ക്ഷാമബത്ത (IDA) മരവിപ്പിക്കൽ ഉത്തരവ്

പൊതുമേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാരുടെ IDA മരവിപ്പിച്ച 19.11.2020 ലെ ഉത്തരവ് സ്ഥാപനങ്ങളിലെ എക്സിക്യൂട്ടീവ്/നോൺ യൂണിയനൈസ്‌ഡ്‌ സൂപ്പർവൈസർ എന്നിവർക്ക് മാത്രം ബാധകം. വർക്ക് മെൻ ഉൾപ്പടെയുള്ള മറ്റ് ജീവനക്കാർക്ക് ബാധകമല്ലായെന്ന് കോൾ മന്ത്രാലയത്തിനും (Ministry of Coal) മൈൻസ് മന്ത്രാലയത്തിനും (Ministry of Mines) നൽകിയ ഉത്തരവിലൂടെ ഡിപ്പാർട്ട്മെൻ്റ് ഓഫ് പബ്ലിക് എൻ്റർപ്രൈസസ് വ്യക്തമാക്കുന്നു.

IDA മരവിപ്പിക്കലിനെതിരെ BSNL എംപ്ലോയീസ് യൂണിയൻ നൽകിയ കേസ്

IDA മരവിപ്പിക്കലിനെതിരെ ബഹു. കേരളാ ഹൈക്കോടതിയിൽ BSNL എംപ്ലോയീസ് യൂണിയൻ കേരളാ സർക്കിൾ നൽകിയ കേസിൽ കോടതി ഇന്ന് വാദം കേട്ടു. BSNL എംപ്ലോയീസ് യൂണിയനുവേണ്ടി കോടതിയിൽ ഹാജരായ അഡ്വ:വി.വി.സുരേഷ് അദ്ദേഹത്തിൻ്റെ വാദം ഇന്ന് പൂർത്തീകരിച്ചു. ഡിപ്പാർട്ട്മെൻ്റ് ഓഫ് പബ്ലിക് എൻ്റർപ്രൈസസിനുവേണ്ടി കോടതിയിൽ ഹാജരായ അസിസ്റ്റൻ്റ് സോളിസിറ്റർ ജനറൽ അദ്ദേഹത്തിൻ്റെ മറുപടി രേഖാമൂലം നൽകുന്നതിന് രണ്ട് ദിവസത്തെ സമയം ആവശ്യപ്പെട്ടു. കോടതി അത്…

GTI കമ്മിറ്റി യോഗം – 5.1.2021 ഡൽഹി

നോൺ എക്സിക്യൂട്ടീവ് ജീവനക്കാർക്ക് ഗ്രൂപ്പ് ടേം ഇൻഷുറൻസ് ബാധകമാക്കുന്നതുമായി ബന്ധപ്പെട്ട GTI കമ്മിറ്റി യോഗം ഇന്ന് കോർപ്പറേറ്റ് ഓഫീസിൽ ചേർന്നു. മാനേജ്മെൻ്റ് പ്രതിനിധികളും LIC യുടെ പ്രതിനിധികളും യോഗത്തിൽ പങ്കെടുത്തു. BSNL എംപ്ലോയീസ് യൂണിയനെ പ്രതിനിധീകരിച്ച് അഖിലേന്ത്യാ വൈസ് പ്രസിഡണ്ട് സ.ആർ.എസ്.ചൗഹാൻ പങ്കെടുത്തു. യോഗത്തിൽ BSNL എംപ്ലോയീസ് യൂണിയൻ മുന്നോട്ട് വച്ച നിർദ്ദേശങ്ങൾ പദ്ധതി ആരംഭിക്കുവാൻ 70% നോൺ എക്സിക്യൂട്ടീവ് ജീവനക്കാർ പദ്ധതിയിൽ…

നോൺ എക്സിക്യൂട്ടീവ് ജീവനക്കാരുടെ ഒക്ടോബറിലെയും ജനുവരിയിലേയും IDA പ്രഖ്യാപിക്കണം

നോൺ എക്സിക്യൂട്ടീവ് ജീവനക്കാർക്ക് ലഭിക്കേണ്ട 2020 ഒക്ടോബറിലെയും (5.5%) 2021 ജനുവരിയിലെയും (6.1%) IDA വർദ്ധനവ് ഉടൻ പ്രഖ്യാപിക്കണമെന്ന് BSNL എംപ്ലോയീസ് യൂണിയൻ ഡിപ്പാർട്ട്മെൻ്റ് ഓഫ് പബ്ലിക് എൻ്റർപ്രൈസസ്‌ സെക്രട്ടറിയോട് ആവശ്യപ്പെട്ടു.

2021 ജനുവരി മുതൽ IDA വർധന 6.1%

ആൾ ഇന്ത്യാ കൺസ്യൂമർ പ്രൈസ് ഇൻഡക്സ് പ്രകാരം IDA 6.1% വർദ്ധിച്ചിട്ടുണ്ട്. എന്നാൽ 1.10.2020 ൽ വർധിച്ച 5.5% IDA ജീവനക്കാർക്ക് നൽകിയിട്ടില്ല. ഈ രണ്ട് IDA യും ചേർത്ത് 11.6% IDA ജീവനക്കാർക്ക് ലഭിക്കേണ്ടതാണ്. IDA മരവിപ്പിച്ച ഉത്തരവിനെ ചോദ്യം ചെയ്ത് BSNL എംപ്ലോയീസ് യൂണിയൻ കേരളാ ഹൈക്കോടതിയിൽ ഫയൽ ചെയ്തിട്ടുണ്ട്.

കോവിഡ് 19 ചികിത്സാ ചിലവ്

കോവിഡ് 19 മായി ബന്ധപ്പെട്ട് പ്രൈവറ്റ് എംപാനൽഡ് ഹോസ്‌പിറ്റലിൽ നിന്നും ചികിത്സ തേടിയ BSNL ജീവനക്കാർ / പെൻഷൻകാരുടെ ചികിത്സാ ചിലവ് അതാത് സംസ്ഥാന സർക്കാരുകൾ നിശ്ചയിക്കുന്ന നിരക്കുകൾക്കനുസരിച്ച് റീഇമ്പേഴ്‌സ് ചെയ്യും.

IDA മരവിപ്പിക്കൽ: BSNL എംപ്ലോയീസ് യൂണിയൻ ഹൈക്കോടതിയിലേക്ക്

BSNL ജീവനക്കാരുടെ 2020 ഒക്ടോബർ 1 മുതൽ 2021 ജൂൺ 30 വരെയുള്ള ക്ഷാമബത്ത (IDA) മരവിപ്പിച്ച കേന്ദ്ര പൊതുമേഖലാ മന്ത്രാലയത്തിൻ്റെയും, BSNL മാനേജ്മെന്റിൻ്റെയും നടപടിയെ ചോദ്യം ചെയ്ത് അഖിലേന്ത്യ യൂണിയൻ്റെ നിർദേശപ്രകാരം BSNLEU കേരളാ സംസ്ഥാന കമ്മിറ്റി ബഹുമാനപെട്ട കേരളാ ഹൈക്കോടതിയെ സമീപിച്ചു യൂണിയൻ നൽകിയ കേസ്സ് കോടതി അഡ്‌മിറ്റ് ചെയ്തു. (W.P(c)29212/20). കോടതി അവധിക്കു ശേഷം വാദം കേൾക്കും.

30.12.2020 ന് നടത്താൻ നിശ്ചയിച്ചിരുന്ന നമ്മുടെ പ്രക്ഷോഭ പരിപാടി താൽക്കാലികമായി മാറ്റിവയ്ക്കുന്നു

സർക്കിൾ അധികാരികൾ യൂണിയന് നൽകിയ കത്തിൽ നമ്മൾ ഉന്നയിച്ച വിഷയങ്ങൾ 07.01.2021 ന് ചേരുന്ന സർക്കിൾ കൗൺസിൽ യോഗത്തിൽ ചർച്ച ചെയ്യാമെന്ന ഉറപ്പിന്റെ അടിസ്ഥാനത്തിൽ 30.12.2020 ന് നടത്താൻ നിശ്ചയിച്ചിരുന്ന നമ്മുടെ പ്രക്ഷോഭ പരിപാടി താൽക്കാലികമായി മാറ്റിവയ്ക്കുന്നു.

© BSNL EU Kerala