സ്പെഷ്യൽ JTO LICE ഫലങ്ങൾ പ്രഖ്യാപിക്കുന്നതിനുള്ള സ്റ്റേ ഒഴിവാക്കുന്നതിന് നിയമനടപടി സ്വീകരിക്കുക
ജനറൽ സെക്രട്ടറി പി. അഭിമന്യു ട്രഷറർ ഇർഫാൻ പാഷ എന്നിവർ ഡയറക്ടർ (HR) ശ്രീ അരവിന്ദ് വാഡ്‌നേർക്കറെ സന്ദർശിച്ച് സ്‌പെഷ്യൽ JTO LICE ഫലങ്ങൾ പ്രഖ്യാപിക്കാത്തതിൽ തങ്ങളുടെ ഉൽക്കണ്ഠ രേഖപ്പെടുത്തി. 18.12.2022 നാണ് പരീക്ഷ നടത്തിയത്. എന്നാൽ, ബഹുമാനപ്പെട്ട പ്രിൻസിപ്പൽ CAT പുറപ്പെടുവിച്ച സ്റ്റേ ഉത്തരവ് കാരണം ഫലം പ്രഖ്യാപിക്കാൻ കഴിഞ്ഞില്ല. കേസ് 31.01.2023 ന് വാദം കേൾക്കാനായി ലിസ്റ്റ് ചെയ്തു. എന്നാൽ,…
നോൺ എക്സിക്യൂട്ടീവ് ജീവനക്കാർക്കുള്ള ഗ്രൂപ്പ് ടേം ഇൻഷുറൻസ് പുതുക്കുന്നതിനുള്ള മാർഗ്ഗനിർദ്ദേശങ്ങൾ
BSNL എംപ്ലോയീസ് യൂണിയൻ നടത്തിയ നിരന്തര ശ്രമങ്ങൾ കാരണം BSNL നോൺ എക്സിക്യൂട്ടീവ് ജീവനക്കാർക്ക് ഗ്രൂപ്പ് ടേം ഇൻഷുറൻസ് (GTI) ഇതിനകം നടപ്പിലാക്കിയിട്ടുണ്ട്. നോൺ-എക്സിക്യൂട്ടീവ് ജീവനക്കാർക്കുള്ള ഈ ജിടിഐ യുടെ വാർഷിക പുതുക്കൽ 01.03.2023-ന് അവസാനിക്കും. ഇതിനായി ബിഎസ്എൻഎൽ കോർപ്പറേറ്റ് ഓഫീസ് ഇന്നലെ മാർഗരേഖ പുറത്തിറക്കി. ഓപ്ഷൻ സമർപ്പിക്കുന്നതിനും പിൻവലിക്കുന്നതിനുമുള്ള വിൻഡോ 11.02.2023 മുതൽ 17.02.2023 വരെ (7 ദിവസത്തേക്ക്) തുറക്കും. ഈ…
പ്രതിഷേധ ധർണ – കണ്ണൂർ – 08.02.2023
ബിഎസ്എൻഎൽ എംപ്ലോയീസ് യൂണിയൻ കണ്ണൂർ എസ്എസ്എ യുടെ നേതൃത്വത്തിൽ 4G സേവനം BSNL ന് നൽകാതെ വൈകിപ്പിക്കുന്നതിനെതിരെ, വ്യാപകമായി കോപ്പർ കേബിൾ സംവിധാനം തകർക്കുന്നതിനെതിരെ, മൊബൈൽ സർവ്വീസ് കാര്യക്ഷമമാക്കാൻ, കോൺട്രാക്റ്റർമാരും മറ്റും ബോധപൂർവ്വം തൊഴിലിടങ്ങളിൽ സൃഷ്ടിക്കുന്ന അരക്ഷിതാവസ്ഥയ്ക്ക് അധികാരികൾ കൂട്ടുനിൽക്കുന്നതിനെതിരെ, ബിഎസ്എൻഎൽ വികസനം ത്വരിതപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടു കൊണ്ടും കാസർഗോഡ് ടെലിഫോൺ ഭവൻ പരിസരത്ത് വച്ച് നടന്ന പ്രതിഷേധ ധർണ്ണ പി.മനോഹരൻ (സംസ്ഥാന പ്രസിഡൻ്റ്…
നോൺ എക്സിക്യൂട്ടീവ് ജീവനക്കാരുടെ ഐക്യ വേദിയുടെ നേതൃത്വത്തിൽ 07-02-2023 അഖിലേന്ത്യാ പ്രതിഷേധ ദിനമായി ആചരിച്ചു
നോൺ എക്സിക്യൂട്ടീവ് ജീവനക്കാരുടെ ശമ്പളപരിഷ്കരണം, നോൺ എക്സിക്യൂട്ടീവ് ജീവനക്കാർക്ക് പുതിയ പ്രൊമേഷൻ പോളിസി, BSNL ൻ്റെ 4ജി, 5 ജി സേവനങ്ങൾ ഉടൻ ആരംഭിക്കുക തുടങ്ങിയ വിഷയങ്ങൾ ഉന്നയിച്ച് നോൺ എക്സിക്യുട്ടീവ് സംഘടനകളുടെ ഐക്യവേദിയുടെ ആഭിമുഖ്യത്തിൽ അഖിലേന്ത്യാ തലത്തിൽ നടക്കുന്ന പ്രക്ഷോഭ പരിപാടിയുടെ ഭാഗമായി ജില്ലകളിൽ 07-02-2023 അഖിലേന്ത്യാ പ്രതിഷേധ ദിനമായി ആചരിച്ചു.
കേന്ദ്ര ബഡ്ജറ്റിനെതിരെ പ്രതിഷേധ പ്രകടനം – 6-02-2023
സർക്കിൾ പ്രവർത്തക സമിതി തീരുമാന പ്രകാരം, കേന്ദ്ര സർക്കാരിൻ്റെ ജനവിരുദ്ധ തൊഴിലാളി വിരുദ്ധ കേന്ദ്ര ബഡ്ജറ്റിനെതിരെ 6-2-2023 ന് ജില്ലകളിൽ നടന്ന പ്രതിഷേധ പ്രകടനം.
ജോയിൻ്റ് ഫോറം നേതൃത്വത്തിൽ 07.02.2023-ന് പ്രതിഷേധ പ്രകടനം
(1) ശമ്പള പരിഷ്കരണം ഉടൻ പരിഹരിക്കുക(2) നോൺ എക്സിക്യൂട്ടീവ് ജീവനക്കാർക്ക് പുതിയ പ്രമോഷൻ പോളിസി നടപ്പാക്കുക.(3) കൂടുതൽ കാലതാമസമില്ലാതെ BSNL-ൻ്റെ 4G, 5G സേവനങ്ങൾ ആരംഭിക്കുക.
സർക്കിൾ കൗൺസിൽ രുപീകരിച്ചു
സർക്കിൾ കൗൺസിൽ രൂപീകരിച്ചുകൊണ്ട് സർക്കിൾ മാനേജ്മെൻ്റ് ഉത്തരവിറക്കി
കോട്ടയം ജില്ലയിൽ നിലനിൽക്കുന്ന പ്രാദേശിക പ്രശ്നങ്ങൾക്ക് പരിഹാരം ആവശ്യപ്പെട്ട് lunch hour demonstration നടത്തി
കോട്ടയം ജില്ലയിൽ നിലനിൽക്കുന്ന പ്രാദേശിക പ്രശ്നങ്ങൾക്ക് പരിഹാരം ആവശ്യപ്പെട്ട് ബി എസ് എൻ എൽ എംപ്ലോയീസ് യൂണിയൻ കോട്ടയം ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ lunch hour demonstration നടത്തി. ജനറൽ മാനേജർ ഓഫീസിനു മുൻപിൽ നടന്ന പ്രതിഷേധ കൂട്ടായ്മക്ക് ജില്ലാ സെക്രട്ടറി പി എൻ സോജൻ സ്വാഗതം ആശംസിച്ചു. സംസ്ഥാന ഓർഗനൈസിംഗ് സെക്രട്ടറി മനു ജി പണിക്കർ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ്…
TT LICE പരീക്ഷ നടത്താൻ കോർപ്പറേറ്റ് ഓഫീസ് സർക്കിളുകൾക്ക് നിർദ്ദേശം നൽകി
2020 ലെയും 2021 ലെയും ഒഴിവുകളിലേക്ക് ടെലികോം ടെക്നീഷ്യൻ LICE (TT LICE) നടത്തുന്നതിന് സർക്കിൾ അഡ്മിനിസ്ട്രേഷനുകളെ അധികാരപ്പെടുത്തി കോർപ്പറേറ്റ് ഓഫീസ് ഉത്തരവിറക്കി. അന്തമാൻ നിക്കോബർ , ഛത്തീസ്ഗഡ്, കൊൽക്കത്ത ടെലിഫോൺസ്, ഗുജറാത്ത്, ഹരിയാന, കേരളം, കർണാടക, മഹാരാഷ്ട്ര, മധ്യപ്രദേശ്, ഒഡീഷ, പഞ്ചാബ്, രാജസ്ഥാൻ, യുപി (പടിഞ്ഞാറ്), തെലങ്കാന, ഉത്തരാഖണ്ഡ് എന്നീ 15 സർക്കിളുകളിൽ മാത്രമാണ് ഈ പരീക്ഷ നടക്കുക. മറ്റ് സർക്കിളുകളിൽ…
ബിഎസ്എൻഎൽ സിഎംഡിയും ബിഎസ്എൻഎൽഇയു ജനറൽ സെക്രട്ടറിയും തമ്മിൽ കൂടിക്കാഴ്ച നടത്തി
BSNL എംപ്ലോയീസ് യൂണിയൻ ജനറൽ സെക്രട്ടറി പി.അഭിമന്യു, സി.എം.ഡി ശ്രീ പി.കെ.പൂർവാറിനെ കാണുകയും ജീവനക്കാരെയും സ്ഥാപനത്തേയും ബാധിക്കുന്ന നിരവധി പ്രശ്നങ്ങൾ ചർച്ച ചെയ്തു. ചർച്ചയുടെ വിശദാംശങ്ങൾ താഴെ കൊടുക്കുന്നു:- (1) MTNL – BSNL ലയനം. MTNL-നെ BSNL-ൽ ലയിപ്പിക്കുന്നതിനെക്കുറിച്ച് അന്തിമ തീരുമാനം എടുക്കുന്നതിന് മുമ്പ് അംഗീകൃത സംഘടനകളുടെ അഭിപ്രായം കൂടി കേൾക്കണമെന്ന് ആവശ്യപ്പെട്ട് BSNLEU ഇതിനകം തന്നെ CMD BSNL-ന് കത്തെഴുതിയിട്ടുണ്ട്….