക്രൂര പീഡനങ്ങൾക്ക് ഇരയാക്കിയും കൊലപ്പെടുത്തിയ ദളിത് പെൺകുട്ടിയുടെ ഘാതകരെ മാതൃകാപരമായി ശിക്ഷിക്കണമെന്നും, ജാതി വർഗ്ഗീയ ക്രിമിനലുകളെ അഴിച്ചുവിട്ട് സ്ത്രീകളുടെയും അധഃസ്ഥിതരുടേയും ജീവിക്കാനുള്ള അവകാശം നിഷേധിക്കുന്ന ഭരണാധികാരികളുടെ നിലപാടിൽ പ്രതിഷേധിച്ചും BSNL ജീവനക്കാർ രാജ്യവ്യാപകമായി BSNL എംപ്ലോയീസ് യൂണിയൻ്റെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനങ്ങൾ സംഘടിപ്പിച്ചു. കേരളത്തിൽ നടന്ന പ്രതിഷേധ പ്രകടനം.

ഒക്ടോബർ 9 ൻ്റെ പ്രതിഷേധ പ്രകടനം വിജയിപ്പിക്കുക

UP യിലെ ഹത്രാസിൽ ദളിത് പെൺകുട്ടിയെ കൂട്ട ബലാൽസംഗം ചെയ്ത് ചുട്ടുകരിച്ച നടപടിയിൽ പ്രതിഷേധിച്ച് രാജ്യവ്യാപകമായി പ്രതിഷേധ പ്രകടനങ്ങൾ സംഘടിപ്പിക്കുവാന്‍ BSNLWWCC അഖിലേന്ത്യാ കമ്മിറ്റി ആഹ്വാനം ചെയ്തിട്ടുണ്ട്. ഒക്ടോബർ 9 ന് എല്ലാ ഓഫീസുകൾ/എക്സ്ചേഞ്ചുകള്‍ക്ക് മുൻപിലും പ്രതിഷേധം രേഖപ്പെടുത്തിക്കൊണ്ടുള്ള പ്ളക്കാർഡുകൾ ഉയർത്തിക്കൊണ്ട് വനിതാ സഖാക്കളുടെ നേതൃത്വത്തിൽ പ്രകടനം സംഘടിപ്പിക്കണം. പരിപാടി വിജയിപ്പിക്കുവാൻ പുരുഷ സഖാക്കളുടെ സഹായവും, പിന്തുണയും, പങ്കാളിത്തവും ഉണ്ടായിരിക്കണം. നിലവിലുള്ള കോവിഡ്19…

BSNL മാനേജ്മെൻ്റിൻ്റെ നെറികെട്ട പ്രവർത്തനം – BSNLEU നാഷണൽ കൗൺസിൽ യോഗം ബഹിഷ്‌കരിച്ചു; യോഗം മാറ്റിവച്ചു.

നാഷണൽ കൗൺസിലിലേക്ക് യൂണിയൻ അംഗങ്ങളെ നോമിനേറ്റ് ചെയ്യുന്ന കാര്യത്തിൽ മാനേജ്മെൻ്റ് സ്വീകരിക്കുന്ന ഇരട്ടത്താപ്പ് നയത്തിൽ പ്രതിഷേധിച്ച് BSNLEU ൻ്റെ 8 അംഗങ്ങളും നാഷണൽ കൗൺസിൽ യോഗം ബഹിഷ്‌കരിച്ചു. നാഷണൽ കൗൺസിൽ രൂപീകരിച്ച നാൾ മുതൽ കൗൺസിലിലേക്ക് യൂണിയൻ അംഗങ്ങൾ അല്ലാത്തവരെ നോമിനേറ്റ് ചെയ്യുവാൻ അനുവദിച്ചിരുന്നു. എന്നാൽ അംഗീകൃത യൂണിയൻ അംഗങ്ങളെ മാത്രമേ കൗൺസിലിലേക്ക് നിർദ്ദേശിക്കാൻ പാടുള്ളൂ എന്ന് മാനേജ്മെൻ്റ് അടുത്ത കാലത്ത് തീരുമാനിച്ചു….

നാഷണൽ കൗൺസിൽ മീറ്റിംഗ് – 07.10.2020 ന് ഓൺലൈനിൽ ചേരുന്നു

മൂന്നാം ശമ്പള പരിഷ്‌ക്കരണം, പ്രൊമോഷൻ പോളിസി, കോവിഡ് 19 – സൗജന്യ ചികിത്സ, 10 ലക്ഷം ഇൻഷുറൻസ് കവറേജ്, ആശ്രിത നിയമനം പുനഃസ്ഥാപിക്കൽ, കരാർ തൊഴിലാളികളുടെ വേതനം, മെഡിക്കൽ ആനുകൂല്യം വെട്ടിക്കുറച്ച നടപടി, JAO, JTO, JE, TT മത്സര പരീക്ഷകൾ, കൃത്യമായ ശമ്പളവിതരണം, TSM സ്ഥിരപ്പെടുത്താൽ/കൂലി വർദ്ധന, VRS എടുത്ത ജീവനക്കാരുടെ വിഷയങ്ങൾ ടെലികോം സർവീസ് തുടങ്ങിയവ കൗൺസിൽ യോഗം ചർച്ച…

ദേശീയ പണിമുടക്ക് – നവംബർ 26

ഇന്ത്യയുടെ രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ നൂറ്റിഅൻപത്തിയൊന്നാം ജന്മദിനത്തിൽ ചേർന്ന കേന്ദ്ര ട്രേഡ് യൂണിയനുകളുടെയും, സ്വതന്ത്ര ഫെഡറേഷനുകളുടേയും സംയുക്ത കൺവെൻഷൻ BJP സർക്കാർ തൊഴിലാളി/ കർഷക/ജനവിരുദ്ധ നയങ്ങൾക്കെതിരെ 2020 നവംബർ 26 ന് പണിമുടക്ക് പ്രഖ്യാപിച്ചു. തൊഴിലാളികളുടെയും കർഷകരുടെയും സാധാരണ ജനങ്ങളുടെയും ജനാധിപത്യ ഭരണഘടനാപരമായ അവകാശങ്ങൾക്ക് നേരെ സർക്കാർ നടത്തുന്ന ആക്രമണത്തെ യോഗം ശക്തമായി അപലപിച്ചു. രാജ്യത്ത് നടക്കുന്ന സംഘടിത/അസംഘടിത തൊഴിലാളികളുടെ പോരാട്ടങ്ങൾക്ക് കൺവെൻഷൻ ഐക്യദാർഢ്യം…

കരിദിനാചരണവും പ്രതിഷേധ പ്രകടനവും

ഇന്ത്യയിലെ 11 കോടി BSNL ഉപഭോക്താക്കൾക്ക് 4ജി നിഷേധിക്കുന്ന കേന്ദ്ര സർക്കാർ/BSNL അധികാരികളുടെ നിലപാടിൽ പ്രതിഷേധിച്ച് BSNL സ്ഥാപകദിനമായ ഒക്ടോബർ 1 BSNL ലെ ആൾ യൂണിയൻസ്/ അസോസിയേഷൻസ് നേതൃത്വത്തിൽ രാജ്യവ്യാപകമായി കരിദിനമായി ആചരിച്ചു.

ഒക്ടോബർ 1 ൻ്റെ നിരാഹാരസമരം ഒഴിവാക്കുക, കരിദിനവും പ്രതിഷേധ പ്രകടനവും വിജയിപ്പിക്കുക

നമ്മുടെ സംസ്ഥാനം അതീവ ഗുരുതരമായ സ്ഥിതി വിശേഷമാണ് ഇപ്പോൾ നേരിടുന്നത്. ആദ്യ ഘട്ടത്തിൽ ഈ മഹാമാരിയെ ഫലപ്രദമായി നിയന്ത്രിച്ച സംസ്ഥാനമാണ് കേരളം. എന്നാൽ ഇപ്പോൾ രോഗികളുടെ എണ്ണത്തിൽ ഭീതി ജനകമായ വളർച്ചയാണ് ഉണ്ടാകുന്നത്. ഇന്നു നാം നേരിടുന്ന ഗുരുതര സാഹചര്യത്തിന്റെ സ്വഭാവം കണക്കിലെടുത്ത് സമരങ്ങളുടെ കാര്യത്തിൽ നിയന്ത്രണങ്ങൾ ആവശ്യമാണെന്നും, ആൾക്കൂട്ട സമരങ്ങൾ ഒഴിവാക്കണമെന്നും 29.09.2020 ൽ മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന എല്ലാ രാഷ്ട്രീയ…

ഒക്ടോബർ 1 ന് കരിദിനവും ഏകദിന നിരാഹാര സത്യാഗ്രഹവും

BSNL 4G ടെൻഡർ റദ്ദുചെയ്‌ത, BSNL വളർച്ചക്ക് മാർഗ്ഗതടസ്സം സൃഷ്ടിക്കുന്ന കേന്ദ്ര സർക്കാർ നടപടിയിൽ പ്രതിഷേധിച്ച് ഒക്ടോബർ 1 ന് കരിദിനവും ഏകദിന നിരാഹാര സത്യാഗ്രഹവും സംഘടിപ്പിക്കുന്നു.

ലോക്ക്ഡൗണൊന്നും അംബാനിക്ക് പ്രശ്നമല്ല: ഓരോ മണിക്കൂറിലും സമ്പാദിച്ചത് 90 കോടി രൂപ

രാജ്യത്തെ ഏറ്റവും സമ്പന്നനായ വ്യക്തിയായ മുകേഷ് അംബാനി ലോക്ക്ഡൗണ്‍ തുടങ്ങിയതുമുതലുള്ള ദിവസങ്ങളില്‍ ഓരോമണിക്കൂറിലും ശരാശരി സമ്പാദിച്ചത് 90 കോടി രൂപ.  തുടര്‍ച്ചയായി ഒമ്പതാമത്തെ വര്‍ഷമാണ് ഏറ്റവും സമ്പന്നനായ ഇന്ത്യക്കാരനായി അദ്ദേഹം തുടരുന്നത്. ഈവര്‍ഷത്തെ ആസ്തിയിലുണ്ടായ വര്‍ധന 2,77,000 കോടി രൂപയാണ്. ഇതോടെ മൊത്തം സമ്പത്ത് 6,58,000 കോടിയായി ഉയര്‍ന്നു. വെല്‍ത്ത് ഹൂറൂണ്‍ ഇന്ത്യ റിച്ച് ലിസ്റ്റ് 2020ലാണ് ഇക്കാര്യമുളളത്.  ലോക്ക്ഡൗണ്‍ കാലയളവില്‍ മറ്റുകമ്പനകള്‍…

© BSNL EU Kerala