ഓൺലൈൻ പേയ്മെൻ്റ്
സർക്കിൾ കൗൺസിൽ തീരുമാനപ്രകാരം ഓൺലൈൻ പേയ്മെൻ്റ് വഴി പണം അടയ്ക്കുന്ന ഉപഭോക്താക്കൾക്ക് ഉണ്ടാകുന്ന ബുദ്ധിമുട്ട് പരിഹരിക്കാൻ ആവശ്യമായ നിർദ്ദേശം SSA അധികാരികൾക്ക് നൽകി.
മലപ്പുറം ജില്ലയിലേക്ക് Sr.TOA മാരെ പോസ്റ്റ് ചെയ്യുന്നതിന് വോളണ്ടിയേർസിനെ ക്ഷണിക്കുന്നു
മലപ്പുറം ജില്ലയിലേക്ക് Sr.TOA മാരെ പോസ്റ്റ് ചെയ്യുന്നതിന് വോളണ്ടിയേർസിനെ ക്ഷണിക്കുന്നു
IQ നോൺ എക്സിക്യൂട്ടീവ് ജീവനക്കാർക്കും അനുവദിക്കണം
കോർപ്പറേറ്റ് ഓഫീസ് രൂപീകരിച്ചിരിക്കുന്ന IQ ബുക്കിങ് പ്രോഗ്രാമിലൂടെ നോൺ എക്സിക്യൂട്ടീവ് ജീവനക്കാർക്ക് IQ ബുക്ക് ചെയ്യാൻ കഴിയാത്ത സാഹചര്യമാണ് ഉള്ളത്. നോൺ എക്സിക്യൂട്ടീവ് ജീവനക്കാർക്ക് IQ ബുക്ക് ചെയ്യുവാൻ അവസരം ലഭിക്കുന്ന തരത്തിൽ പ്രോഗ്രാമിൽ മാറ്റം വരുത്തുവാൻ CGM ൻ്റെ ഇടപെടൽ ഉണ്ടാകണമെന്ന് ആവശ്യപ്പെട്ട് യൂണിയൻ നൽകിയ കത്ത്.
സർക്കിൾ പ്രവർത്തക സമിതി യോഗം 28.1.2021 സ്പെഷ്യൽ കാഷ്വൽ ലീവ്
ജനുവരി 28 ന് നടക്കുന്ന സംസ്ഥാന പ്രവർത്തക സമിതി യോഗത്തിൽ പങ്കെടുക്കുന്ന സർക്കിൾ ഭാരവാഹികൾക്കും ജില്ലാ സെക്രട്ടറിമാർക്കും സ്പെഷ്യൽ കാഷ്വൽ ലീവ് അനുവദിച്ച് ഉത്തരവായി.
FTTH കണക്ഷന് 5000 പോസ്റ്റുകൾ കൂടി അനുവദിച്ച് KSEB
FTTH കേബിൾ വലിക്കുന്നതിന് 5000 പോസ്റ്റുകൾ കൂടി BSNL ന് അനുവദിച്ചുകൊണ്ട് KSEB ഉത്തരവായി.
Quarantine ലീവ്
ഓഫീസ് നിർദ്ദേശാനുസരണം quarantine പോകുന്നവരെ ഓൺ ഡ്യൂട്ടി ആയോ വർക്ക് അറ്റ് ഹോം ആയോ പരിഗണിക്കണം. ഈ വിഷയം പതിനെട്ടാമത് സർക്കിൾ കൗൺസിൽ യോഗത്തിൽ യൂണിയൻ ചർച്ച ചെയ്തിരുന്നു.
കരാർ തൊഴിലാളികൾക്ക് പുതുക്കിയ മിനിമം വേതനം നൽകണം
2017 ജനുവരി 19 ന് ലേബർ ഡിപ്പാർട്ട്മെൻ്റ് പ്രഖ്യാപിച്ച പുതുക്കിയ മിനിമം കൂലി BSNL മുൻകാല പ്രാബല്യത്തോടെ നൽകണം. EPF/ ESI/ബോണസ് തുടങ്ങിയ സാമൂഹ്യ സുരക്ഷാ നടപടികളും ഉറപ്പുവരുത്തണം.
പ്രതിഷേധ പ്രകടനം വിജയിപ്പിക്കുക
ഡിസംബർ മാസത്തെ ശമ്പളം വിതരണം ചെയ്യാത്ത BSNL മാനേജ്മെൻ്റ് നിലപാടിൽ പ്രതിഷേധിച്ച് നാളെ 21.1.2021 (വ്യാഴാഴ്ച) എല്ലാ ഓഫീസ്/എക്സ്ചേഞ്ചുകൾക്കു മുൻപിലും പ്രതിഷേധ പ്രകടനം സംഘടിപ്പിക്കണമെന്ന അഖിലേന്ത്യാ യൂണിയൻ തീരുമാനം ഫലപ്രദമായി ജില്ലകളിൽ നടപ്പാക്കണം. പരമാവധി കേന്ദ്രങ്ങളിൽ പ്രകടനം നടത്തുന്നതിനാവശ്യമായ നിർദ്ദേശം നൽകണം.
ജനുവരി 21: പ്രതിഷേധ പ്രകടനം വിജയിപ്പിക്കുക
ഡിസംബർ മാസത്തെ ശമ്പളം വൈകുന്നതിൽ പ്രതിഷേധിച്ച് ജനുവരി 21 ന് ഓഫീസ്/എക്സ്ചേഞ്ചുകൾക്ക് മുൻപിൽ പ്രതിഷേധ പ്രകടനങ്ങൾ സംഘടിപ്പിക്കുക
BSNL MRS Clarifications
BSNL നേരിട്ട് നിയമിച്ച ജീവനക്കാർ മരണപ്പെട്ടാൽ അവരുടെ ആശ്രിതർക്ക് നിലവിലുള്ള BSNL MRS പദ്ധതിയിൽ തുടരാം. എന്നാൽ ആശ്രിതർക്ക് നിലവിലുള്ള ഓപ്ഷൻ മാറ്റാൻ അനുവാദമില്ല.