BSNL എംപ്ലോയീസ് യൂണിയൻ്റെ 11-ാമതു പാലക്കാട് ജില്ലാ സമ്മേളനം പോസ്റ്റൽ, ടെലികോം & BSNL കോ ഓപ്പറേറ്റീവ് സൊസൈറ്റി ഹാളിൽ നടന്നു. ജില്ലാ പ്രസിഡണ്ട് വി രാധാകൃഷ്ണൻ പതാക ഉയർത്തി. സമ്മേളനം ബഹു : എം എൽ എ ശ്രീ. എ. പ്രഭാകരൻ ഉദ്ഘാടനം ചെയ്തു. BSNL ജനറൽ മാനേജർ എം എസ് അജയൻ, BSNLEU സംസ്ഥാന സെക്രട്ടറി എം വിജയകുമാർ , അഖിലേന്ത്യാ ഓർഗനൈസിംഗ് സെക്രട്ടറി പി. മനോഹരൻ, AIBDPA സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി പി.ആർ.പരമേശ്വരൻ, പി എം പൊൻപ്രദീപ് (ജില്ലാ സെക്രട്ടറി AIGETOA ), ആർ രജനീഷ് (ജില്ലാ വൈസ് പ്രസിഡന്റ്‌ SNEA), സി കൃഷ്ണദാസ് ( ജില്ലാ സെക്രട്ടറി, കേന്ദ്ര കോൺഫെഡറേഷൻ), ജി രാജൻ (ജില്ലാ സെക്രട്ടറി AlBDPA) തുടങ്ങിയവർ സംസാരിച്ചു. ജില്ലാ സെക്രട്ടറി യു ആർ രഞ്ജീവ്‌ സ്വാഗതം പറഞ്ഞു. വനിതാ കൺവീനർ എ പ്രസീല നന്ദി പ്രകടനം നടത്തി.
വിരമിച്ച ജില്ലാ പ്രസിഡന്റ്‌ വി രാധാകൃഷ്ണനെ ആദരിച്ചു .
തുടർന്ന് പ്രതിനിധി സമ്മേളനം സംസ്ഥാന സെക്രട്ടറി എം വിജയകുമാർ ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി യു ആർ രഞ്ജീവ്‌ പ്രവർത്തന റിപ്പോർട്ടും ട്രഷറർ എ പ്രസീല വരവു ചെലവു കണക്കുകളും അവതരിപ്പിച്ചു. ചർച്ചകൾക്കു ശേഷം റിപ്പോർട്ടും കണക്കുകളും അംഗീകരിച്ചു. തുടർന്ന് താഴെ പറയുന്നവരെ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു.

പ്രസിഡണ്ട്: കെ വി മധു
വൈസ് പ്രസിഡന്റുമാർ:

  1. വി എൻ സതീഷ്
  2. ടി രാധാകൃഷ്ണൻ
  3. പി.ദിനപ്രകാശ്

ജില്ലാ സെക്രട്ടറി: യു ആർ രഞ്ജീവ്

അസി.സെക്രട്ടറിമാർ:

  1. എസ് സുനിൽകുമാർ
  2. എൻ വി ഡിബിൻ
  3. സി ഷിബു
    ട്രഷറർ:
    എ പ്രസീല
    ഓർഗനൈസിംഗ് സെക്രട്ടറിമാർ:
    1-കെ സ്വാമിനാഥൻ
    2-വി.സുരേന്ദ്രൻ
    3-വി ടി പ്രീത
    4-കെ സന്തോഷ്‌കുമാർ
    5-വി എൻ ജാനകി
    6-വി കെ രാമു

BSNL ൽ ശമ്പളപരിഷ്കരണം ഉടൻ നടത്തുക , 4ജി അനുവദിച്ച് സർവീസ് കാര്യക്ഷമമാക്കുക, BEML സ്വകാര്യവത്കരണ നടപടികളിൽ നിന്നും കേന്ദ്ര സർക്കാർ പിന്മാറുക, തുടങ്ങിയ പ്രമേയങ്ങൾ സമ്മേളനം അംഗീകരിച്ചു. അസിസ്റ്റന്റ് ജില്ലാ സെക്രട്ടറി എൻ വി ഡിബിൻ നന്ദിപ്രകടനം നടത്തി.