മലപ്പുറം ജില്ലാ സെക്രട്ടറി സഖാവ് വി.പി.അബ്ദുള്ള വിരമിച്ചു.
39 വർഷത്തെ സേവനത്തിനുശേഷം സഖാവ് വി.പി.അബ്ദുള്ള 31-12-2022 ന് സർവീസിൽ നിന്നും വിരമിച്ചു. 1983ല്‍ ടെലിഫോൺ ഓപ്പറേറ്ററായി സുൽത്താൻ ബത്തേരിയിൽ സേവനം ആരംഭിച്ച സഖാവ് നിലമ്പൂർ കസ്റ്റമർ സർവീസ് സെൻ്ററിൽ നിന്നും ഓഫീസ് സൂപ്രണ്ട് ആയാണ് വിരമിച്ചത്. സർവീസിൽ പ്രവേശിച്ച ആദ്യദിവസം മുതൽ തന്നെ സംഘടനയിൽ സജീവമായ അബ്ദുള്ള പിന്നീട് മലപ്പുറം ജില്ലയിലെ പ്രധാന സംഘടനാ പ്രവർത്തകനായി മാറി. EIII യൂണിയൻ്റെയും BSNL…
BEML വില്പന നിർത്തിവെയ്ക്കാൻ ബഹുമാനപ്പെട്ട രാഷ്ട്രപതിക്ക് അയക്കുന്ന ഒരുലക്ഷം ദയാഹർജി ക്യാമ്പയെനിൽ BSNL എംപ്ലോയീസ് യൂണിയനും അണിചേർന്നു.
ഇതോടനുബന്ധിച്ചു നടന്ന ഒപ്പുശേഖരണ പരിപാടി BSNLEU സംസ്ഥാന അസിസ്റ്റൻ്റ് സെക്രട്ടറി സ.കെ.വി.ജയരാജൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡൻ്റ് വി രാധാകൃഷ്ണൻ, സംസ്ഥാന ഓർഗനൈസിംഗ് സെക്രട്ടറി കെ.വി.മധു, ജില്ലാ സെക്രട്ടറി യു.ആർ.രഞ്ജീവ്, ട്രഷറർ എ.പ്രസീല, അസിസ്റ്റൻ്റ് സെക്രട്ടറിമാരായ എസ്.സുനിൽകുമാർ, വി.എൻ.സതീഷ്, ജില്ലാ കമ്മിറ്റി അംഗം എൻ.വി.ഡിബിൻ, ബ്രാഞ്ച് സെക്രട്ടറിമാരായ കെ.പുരുഷോത്തമൻ, ടി.രാധാകൃഷ്ണൻ തുടങ്ങിയവർ പങ്കെടുത്തു.
സ.കെ.ശ്യാമളക്ക് അഭിനന്ദനങ്ങൾ
തലശ്ശേരി ഹെറിറ്റേജ് റൺ 2023 ൽ സീനിയർ വനിതാ വിഭാഗത്തിൽ ഒന്നാം സമ്മാനം നേടിയ സ.കെ.ശ്യാമളക്ക് (ബിഎസ്എൻഎൽ എംപ്ലോയീസ് യൂണിയൻ സർക്കിൾ വൈസ് പ്രസിഡൻ്റ് ) സർക്കിൾ യൂണിയൻ്റെ അഭിനന്ദനങ്ങൾ!
ജില്ലാ പ്രവർത്തക സമിതി യോഗങ്ങൾ
CHQ ൻ്റെ ആഹ്വാനപ്രകാരം മൂന്ന് ജില്ലകളിലായി ജില്ലാ പ്രവർത്തക സമിതി യോഗങ്ങൾ നടത്തി. കൊല്ലം, പാലക്കാട്, കോട്ടയം എന്നിവിടങ്ങളിലാണ് യോഗങ്ങൾ നടന്നത്. സർക്കിൾ സെക്രട്ടറി എം.വിജയകുമാർ കൊല്ലം ജില്ലയിൽ പങ്കെടുത്ത് പ്രശ്നങ്ങൾ വിശദീകരിച്ചു. പാലക്കാട് സർക്കിൾ അസി.സെക്രട്ടറി കെ.വി.ജയരാജൻ വിഷയങ്ങൾ വിശദീകരിച്ചു. കോട്ടയത്ത് സർക്കിൾ ഓർഗനൈസേഷൻ സെക്രട്ടറി മനു ജി പണിക്കർ പങ്കെടുത്ത് ശമ്പള പരിഷ്കരണ വിഷയം ഉൾപ്പെടെയുള്ള കാര്യങ്ങൾ വിശദീകരിച്ചു. കൊല്ലത്ത്…
സി ജി എം ടി യുമായി കൂടിക്കാഴ്ച നടത്തി
പുതുതായി ചുമതലയേറ്റ സി ജി എം ടി ശ്രീ.ബി.സുനിൽ കുമാറുമായി സർക്കിൾ ഭാരവാഹികൾ കൂടിക്കാഴ്ച നടത്തി. 4 ജി ഉൾപ്പെടെയുള്ള വികസന കാര്യങ്ങൾ, ജീവനക്കാരുടെ വിവിധ പ്രശ്നങ്ങൾ, കരാർ വൽക്കരണത്തിൻ്റെ ഭാഗമായി കരാർ തൊഴിലാളികൾ നേരിടുന്ന വിവിധ വിഷയങ്ങൾ എന്നിവ കൂടിക്കാഴ്ചയിൽ സംഘടനാ ഭാരവാഹികൾ ഉന്നയിച്ചു. മാനേജ്മെൻ്റും തൊഴിലാളി സംഘടനകളും തമ്മിലുള്ള ആശയ വിനിമയം മെച്ചപ്പെടുത്തണമെന്ന് നാം ആവശ്യപ്പെട്ടു. ഇത്തരം കാര്യങ്ങളിൽ അനുകൂല…
സ്ത്രീകൾക്ക് തൊഴിലിടങ്ങളിൽ സംരക്ഷണം ഉറപ്പാക്കുക
ബിഎസ്എൻഎൽ മേഖലയിൽ ജോലി ചെയ്യുന്ന സ്ത്രീ ജീവനക്കാർക്ക് മതിയായ സുരക്ഷ ഉറപ്പു വരുത്തണമെന്നും സ്ത്രീകൾക്കെതിരായ അതിക്രമം തടയാനുള്ള നിയമം ഫലപ്രദമായി നടപ്പാക്കണമെന്നും കന്യാകുമാരിയിൽ നടന്ന ബിഎസ്എൻഎൽ മഹിളാ ജീവനക്കാരുടെ അഖിലേന്ത്യാ കൺവെൻഷൻ ആവശ്യപ്പെട്ടു. ബിഎസ്എൻഎൽ വികസനത്തിനായുള്ള പ്രഖ്യാപനങ്ങൾ പ്രാവർത്തികമാക്കാൻ ഉടൻ 4ജി സേവനം ആരംഭിക്കാൻ നടപടി സ്വീകരിക്കണമെന്നും കൺവെൻഷൻ കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടു.കൺവെൻഷൻ സിഐടിയു ദേശീയ സെക്രട്ടറി എ.ആർ.സിന്ധു ഉദ്ഘാടനം ചെയ്തു. ബിഎസ്എൻഎൽ…
സ.കെ.കെ.എൻ.കുട്ടി അന്തരിച്ചു
കോൺഫെഡറേഷൻ ഓഫ് സെൻട്രൽ ഗവൺമെൻ്റ് എംപ്ലോയീസ് ആൻഡ് വർക്കേഴ്‌സിൻ്റെ മുൻ സെക്രട്ടറി ജനറൽ സ.കെ.കെ.എൻ.കുട്ടി ഇന്ന് രാവിലെ അന്തരിച്ചു. കോവിഡാനന്തര അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്നു. ഇൻകം ടാക്‌സ് എംപ്ലോയീസ് ഫെഡറേഷൻ്റെ (ITEF) സെക്രട്ടറി ജനറലായിരുന്ന സ.കുട്ടി പിന്നീട് കോൺഫെഡറേഷൻ ഓഫ് സെൻട്രൽ ഗവൺമെൻ്റ് എംപ്ലോയീസ് ആൻഡ് വർക്കേഴ്‌സിൻ്റെ സെക്രട്ടറി ജനറലായി. സ.കുട്ടി തൊഴിലാളിവർഗ പ്രത്യയശാസ്ത്രത്തിൽ അടിയുറച്ചു നിന്ന് പ്രവർത്തിച്ച സഖാവാണ്. കേന്ദ്രസർക്കാർ ജീവനക്കാരുടെ…
BSNLEU – NFTE സംഘടനകൾ ശമ്പള പരിഷ്‌കരണ വിഷയത്തിൽ ഒറ്റക്കെട്ടായി പ്രവർത്തിക്കാൻ തീരുമാനിച്ചു
ഡിസംബർ 2 നു നടന്ന ശമ്പള പരിഷ്ക്കരണ കമ്മിറ്റി യോഗം പൂർത്തിയാക്കിയ ശേഷം, BSNLEU, NFTE എന്നിവയുടെ പ്രതിനിധികൾ യോഗം ചേർന്ന് വേതന പരിഷ്കരണ വിഷയത്തിലെ സംഭവവികാസങ്ങൾ അവലോകനം ചെയ്തു. ചർച്ചകൾക്ക് ശേഷം താഴെ പറയുന്ന തീരുമാനങ്ങൾ കൈക്കൊണ്ടു. (1) ശമ്പള പരിഷ്കരണം പരിഹരിക്കാൻ BSNLEU NFTE സംഘടനകൾ യോജിച്ച് പ്രവർത്തിക്കണം. (2) ശമ്പള പരിഷ്‌കരണം 5% ഫിറ്റ്‌മെൻ്റോടെ നടപ്പാക്കണം. (3) ഒരു…
02.12.2022 ന് നടന്ന സംയുക്ത ശമ്പള പരിഷ്ക്കരണ സമിതി യോഗത്തിൻ്റെ പ്രധാനഭാഗങ്ങൾ
സംയുക്ത ശമ്പള പരിഷ്കരണ സമിതി യോഗം 02.12.2022 ന് ചേർന്നു. 28.11.2022 ന് നടന്ന അവസാന യോഗത്തിൻ്റെ ചർച്ചകളുടെ മിനുറ്റ്സ് വളച്ചൊടിച്ചതിനാൽ അത് പിൻവലിക്കണമെന്ന് BSNLEU അംഗങ്ങൾ ശക്തമായി ആവശ്യപ്പെട്ടു. ശമ്പള സ്കെയിലുകളുടെ അന്തിമരൂപം മാത്രമാണ് മാനേജ്‌മെൻ്റിന് വേണ്ടത്, എന്നാൽ ശമ്പള പരിഷ്‌കരണത്തിൻ്റെ അന്തിമരൂപമല്ലെന്ന് ബിഎസ്എൻഎൽഇയു ചൂണ്ടിക്കാട്ടി. BSNLEU ഇത് അംഗീകരിക്കില്ലെന്ന് വ്യക്തമാക്കി. കഴിഞ്ഞ യോഗത്തിൽ മാനേജ്മെൻ്റ് നിർദ്ദേശിച്ച ശമ്പള സ്കെയിലുകളുടെ കാര്യത്തിൽ,…
28.11.2022 ന് നടന്ന ശമ്പള പരിഷ്ക്കരണ കമ്മിറ്റി യോഗത്തിൽ മാനേജ്മെൻ്റ് നിർദ്ദേശിച്ച പുതിയ ശമ്പള സ്കെയിലുകൾ – CHQ ഭാരവാഹികൾ, സർക്കിൾ, ജില്ലാ സെക്രട്ടറിമാർ 01.12.2022-നകം അവരുടെ അഭിപ്രായങ്ങൾ അറിയിക്കാൻ അഭ്യർത്ഥിക്കുന്നു
28-11-2022 ന് നടന്ന ശമ്പള പരിഷ്കരണ കമ്മിറ്റി യോഗത്തിൽ, ഏറ്റവും കുറഞ്ഞതും കൂടിയതുമായ (minimum and maximum) ശമ്പള സ്കെയിലുകൾ വർദ്ധിപ്പിക്കാൻ BSNLEU പരമാവധി ശ്രമങ്ങൾ നടത്തിയിരുന്നു. BSNLEU- വിൻ്റെ നിലപാടുകൾ മാനേജ്മെൻ്റ് ഒരു പരിധി വരെ അംഗീകരിച്ചിട്ടുണ്ട്. വലിയ ചർച്ചകൾക്ക് ശേഷമാണ് 5% ഫിറ്റ്‌മെൻ്റ് അംഗീകരിക്കാൻ തയ്യാറായത്. യോഗത്തിൽ മാനേജ്മെൻ്റ് നിർദ്ദേശിച്ച ഏതെങ്കിലും ശമ്പള സ്‌കെയിലിൽ സ്റ്റാഗ്നേഷൻ ഉണ്ടാവാൻ ഇടയുണ്ടോ എന്നത്…