ശമ്പളത്തിന് ആനുപാതികമായി PF പെൻഷൻ 6 മാസത്തിനകം നൽകണം : ഹൈക്കോടതി

മുൻ ഉത്തരവിൻ്റെ അടിസ്ഥാനത്തിൽ ശമ്പളത്തിന് ആനുപാതികമായി 6 മാസത്തിനകം PF പെൻഷൻ നൽകണമെന്ന് ഹൈക്കോടതി. 2018 ഒക്ടോബർ 12 ലെ ഹൈക്കോടതി ഉത്തരവ് നടപ്പാക്കാനാണ് ജസ്റ്റിസ് എ എം ഷെഫീക്കും ജസ്റ്റിസ് പി ഗോപിനാഥും അടങ്ങിയ ഡിവിഷൻ ബഞ്ചിൻ്റെ നിർദേശം. ഹൈക്കോടതി ഉത്തരവ് നടപ്പാക്കാത്തത് ചോദ്യം ചെയ്തുള്ള എൺപതോളം കോടതിയലക്ഷ്യ ഹർജികൾ തീർപ്പാക്കിയാണ് ഈ നിർദേശം.

BSNL “CDA നിയമം 2006” ൽ ഭേദഗതി വരുത്തി

30 കൊല്ലം സർവീസോ അല്ലെങ്കിൽ 50/55 വയസ് പൂർത്തീകരിക്കുന്ന ജീവനക്കാരന് 3 മാസത്തെ നോട്ടീസ് നൽകി പിരിഞ്ഞുപോകാൻ വ്യവസ്ഥ ചെയ്തുകൊണ്ട് BSNL CDA നിയമം ഭേദഗതി ചെയ്തു.

സർക്കിൾ പ്രവർത്തകസമിതി യോഗം (ഓൺലൈൻ) – 4-11-2020 ബുധനാഴ്ച

4-11-2020 ബുധനാഴ്ച നടക്കുന്ന ഓൺലൈൻ സർക്കിൾ പ്രവർത്തകസമിതി യോഗത്തിൽ പങ്കെടുക്കുന്നവർക്ക് സ്പെഷ്യൽ കാഷ്വൽ ലീവ് അനുവദിച്ചു.

സ.പി എം ബേബിയുടെ അകാല വേർപാടിൽ അനുശോചനം

യൂണിയൻ്റെ സജീവ പ്രവർത്തകനായിരുന്ന കൊട്ടാരക്കര ടെലിഫോൺ എക്സ്ചേഞ്ചിലെ ടെലികോം ടെക്‌നീഷ്യൻ സ.പി എം ബേബി അന്തരിച്ചു. സഖാവിൻ്റെ അകാല നിര്യാണത്തിൽ സർക്കിൾ യൂണിയൻ ദുഃഖവും അനുശോചനവും രേഖപ്പെടുത്തുന്നു.

സർക്കിൾ പ്രവർത്തകസമിതി യോഗം

BSNL എംപ്ലോയീസ് യൂണിയൻ സർക്കിൾ പ്രവർത്തകസമിതി യോഗം 2020 നവമ്പർ 4 ന് ഓൺലൈനിലൂടെ ചേരുന്നു. പണിമുടക്ക് ഉൾപ്പടെയുള്ള വിഷയങ്ങളെ സംബന്ധിച്ച് ചർച്ച ചെയ്ത് തീരുമാനമെടുക്കും

E-office നടപ്പാക്കുന്നതിന് മുൻപ് അംഗീകൃത സംഘടനകളുമായി ചർച്ച ചെയ്യണം

കോർപ്പറേറ്റ് ഓഫീസ് ഉത്തരവ് പ്രകാരം സർക്കിൾ ഓഫീസിൽ E-office സമ്പ്രദായം നവംബർ 1 മുതൽ നടപ്പാക്കുകയാണ്. തുടർന്ന് ജില്ലകളിൽ ഈ സമ്പ്രദായം നടപ്പാക്കും. E-office നടപ്പാക്കുന്നതിനുമുൻപായി അംഗീകൃത നോൺ എക്സിക്യൂട്ടീവ് സംഘടനകളുമായി ഈ വിഷയം ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് സർക്കിൾ യൂണിയൻ CGM ന് കത്ത് നൽകി.

CITU ജനറൽ സെക്രട്ടറി സ:തപൻ സെൻ BSNLEU ഫെയ്‌സ് ബുക്ക് പേജിൽ

നവംബർ 26 പണിമുടക്കിൻ്റെ പ്രചരണാർത്ഥം CITU അഖിലേന്ത്യാ ജനറൽ സെക്രട്ടറി സ:തപൻ സെൻ BSNL എംപ്ലോയീസ് യൂണിയൻ്റെ ഫെയ്‌സ് ബുക്ക് പേജിലൂടെ (http://www.facebook.com/bsnleuchqnewdelhi) ഒക്ടോബർ 28 ന് (ബുധനാഴ്ച) വൈകുന്നേരം 6 മണിക്ക് ജീവനക്കാരെ അഭിസംബോധന ചെയ്യുന്നു.

മലപ്പുറത്തും എറണാകുളത്തും പുതിയ ജനറൽ മാനേജർമാർ

എറണാകുളത്തെ DGM ഉം SNEA സർക്കിൾ പ്രഡിഡൻ്റുമായ ശ്രീ.ജോർജ് വർഗീസിന് മലപ്പുറം GM ൻ്റെയും ആലപ്പുഴ DGM ശ്രീ.എസ്.വേണുഗോപാലിനെ കണ്ണൂർ GM ൻ്റെയും ചുമതല നൽകി ഉത്തരവായി.

© BSNL EU Kerala