25.11.2020 ന് AUAB യുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം

കേന്ദ്ര പൊതുമേഖലാ ജീവനക്കാർക്ക് 2020 ഒക്ടോബർ, 2021 ജനുവരി, ഏപ്രിൽ മാസങ്ങളിൽ ലഭിക്കേണ്ട IDA കേന്ദ്രസർക്കാർ മരവിപ്പിച്ചു. ഇതുമായി ബന്ധപ്പെട്ട ഉത്തരവ് കേന്ദ്ര ഹെവി ഇൻഡസ്ട്രീസ് & പൊതുമേഖലാ മന്ത്രാലയം നവംബർ 19 ന് പുറപ്പെടുവിച്ചു. 2020 ജൂലൈ മുതൽ ലഭിച്ചുകൊണ്ടിരിക്കുന്ന IDA (159.9%)മാത്രമേ 2021 ജൂൺ വരെ ശമ്പളത്തോടൊപ്പം ജീവനക്കാർക്ക് ലഭിക്കുകയുള്ളൂ. 2021 ജൂലൈ മുതൽ IDA കേന്ദ്രസർക്കാർ പുനഃസ്ഥാപിക്കുമ്പോൾ ഒക്ടോബർ,…

പണിമുടക്ക് – കൺവെൻഷൻ

നവംബർ 26 ൻ്റെ പണിമുടക്കിനോടനുബന്ധിച്ച് BSNL ജീവനക്കാരുടെ കൺവെൻഷൻ CITU സംസ്ഥാന സെക്രട്ടറിയും കരകൗശല വികസന കോർപ്പറേഷൻ ചെയർമാനുമായ സ: കെ.എസ്.സുനിൽ കുമാർ ഫേസ്ബുക്ക് ലൈവിലൂടെ ഉദ്ഘാടനം ചെയ്തു. https://m.facebook.com/story.php?story_fbid=2726326751029127&id=100009554875087

കേന്ദ്ര പൊതുമേഖലാ ജീവനക്കാരുടെ 3 ഗഡു DA മരവിപ്പിച്ചു

BSNL ഉൾപ്പടെയുള്ള കേന്ദ്ര പൊതുമേഖലാ ജീവനക്കാർക്ക് 01.10.2020, 01.01.2021, 01.04.2021 ലഭിക്കേണ്ട IDA മരവിപ്പിച്ചുകൊണ്ട് കേന്ദ്ര പൊതുമേഖലാ മന്ത്രാലയം ഉത്തരവായിരിക്കുന്നു. നിലവിലുള്ള 159.9% നിരക്കിൽ മാത്രമേ 30.06.2021 വരെ ശമ്പളത്തോടൊപ്പം IDA ലഭിക്കുകയുള്ളൂ.

പണിമുടക്ക് – നാളത്തെ പ്രകടനം വിജയിപ്പിക്കുക

നവംബർ 26 ൻ്റെ പണിമുടക്കിനോടനുബന്ധിച്ച് നാളെ (19.11.2020) ഓഫീസ്/എക്സ്ചേഞ്ച്കൾക്ക് മുൻപിൽ പ്രകടനങ്ങൾ സംഘടിപ്പിക്കുവാനുള്ള അഖിലേന്ത്യ/സർക്കിൾ പ്രവർത്തക സമിതി തീരുമാനം ഫലപ്രദമായി ജില്ലയിൽ സംഘടിപ്പിക്കണം. പണിമുടക്ക് നോട്ടീസ് നൽകിയിട്ടുള്ള സംഘടനകളെ ഉൾപ്പെടുത്തി പരമാവധി കേന്ദ്രങ്ങളിൽ പ്രകടനങ്ങൾ സംഘടിപ്പിക്കണം. പ്രകടനത്തിൽ മുദ്രാവാക്യങ്ങൾ അടങ്ങിയ പ്ലക്കാർഡുകൾ ഉയർത്തിപിടിക്കണം.

സർക്കിൾ മഹിളാ കമ്മിറ്റി യോഗം

സർക്കിൾ മഹിളാ കമ്മിറ്റി യോഗം സ.കെ.എൻ.ജ്യോതിലക്ഷ്മിയുടെ അധ്യക്ഷതയിൽ ഓൺലൈനിലൂടെ 14.11.2020 ൽ ചേർന്നു. സർക്കിൾ മഹിളാ കമ്മിറ്റി കൺവീനർ സ.വി.ഭാഗ്യലക്ഷ്മി സ്വാഗതം ആശംസിക്കുകയും തുടർന്ന് പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ച് സംസാരിച്ചു. യോഗം സർക്കിൾ സെക്രട്ടറി സി.സന്തോഷ് കുമാർ ഉദ്‌ഘാടനം ചെയ്തു. BSNL 4G സേവനം, പൊതുപണിമുടക്ക്, BSNL ഡിമാൻഡ് എന്നിവയെ സംബന്ധിച്ച് ഉദ്ഘാടന പ്രസംഗത്തിൽ സർക്കിൾ സെക്രട്ടറി വിശദീകരിച്ചു. അഖിലേന്ത്യാ അസി:ജനറൽ സെക്രട്ടറി…

ശമ്പളത്തിന് ആനുപാതികമായി PF പെൻഷൻ 6 മാസത്തിനകം നൽകണം : ഹൈക്കോടതി

മുൻ ഉത്തരവിൻ്റെ അടിസ്ഥാനത്തിൽ ശമ്പളത്തിന് ആനുപാതികമായി 6 മാസത്തിനകം PF പെൻഷൻ നൽകണമെന്ന് ഹൈക്കോടതി. 2018 ഒക്ടോബർ 12 ലെ ഹൈക്കോടതി ഉത്തരവ് നടപ്പാക്കാനാണ് ജസ്റ്റിസ് എ എം ഷെഫീക്കും ജസ്റ്റിസ് പി ഗോപിനാഥും അടങ്ങിയ ഡിവിഷൻ ബഞ്ചിൻ്റെ നിർദേശം. ഹൈക്കോടതി ഉത്തരവ് നടപ്പാക്കാത്തത് ചോദ്യം ചെയ്തുള്ള എൺപതോളം കോടതിയലക്ഷ്യ ഹർജികൾ തീർപ്പാക്കിയാണ് ഈ നിർദേശം.

© BSNL EU Kerala