2021 ൽ നൽകിയ SDE പ്രമോഷനുകൾ വഴി ഒഴിവുവന്ന 1,072 JTO തസ്തികകൾ കൂടി കണക്കാക്കി JTO LICE നടത്തുക – BSNL എംപ്ലോയീസ് യൂണിയൻ

07.08.2022 ന് നടക്കാനിരിക്കുന്ന JTO LICE പരീക്ഷയുടെ പ്രശ്നത്തെക്കുറിച്ച് BSNLEU ഇന്ന് വീണ്ടും CMD ക്ക് കത്തയച്ചു. ഇന്നലെ CMD യുമായി നടത്തിയ ചർച്ചയുടെ തുടർച്ചയാണിത്. SDE സ്ഥാനക്കയറ്റത്തിൻ്റെ ഫലമായി 2021 ൽ ഒഴിവുള്ള 1,072 JTO തസ്തികകൾ കൂടി കണക്കിലെടുത്ത് പരീക്ഷ നടത്താൻ ഉടൻ നടപടിയെടുക്കണമെന്ന് ബിഎസ്എൻഎൽഇയു ആവശ്യപ്പെട്ടു.

ചൈൽഡ് കെയർ ലീവ് പുരുഷൻമാർക്കും (single male parents) ബാധകം

കല്യാണം കഴിക്കാത്ത, ഭാര്യമരണപ്പെട്ട ശേഷം പുനർവിവാഹം ചെയ്യാത്ത, വിവാഹബന്ധം വേർപെടുത്തിയവർ ഉൾപ്പെടെ കുട്ടികളുള്ള പുരുഷ ജീവനക്കാർക്കും ചൈൽഡ് കെയർ ലീവ് ബാധകമാക്കികൊണ്ട് DOPT 2019 ഓഗസ്റ്റ് 19 ന് ഉത്തരവ് ഇറക്കിയിരുന്നു. എന്നാൽ ഈ ഉത്തരവ് BSNL ൽ നടപ്പാക്കാൻ മാനേജ്മെൻ്റ് തയ്യാറായില്ല. BSNL എംപ്ലോയീസ് യൂണിയൻ നടത്തിയ നിരന്തര സമ്മർദ്ദത്തിൻ്റെ ഫലമായാണ് DOPT ഇപ്പോൾ ഉത്തരവ് നടപ്പാക്കാൻ തീരുമാനിച്ചത്. അതോടെപ്പം തന്നെ…

പ്രതിഷേധ പ്രകടനം നടത്തി

ഒഴിവുകൾ വെട്ടിക്കുറച്ച് നോൺ എക്സിക്യൂട്ടീവ് ജീവനക്കാരുടെ പ്രമോഷൻ സാദ്ധ്യതകൾ വലിയ തോതിൽ ഇല്ലാതാക്കിയ മാനേജ്മെന്റ് നടപടിക്കെതിരെ ജീവനക്കാർ പ്രതിഷേധ പ്രകടനം നടത്തി.

26.04.2022 ന് നടക്കുന്ന പ്രതിഷേധ പ്രകടനം വിജയിപ്പിക്കുക

07.08.2022 ന് JTO LICE നടത്തുന്നതിനുള്ള കോർപ്പറേറ്റ് ഓഫീസ് ഉത്തരവ് അനുസരിച്ച് 11 സർക്കിളുകളിൽ ഒഴിവുകളില്ല. 9 സർക്കിളുകളിൽ വളരെ കുറച്ച് ഒഴിവുകൾ മാത്രമേയുള്ളൂ. വരാനിരിക്കുന്ന JAO LICE, JE LICE, TT LICE എന്നിവയിലും ഇതുതന്നെ സംഭവിക്കാൻ പോകുന്നു. ഇത് നോൺ എക്സിക്യൂട്ടീവ് ജീവനക്കാരോട് ചെയ്യുന്ന വളരെ വലിയ അനീതിയാണ്. ഇതിന് കാരണം, BSNL മാനേജ്മെൻ്റ് പുനഃസംഘടിപ്പിക്കലിൻ്റെ പേരിൽ വൻതോതിൽ തസ്തികകൾ…

CGMT യുമായി കൂടിക്കാഴ്ച

21.04.2022 ന് സർക്കിൾ സെക്രട്ടറി CGMT യുമായി കൂടിക്കാഴ്ച നടത്തി. താഴെ പറയുന്ന കാര്യങ്ങൾ ചർച്ച ചെയ്തു. 4ജി സേവനം ആരംഭിക്കുന്നതു സംബന്ധിച്ച് സംസാരിച്ചു. 4 ജില്ലകളിലായി 800 ഓളം BTS കളിൽ 4ജി ആരംഭിക്കാൻ വേണ്ട നടപടികൾ പുരോഗമിക്കുന്നതായി അറിയിച്ചു. CAF Penalty വിഷയം ചർച്ച ചെയ്തു. Address Proof / KYC എന്നിവയിൽ ഉണ്ടാവുന്ന പോരായ്മകൾക്ക് മാത്രമേ പിഴ ഈടാക്കുകയുള്ളൂ…

IDA കുടിശിക – DOT നിലപാട് വിചിത്രം – നിയമനടപടിയുമായി BSNL എംപ്ലോയീസ് യൂണിയൻ മുന്നോട്ട്

BSNL നോൺ എക്സിക്യൂട്ടീവ് ജീവനക്കാരുടെ IDA മരവിപ്പിച്ച നടപടിക്കെതിരെ BSNL എംപ്ലോയീസ് യൂണിയൻ ബഹു. കേരളാ ഹൈക്കോടതിയിൽ കേസ് ഫയൽ ചെയ്തിരുന്നു. തുടർന്ന് കോടതി IDA മരവിപ്പിച്ച നടപടി ശരിയല്ലായെന്ന് ഇടക്കാല ഉത്തരവും പുറപ്പെടുവിക്കുകയുണ്ടായി. അതിൻ്റെ അടിസ്ഥാനത്തിൽ 27.10.2021 ന് മരവിപ്പിച്ച IDA പുനഃസ്ഥാപിച്ച് കുടിശിക ഉൾപ്പടെ നൽകുവാൻ ഉത്തരവായി. എന്നാൽ മരവിപ്പിച്ച IDA പുനഃസ്ഥാപിച്ചുനൽകാൻ പാടില്ലായെന്ന് DOT ഉത്തരവിറക്കിയിരുന്നു. ഇതിനെതിരെ നിയമനടപടിയുമായി…

JTO LICE നടത്തുന്നതിന് വിജ്ഞാപനം പുറപ്പെടുവിച്ചു – 11 സർക്കിളുകളിൽ ഒഴിവുകളൊന്നുമില്ല. 9 സർക്കിളുകളിൽ വളരെ കുറച്ച് ഒഴിവുകൾ മാത്രമാണുള്ളത് – ഈ പ്രശ്നം പുനഃപരിശോധിക്കണം – BSNLEU

അടുത്ത JTO LICE 07.08.2022-ന് നടത്താൻ കോർപ്പറേറ്റ് ഓഫീസ് ഇന്നലെ വിജ്ഞാപനം പുറപ്പെടുവിച്ചു. എന്നാൽ അസം, ഗുജറാത്ത്, പഞ്ചാബ്, ഹിമാചൽ പ്രദേശ്, യുപി (ഈസ്റ്റ്), യുപി (വെസ്റ്റ്), ജാർഖണ്ഡ്, പശ്ചിമ ബംഗാൾ, NE-I, J&K, NTR എന്നിങ്ങനെ 11 സർക്കിളുകളിൽ ഒഴിവുകളൊന്നുമില്ല. കൂടാതെ, ആന്ധ്രാപ്രദേശ്, ഹരിയാന, NE-II, രാജസ്ഥാൻ, തെലങ്കാന, തമിഴ്‌നാട്, ബീഹാർ, ചെന്നൈ ടെലിഫോൺസ്, ഉത്തരാഖണ്ഡ് എന്നീ 9 സർക്കിളുകളിൽ കുറച്ച്…

ആശ്രിത നിയമനങ്ങൾക്കുള്ള നിരോധനം പിൻവലിക്കുക – കൊവിഡ് മൂലവും ജോലി സമയത്തെ അപകടങ്ങളിലും മരണമടഞ്ഞ ജീവനക്കാരുടെ ആശ്രിതർക്ക് ജോലി നൽകുക

31.03.2022 വരെയുള്ള ആശ്രിത നിയമനം ബിഎസ്എൻഎൽ മാനേജ്മെന്റ് നേരത്തെ നിരോധിച്ചിരുന്നു. വീണ്ടും, ഈ നിരോധനം BSNL ബോർഡ് അനിശ്ചിതകാലത്തേക്ക് നീട്ടി. ആശ്രിത നിയമനത്തിനുള്ള നിരോധനം പിൻവലിക്കണമെന്ന് ബിഎസ്എൻഎൽഇയു നിരന്തരം ആവശ്യപ്പെട്ട് വരികയാണ്. കോവിഡ് -19 മൂലം മരണമടഞ്ഞ 230 ഓളം ജീവനക്കാരുടെയും ജോലി സമയത്ത് അപകടങ്ങളിൽ മരിച്ച മറ്റ് ജീവനക്കാരുടെയും കുടുംബങ്ങൾക്ക് ആശ്രിത നിയമനം നൽകേണ്ടത് ബിഎസ്എൻഎൽ മാനേജ്മെന്റിന്റെ കടമയാണെന്ന് വ്യക്തമാക്കി ബിഎസ്എൻഎൽഇയു…

2022 ഏപ്രില്‍ 1 മുതല്‍ ഐഡിഎ വര്‍ദ്ധനവ് 1.2 ശതമാനം

2022 ഏപ്രില്‍ മുതല്‍ ബിഎസ്എന്‍എല്‍ ജീവനക്കാരുടെയും പെന്‍ഷന്‍കാരുടെയും ഐഡിഎ 1.2 ശതമാനം വര്‍ധിപ്പിച്ച് ഡിപിഇ ഉത്തരവിറക്കി. ഏപ്രില്‍ മുതലുള്ള ആകെ ഐഡിഎ 185.3 ശതമാനം. ഡിപിഇ ഉത്തരവ് ബിഎസ്എന്‍എല്‍ കോര്‍പ്പറേറ്റ് ഓഫീസ് അംഗീകരിച്ച് ഉത്തരവായി (BSNLCO-A /11(18)/1/ 2020-ESTAB dated 19.4.2022)

IDA കുടിശ്ശിക അനുവദിക്കുക. അല്ലെങ്കിൽ കോടതിയലക്ഷ്യം നേരിടുക: CMD യോട് BSNL എംപ്ലോയീസ് യൂണിയൻ

നോൺ എക്സിക്യുട്ടീവ് ജീവനക്കാർക്ക് IDA വർദ്ധനവ് അനുവദിക്കണമെന്ന കേരള ഹൈക്കോടതി ഉത്തരവ് പുറത്തിറങ്ങിയിട്ട് ഒരു വർഷവും രണ്ടു മാസവും കഴിഞ്ഞു. ഉത്തരവ് നടപ്പാക്കണമെന്നും IDA കുടിശ്ശിക വിതരണം ചെയ്യണമെന്നും ആവശ്യപ്പെട്ട് CMD യ്ക് BSNL എംപ്ലോയീസ് യൂണിയൻ നിരന്തരം കത്തെഴുതിക്കൊണ്ടിരിക്കുകയാണ്. എന്നാൽ കോടതി വിധി നടപ്പാക്കാൻ CMD ഇതുവരെ തെയ്യാറായിട്ടില്ല. “കോടതി വിധി രണ്ടാഴ്ചക്കകം നടപ്പാക്കുക അല്ലെങ്കിൽ കോടതിയലക്ഷ്യം നേരിടുക” എന്ന താക്കീതു…

© BSNL EU Kerala