AUAB യുടെ നേതൃത്വത്തിൽ ശ്രീ.രാഹുൽ ഗാന്ധി എംപി ക്ക് നിവേദനം നൽകി

വയനാട് എം.പിയും കോൺഗ്രസ് ദേശീയ നേതാവുമായ ശ്രീ.രാഹുൽ ഗാന്ധി എം.പിക്ക് AUAB യുടെ നേതൃത്വത്തിൽ നിവേദനം നൽകി. BSNL അഭിമുഖീകരിക്കുന്ന വിഷയങ്ങൾ അദ്ദേഹം ചോദിച്ചറിഞ്ഞു. 4G ഉൾപ്പെടെയുള്ള വിഷയങ്ങളും ശമ്പള പരിഷ്കരണം നിഷേധിക്കുന്ന സർക്കാർ സമീപനവും AUAB നേതാക്കൾ വിശദീകരിച്ചു . ഇക്കാര്യങ്ങൾ കേന്ദ്ര സർക്കാരിൻ്റെ ശ്രദ്ധയിൽ പെടുത്തി പരിഹരിക്കാൻ വേണ്ട ഇടപെടൽ നടത്തുമെന്ന് അദ്ദേഹം ഉറപ്പു നൽകി. AUAB സംസ്ഥാന കൺവീനർ…

ആലപ്പുഴയിൽ AUAB യുടെ നേതൃത്വത്തിൽ ശ്രീ.എ.എം.ആരിഫ് MP ക്ക് മെമ്മോറാണ്ടം നൽകി

ആലപ്പുഴയിൽ AUAB യുടെ നേതൃത്വത്തിൽ ശ്രീ.എ.എം.ആരിഫ് MP ക്ക് മെമ്മോറാണ്ടം നൽകി. പി.ആർ.ഷാജിമോൻ (BSNLEU), സുനിൽ കുമാർ (AlGETOA), വിഷ്ണു അമലേന്ദു (SNEA), മിധുൻ കേശവ് (NFTE) എന്നിവർ പങ്കെടുത്തു.

മലപ്പുറത്ത് AUAB യുടെ ആഭിമുഖ്യത്തിൽ ശ്രീ.പി.വി.അബ്ദുൽ വഹാബ് MP ക്ക് മെമ്മോറാണ്ടം നൽകി

മലപ്പുറത്ത് AUAB യുടെ ആഭിമുഖ്യത്തിൽ ശ്രീ.പി.വി.അബ്ദുൽ വഹാബ് MP ക്ക് മെമ്മോറാണ്ടം സമർപ്പിച്ചു. വി.പി.അബ്ദുള്ള, എം.രാധാകൃഷ്ണൻ (BSNLEU), സന്ദീപ്, നവീൻ (SNEA), ഫൈസൽ.ഇ.പി (AIGETOA) എന്നിവർ പങ്കെടുത്തു.

ജൂലായ് 1 മുതൽ ഐഡിഎ 5.5% വർദ്ധിച്ചു

30-06-2022-ന് ലേബർ ബ്യൂറോ പുറത്തിറക്കിയ ഉപഭോക്തൃ വില സൂചിക പ്രകാരം ജൂലായ് 1 മുതൽ IDA നിരക്ക് 5.5% വർദ്ധിച്ചിരിക്കുന്നു. 2022 ജൂലൈ 1 മുതൽ പുതിയ IDA നിരക്ക് 190.8% ആയിരിക്കും [185.3% + 5.5% = 190.8%]

ബിഎസ്എൻഎല്ലിൻ്റെ 4ജി സേവനത്തിനുള്ള പ്രവർത്തനം മന്ദഗതിയിലാണ്

സ്വാതന്ത്ര്യദിനത്തിൽ പ്രധാനമന്ത്രി ബിഎസ്എൻഎല്ലിൻ്റെ 4ജി സേവനം ഉദ്ഘാടനം ചെയ്യുമെന്നും അതിനുശേഷം 2022 ഡിസംബറോടെ ബിഎസ്എൻഎൽ അതിൻ്റെ അഖിലേന്ത്യാ തലത്തിലുള്ള 4ജി സേവനം ആരംഭിക്കുമെന്നും ഇതിനോടകം പ്രഖ്യാപിക്കപ്പെട്ടിട്ടുണ്ട്. എന്നാൽ, ബിഎസ്എൻഎൽ എപ്പോൾ 4ജി സേവനം ആരംഭിക്കുമെന്നത് ഇപ്പോഴും ചോദ്യമായി അവശേഷിക്കുന്നു. ഒരുപാട് അനിശ്ചിതത്വങ്ങൾ നിലനിൽക്കുന്നു. ടിസിഎസ് ബിഎസ്എൻഎല്ലിന് 4ജി ഉപകരണങ്ങൾ നൽകുമെന്നാണ് പറയപ്പെടുന്നത്. ഇതിനായി ചണ്ഡീഗഡ്, അംബാല തുടങ്ങിയ സ്ഥലങ്ങളിൽ ടിസിഎസ് അതിൻ്റെ ടെസ്റ്റിംഗ്…

എളമരം കരീം എംപി ക്ക് മെമ്മോറാണ്ടം നൽകി

AUAB യുടെ നേതൃത്വത്തിൽ രാജ്യസഭാ എംപി ശ്രീ.എളമരം കരീമിന് മെമ്മോറാണ്ടം നൽകി. BSNL എംപ്ലോയീസ് യൂണിയൻ ജില്ലാ സെക്രട്ടറി പി.എ.ബാബു, NFTE സർക്കിൾ സെക്രട്ടറി മോഹൻകുമാർ, AIGETOA ജില്ലാ സെക്രട്ടറി നികേഷ്, SNEA ജില്ലാ സെക്രട്ടറി വിവേക്, FNTO ജില്ലാ സെക്രട്ടറി പി.എൽ.ഉത്തമൻ, എന്നിവർ പങ്കെടുത്തു.

അടൂർ പ്രകാശ് എംപി ക്ക് മെമ്മോറാണ്ടം നൽകി

AUAB യുടെ നേതൃത്വത്തിൽ ആറ്റിങ്ങൽ എംപി ശ്രീ.അടൂർ പ്രകാശിന് മെമ്മോറാണ്ടം നൽകി. BSNL എംപ്ലോയീസ് യൂണിയൻ സർക്കിൾ ഓഫീസ് ജില്ലാ സെക്രട്ടറി ബിജു രാഘവൻ, BSNL എംപ്ലോയീസ് യൂണിയൻ സർക്കിൾ ട്രഷറർ ആർ.രാജേഷ് കുമാർ, AIGETOA സർക്കിൾ സെക്രട്ടറി സഹീർ, SNEA അസി.സർക്കിൾ സെക്രട്ടറി അസലേഷ്, ജില്ലാ സെക്രട്ടറി ബിനുഷ് പീറ്റർ, AIBSNLEA ജില്ലാ പ്രസിഡണ്ട് മധു കെ.പവിത്രൻ, FNTO ജില്ലാ പ്രസിഡണ്ട്…

ഹൈബി ഈഡൻ എംപി ക്ക് മെമ്മോറാണ്ടം നൽകി

AUAB യുടെ നേതൃത്വത്തിൽ എറണാകുളം എംപി ശ്രീ.ഹൈബി ഈഡന് മെമ്മോറാണ്ടം നൽകി. BSNL എംപ്ലോയീസ് യൂണിയൻ ജില്ലാ സെക്രട്ടറി പി.എ.ബാബു, NFTE സർക്കിൾ സെക്രട്ടറി മോഹൻകുമാർ, AIGETOA ജില്ലാ സെക്രട്ടറി നികേഷ്, SNEA ജില്ലാ സെക്രട്ടറി വിവേക്, AIBSNLEA ജില്ലാ സെക്രട്ടറി ജോബി, FNTO എജിഎസ് കെ.വി.ജോസ് എന്നിവർ പങ്കെടുത്തു.

BSNLEU കണ്ണൂർ ജില്ലാ സെക്രട്ടറിയായി സ.പി.വി.രാമദാസനെ തിരഞ്ഞെടുത്തു

സ.ബി.അശോകൻ വ്യക്തിപരമായ കാരണങ്ങളാൽ ജില്ലാ സെക്രട്ടറി സ്ഥാനമൊഴിഞ്ഞതിനെ തുടർന്ന് 28-6 -2022 ന് ചേർന്ന ജില്ലാ പ്രവർത്തക സമിതി യോഗമാണ് പി.വി.രാമദാസനെ കണ്ണൂർ ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുത്തത്. യോഗത്തിൽ സർക്കിൾ സെക്രട്ടറി എം.വിജയകുമാർ, പ്രസിഡന്റ് പി.മനോഹരൻ എന്നിവർ പങ്കെടുത്തു. സർക്കിൾ യൂണിയന്റെ അഭിവാദ്യങ്ങൾ!

പാലക്കാട്‌ എംപി ശ്രീ.വി കെ ശ്രീകണ്ഠന് നിവേദനം നൽകി.

AUAB യുടെ ആഭിമുഖ്യത്തിൽ പാലക്കാട്‌ എം പി ശ്രീ.വി കെ ശ്രീകണ്ഠന് നിവേദനം നൽകി. BSNLEU ജില്ലാ പ്രസിഡന്റ്‌ വി.രാധാകൃഷ്ണൻ, അസി.ജില്ലാ സെക്രട്ടറിമാരായ എസ്.സുനിൽകുമാർ, വി.എൻ സതീഷ്, ജില്ലാ ട്രഷറർ എ.പ്രസീല, SNEA ജില്ലാ വൈസ് പ്രസിഡന്റ്‌ രജനീഷ്, AIGETOA ജില്ലാ സെക്രട്ടറി പി.എം.പൊൻപ്രദീപ്, FNTO ജില്ലാ സെക്രട്ടറി ജവഹർരാജ്, FNTO സംസ്ഥാന വൈസ് പ്രസിഡന്റ്‌ സി.സതീഷ് തുടങ്ങിയവർ നേതൃത്വം നൽകി

© BSNL EU Kerala